Monthly Archives: February 2010

ഫാൽഗുനപൌർണ്ണമി

Posted by & filed under കവിത.

ഹോളിയെത്തുന്നു, കുറിച്ചീടുവാൻ വസന്തവു- മോടിയെത്തുന്നു, നിറം നിറയ്ക്കാൻ പ്രകൃതിയിൽ ഫാൽഗുനമെന്നും വന്നെത്തീടുന്നിതാവർത്തന- പൂരിത വിരസതനീക്കാനായ്, സിരകളിൽ വീണ്ടുമൊട്ടുത്തേജനം കയറ്റാൻ, സ്വയം മറ- ന്നീടുവാൻ, വിദ്വേഷത്തെയടക്കാൻ, ദൈനം ദിനം ജീവിതശകടത്തിലേറി യാത്രകൾ ചെയ്‌വേ, ബാഹ്യമായ്, ഹൃദയത്തിൽ, കൂട്ടിവച്ചിടും തിന്മ യേറിടും വിചാരങ്ങളഗ്നിയിൽ സമർപ്പിയ്ക്കാൻ, നന്മ തിന്മയെ വെല്ലുമെന്ന പാഠങ്ങൾ വീണ്ടും നമ്മളെപ്പഠിപ്പിയ്ക്കാൻ, ഹോളി വന്നെത്തീടുന്നു. ഹോളി വന്നെത്തീടുന്നു, നഗരങ്ങളിൽ, പ്രാന്ത- ഭാഗമൊന്നതല്ല , നൽ ഗ്രാമദേശമൊന്നിലും വർണ്ണങ്ങൾ വിതയ്ക്കുവാൻ , ശബ്ദങ്ങളുയരുവാൻ, സൌഹൃദം പുതുക്കുവാൻ , കൈകളെക്കോർത്തീടുവാൻ. പ്രകൃതിയ്ക്കെഴും […]

AVATAR @ IMAX

Posted by & filed under FILMS & SERIES--Jyothi Recommends.

“Inglourious Basterds  “കാണാനായി തിയറ്ററിൽ പോയപ്പോഴാണു ആദ്യമായി AVATAR ട്രെയിലേർസ് കാണാനിടയായതു. അപ്പോൾ മുതൽ കാണാൻ തിടുക്കം തോന്നിയെങ്കിലും ചില യാത്രകളും മറ്റു തിരക്കുകളുമായി കാണൽ നീണ്ടുപോയി.  ഇതിനിടയിൽ ഈ സിനിമയുടെ മേന്മയെക്കുറിച്ചു ഒട്ടനവധി വായിയ്ക്കാനും കേൾക്കാനുമിടയായി.  ഡിസംബറിലേ പുറത്തു വന്നിട്ടുള്ളുവെങ്കിലും ഇതിനകം 16 അവാർഡുകൾ,  9 ഓസ്കാർ നോമിനേഷനടക്കം 32 നോമിനേഷനുകൾ!  ഡയറക്ഷൻ,  ആർട്ട് ഡയറക്ഷൻ,  സിനിമാട്ടോഗ്രാഫി,  എഡിറ്റിംഗ്,  സൌണ്ടു,  സൌണ്ടു  മിക്സിംഗ്,  മ്യൂസിക് ഒറിജിനൽ സ്കോർ,  വിഷ്വൽ എഫെക്റ്റ്സ്, ബെസ്റ്റ് പിക്ച്ചർ ഓഫ് ദ […]

റൊമാന്റിക് വാലെന്റൈൻ ഡേ….മുംബൈ ജാലകത്തിലൂടൊരു നോട്ടം

Posted by & filed under മുംബൈ ജാലകം.

  ഒരു ഫിബ്രവരി പതിനാലു കൂടി ഇതാ അടുത്തെത്തിക്കഴിഞ്ഞു. ഇവിടത്തെ യുവതലമുറയും സന്മാർഗ്ഗവാദികളും യുവതലമുറയുടെ കണ്ണടച്ചുള്ള പാശ്ചാത്യാനുകരണഭ്രമത്തിനെതിരെ പ്രതിഷേധിയ്ക്കുന്നവരും ഒരേ പോലെ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുന്ന ദിവസം.പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ തങ്ങളാലാവുന്ന വിധം  ഈ ദിവസം കൊണ്ടാടാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തി ലാണു ടീനേജേഴ്സ്. ഒരു ഫാഷനെന്നതിലുപരിയായി ഈ ദിവസം വളർന്നുവോ? യുവ മനസ്സുകളെ ഇത്രയും ഹഠാദാകർഷിയ്ക്കുന്ന ഈ വികാരപ്രകടനത്തിന്റെ പുറകിലെ യാഥാർത്ഥ്യമറിഞ്ഞു തന്നെയുള്ള ഒരു ആഘോഷമാണോ അതോ പുറം പൂച്ചുകളിലെ തിളക്കത്തിൽ ആകർഷിതരായി ഞങ്ങളും പുറകിലല്ലെന്നു  വിളിച്ചു പറയുന്നതരം […]

ശിവരാത്രി

Posted by & filed under കവിത.

അന്ധകാരത്തിന്‍ കൂപം തന്നിലായ് പതിയ്ക്കുന്നോര്‍ സന്തതം ഭജിയ്ക്കും ശ്രീ പരമേശ്വരാ മൂര്‍ത്തേ എന്‍ മനസ്സൊന്നില്‍ പലേ മോഹങ്ങള്‍ വിടരുന്നു നന്മ തന്‍ വഴി തിരഞ്ഞെടുക്കാന്‍ കഴിയണം ഒന്നു ഞാനറിയുന്നുവെന്‍ദേഹമനശ്വര- മല്ല,തിന്നുള്ളില്‍ വാഴുമാത്മാവാണല്ലോ സത്യം മേലുടുപ്പൊന്നിന്‍ മാറ്റം പോലവേയാത്മാവിന്നു കേവലം തങ്ങീടുവാന്‍ മാത്രമാണല്ലോ തനു. സകലചരാചരഗുരുഭൂതനാം ഭവാ- നറിവിന്‍ വെട്ടം പകര്‍ന്നീടൂവാനൊരുങ്ങവേ അജ്ഞത വരുത്തിടുമന്ധകാരമാം രാത്രി- യൊക്കവേ തിരുനാമ ജപത്താല്‍ നീക്കട്ടെ ഞാന്‍ പുറകെയരിച്ചെത്തും കറുപ്പേകിടും ഭയ- മകറ്റി ജഗത് സത്യമറിയാന്‍ ശ്രമിയ്ക്കവേ ശിവരാത്രിയില്‍ജാഗരൂകയായി ഞാനിതാ അറിവിന്‍വെളിച്ചത്തെയേറ്റിടാനൊരുങ്ങുന്നു അജ്ഞതയ്ക്കിന്നേകിടാം […]

പാർവതീപരിഭവം

Posted by & filed under കവിത.

  ആതിര വന്നെത്തുവാനില്ലൊട്ടു നാളെന്നാലീ- യാർദ്രമാം പരിഭവത്തിൻ കഥ കേൾക്കാത്തവർ ഏറെയുണ്ടാവാം, ചൊല്ലാം ഭക്തിസാന്ദ്രമായ് ശിവ- പാർവതീ സല്ലാപത്തിൻ രസവുമറിഞ്ഞിടാം പരമേശ്വരൻ , രുദ്രൻ ,സൃഷ്ടി-സംഹാര-സ്ഥിതി ത്രിമൂർത്തികളിലൊന്നെന്നറിഞ്ഞീടുന്നു നമ്മൾ താണ്ഡവം നടത്തിടും സംഹാരരൂപം അതി- മോഹന, മറിവാർക്കാ പ്രേമവായ്പ്പൊന്നിൻ മുഖം. മേരു മന്ദാരം പൂകി യാഹ്ലാദിച്ചിടാനൊരു നാളിലാ ദേവൻ തുനിഞ്ഞിറങ്ങീ, യതു നേരം ദേവി പോയല്ലോ കുളിച്ചീടുവാൻ ,കൂടെപ്പോകാൻ, കോപമേറി ദേവന്നു,  വൈകിയെന്നോർത്തായിടാം. പാർവണേന്ദുവാം ദേവിയെത്തുവാൻ നിന്നീടാതെ യേറിടും കോപാൽ പരമേശ്വരൻ നടകൊണ്ടു കൂടെയപ്സര-ഗന്ധർവാദികൾ    മനസ്സിലാ- […]