Monthly Archives: March 2010

മഹാനഗരി അനസ്യൂതമായി ഒഴുകുന്നു

Posted by & filed under കവിത.

മഹാനഗരി അനസ്യൂതമായി ഒഴുകുന്നു വിയർപ്പും കിതപ്പും നെടുവീർപ്പുമായ് ഒതുക്കിപ്പിടിച്ച മനസ്സും മുറുക്കിപ്പിച്ച മടിശ്ശീലയും കരത്തിൽ ഒതുങ്ങാത്ത മോഹങ്ങളുമായി മഹാനഗരി അനസ്യൂതമായി ഒഴുകുന്നു തട്ടലുകളും മുട്ടലുകളും ശബ്ദമുണ്ടാക്കുമ്പോഴും തന്റേതല്ലാത്തവ തട്ടിപ്പറിയ്ക്കപ്പെടുമ്പോഴും തെരുവുസന്തതികൾ സൃഷ്ടിയ്ക്കപ്പെടുമ്പോഴും അകവും പുറവും തിരിച്ചറിയാനാവാതെ അകലങ്ങളെ ലക്ഷ്യം വെച്ചു മഹാനഗരി അനസ്യൂതമായി ഒഴുകുന്നു. നഷ്ടപ്പെട്ട കൌമാരത്തിന്റെ നിഷ്ക്കളങ്കത മുന്നിൽ നിന്നു കൊഞ്ഞനം കാട്ടുമ്പോഴും നിത്യജീവിതത്തിന്റെ കനത്തപിടിയിലമർന്നു മനുഷ്യത്വം മുരടിയ്ക്കുമ്പോഴും അടുത്തുള്ള ബന്ധു ശത്രുവായി മാറുമ്പോഴും മഹാനഗരി അനസ്യൂതമായി ഒഴുകുന്നു പെണ്ണിനെ പൊൻപണമാക്കുന്ന രാത്രികളിലും മണ്ണിനെ കോൺക്രീറ്റാക്കുന്ന […]

അഭിമന്യുവിന്റെ ആത്മഗതം

Posted by & filed under കവിത.

അറിയാത്തവർ തെല്ലുമില്ലെങ്ങും പറയുകിൽ അഭിമന്യുവെന്നെൻ പേർ, അർജ്ജുനപുത്രനിവൻ, കൃഷ്ണ സോദരി സുഭദ്ര യ്ക്കെഴും പൊന്നോമന- പ്പുത്ര,നെന്നാലോ , യുദ്ധരംഗത്തിൽ ചക്രവ്യൂഹ- മൊന്നു ഭേദിച്ചുള്ളിലായ് കടന്നോൻ,  പിന്നെപ്പുറ- ത്തൊന്നു പോരുവാൻ കഴിയാതൊട്ടു കുഴങ്ങവേ വന്നുകൂട്ടമായ് ആക്രമിച്ചൊരക്കൌരവരാൽ അന്നു ദാരുണമായിക്കൊല്ലപ്പെട്ടവൻ ,പിന്നെ ചെന്നു വീരസ്വർഗ്ഗത്തെപ്രാപിച്ചോൻ ഇതുവിധം വീരനെങ്കിലുമൊരു ദാരുണകഥാപാത്ര- മായി ഞാൻ മാറി ,സത്യമറിയുന്നവരില്ലേ? അമ്മ തന്നുദരത്തിൽ ഞാൻ കിടക്കേ ,യമ്മാമ- നമ്മയോടോതീ ചക്രവ്യൂഹത്തെക്കുറിച്ചെന്നും, എങ്ങിനെ ഭേദിച്ചുള്ളിൽ കടക്കാമെന്നും ,പക്ഷേ എങ്ങിനെ പുറത്തേയ്ക്കു കടക്കാമെന്നുള്ളതു ചൊല്ലിയില്ലപ്പോഴേയ്ക്കുമുറങ്ങിപ്പോയമ്മയും, എന്നുള്ള കഥകളും സത്യമെന്നുരച്ചിടാം […]

THE HURT LOCKER (2009) -Oscar Winner

Posted by & filed under FILMS & SERIES--Jyothi Recommends.

കാതറിൻ ബെഗ് ലോ സംവിധാനം ചെയ്ത ഈ പടത്തിനു 6 ഓസ്കാർ അവാർഡുകൾ- ബെസ്റ്റ് പിക്ചർ, ബെസ്റ്റ് ഡയറക്ടർ, എഡിറ്റിംഗ്, സൌണ്ട് മിക്സിംഗ്, സൌണ്ട് എഡിറ്റിംഗ്, ഒറിജിനൽ സ്ക്രീൻ പ്ലേ എന്നിങ്ങനെ. വളരെയേറെ ഔത്സുക്യത്തോടെയാണു ഈ പടം കാണാൻ തുടങ്ങിയതു “The rush of battle is a potent and often lethal addiction.” “For war is a drug”  എന്ന തുടക്കത്തിലെ സന്ദേശം അത്യന്തം ശ്രദ്ധേയം. ഏതു ജോലിയും അതിന്റേതായ രീതിയിൽ അപകടകരമെന്ന […]

Pride and Glory(E), Rann(H), nataramg(Marathi), 2 hariharanagar(Mal) , 3 Idiots (H), Up In The Air (E),Varanam Aayiram (Tamil), ISHQIYA (H), Atithi, Tum kab jaoge? (H) , The Blind side (E) -10 films

Posted by & filed under FILMS & SERIES--Jyothi Recommends.

ക,ഴിഞ്ഞ രണ്ടാഴച്ചയ്ക്കുള്ളിൽ വൈവിദ്ധ്യം  നിറഞ്ഞ ഒട്ടേറെ സിനിമകൾ കണ്ടു, പല ഭാഷകളിലായി. അവതാർ(Both in 3D and Normal),Pride and Glory(ഇംഗ്ലീഷ്),  RaNN(ഹിന്ദി), നടരംഗ് (മറാഠി), ഇൻ ഹരിഹരനഗർ-2 (മലയാളം), 3 Idiots  (ഹിന്ദി) രണ്ടുപ്രാവശ്യം, up in the air (ഇംഗ്ലീഷ്) vaaranam aayiram(തമിഴു), Ishqia (ഹിന്ദി) ,Atithi Tum kab jaoge ?(ഹിന്ദി), The Blind Side(ഇംഗ്ലീഷു). ഇത്രയധികം സിനിമകൾ  കണ്ടുവെന്നു തന്നെ മനസ്സിലായിരുന്നില്ല. ഇവയെക്കുറിച്ചെല്ലാം രണ്ടുവരി കുറിയ്ക്കണമെന്നു തോന്നി 1.AVATAR.(2009-English) ജെയിംസ് കാമറൂണിന്റെ […]

അന്തർദ്ദേശീയ വനിതാദിനത്തിനു നൂറുവയസ്സു

Posted by & filed under മുംബൈ ജാലകം.

വനിതാദിനത്തിന്റെ സന്ദേശവുമായി  മാർച്ചു 8 ഇതാ എത്തുന്നു. ഈ പ്രാവശ്യത്തെ വനിതാദിനത്തിനൊരു പ്രത്യേകതയുണ്ടു. ശതാബ്ദിദിനമാണിക്കൊല്ലം. നമുക്കഭിമാനിയ്ക്കാൻ ഏറെയുണ്ടു,ഒരു ശതാബ്ദത്തിന്റെ നേട്ടങ്ങളുടെ കണക്കുകൾ നിരത്തുകയാണെങ്കിൽ. തുടങ്ങിയ  സമയം, കാരണം, അന്നത്തെ വനിതയുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ നിലയിൽ നിന്നും  ഇന്നത്തെ അവരുടെ നേട്ടങ്ങളിലേയ്ക്കുള്ള പ്രയാണം , എല്ലാം ശരിയ്ക്കും ശ്രദ്ധേയം തന്നെ . ഒരു പക്ഷേ വരും തലമുറകൾ എന്തിനാണു ഇങ്ങനെ ഒരു ‘വനിതാദിനം; ആഘോഷിയ്ക്കുന്നതെന്നുപോലും ചിന്തിച്ചെന്നു വരാം. കഴിഞ്ഞ 100 വർഷക്കാലത്തിനിടയിൽ കൈവരിയ്ക്കാൻ കഴിഞ്ഞ സ്ത്രീ പുരുഷ […]