Daily Archives: Thursday, January 28, 2010

അർജ്ജുന ചിന്തകൾ

Posted by & filed under കവിത.

യുദ്ധകാഹളമുയർന്നീടുവാൻ അതിദൂര– മില്ല ഞാനശാന്തനാണെന്തു ഞാൻ ചെയ്തീടേണ്ടു? എൻ ശിരസ്സിലായ് വച്ച ഭാരം ഞാനറിയുന്നി– തെൻ കുലമെൻ വാളിന്റെ ശക്തിയിൽ താനോ ഭദ്രം? കൃഷ്ണനെക്കാണാ,മെന്റെ തലയിൽ ചുമത്തിയ– തൊക്കയുമവനുടെ പണിതന്നെയല്ലയോ, എന്നുമാത്രമേ നിനച്ചുള്ളു , പള്ളിമെത്തയി– ലന്നുറക്കവും നടിച്ചെന്നെയോർത്തിരുന്നതു– മൊന്നുമേയറിഞ്ഞില്ല , ശിരസ്സിന്നരികിലായ് നിന്നിടുമക്ഷമനാം കൌരവൻ , ദുര്യോധനൻ വന്നതെന്തിനായിടാം, ചിന്തിയ്ക്കെ ക്കണ്ണും തുറ– ന്നെന്നെ നോക്കിയ ശൌരി,മന്ദമായ് ചിരിച്ചല്ലോ? വന്നതു ദുര്യോധനൻ മുന്നവേയോതീ ഞാനു – മന്നു നീ ചിരിച്ചതിൽ പൊരുളുമറിഞ്ഞില്ല വന്നിടും വിപത്തിൽ ഞാൻ […]