Monthly Archives: May 2010

ജന്മദിനാശംസകൾ, പൊന്മകനേ…

Posted by & filed under കവിത.

ജന്മദിനാശംസകൾ, പൊന്മകനേ… നന്മകൾ വിതച്ചും തിന്മകളെയെതിർത്തും പൊന്മകനേ…ഒരു വർഷം കൂടി പോകുന്നു നിന്നിൽ മാറ്റങ്ങൾക്കു തുടക്കം  കുറിച്ചു, എന്നിൽ സന്തോഷത്തിന്റെ മുളകൾ പൊട്ടിവിടരുന്ന നാളുകൾക്കു ഇനി കാത്തിരിപ്പിന്റെ മുഷിപ്പു വേണ്ട കാണാനാകുന്നു, മാറ്റത്തിന്റെ കിരണങ്ങൾ കേൾക്കാനാകുന്നു, പുതുമയുടെ ശംഖൊലി മകനേ..ഉൾപ്പുളകത്തിന്റെ കതിരും പേറി വന്നെത്തുന്ന നിന്റെ ജന്മദിനത്തിൽ ഒന്നാശംസിയ്ക്കട്ടെ,ഞാൻ ഇനിയുമിനിയും നീ ഉയരങ്ങളിലെത്താൻ നിന്നെപ്രതി അഭിമാനം കൊള്ളാൻ ഈ മാതൃഹൃദയം തുടിയ്ക്കുന്നതു നീയറിയുന്നില്ലേ? ജനമദിനങ്ങൾ വന്നു പൊയ്ക്കൊണ്ടെയിരിയ്ക്കും ഓർക്കുക, നിന്റെ ലക്ഷ്യം ഇനിയും ഒരുപാടൊരുപാടു ദൂരെ കീഴ്പ്പെടുത്താൻ […]

മാറ്റൊലി

Posted by & filed under കവിത.

വയ്യെനിക്കിതു സഹിച്ചീടുവാനുള്ളിലിരു- ന്നൊന്നൊന്നായാരോ കൂടം കൊണ്ടു തല്ലിടുന്നല്ലോ കല്ലുകൾ പൊടിയുന്നെൻ മനസ്സിൽ, കയറ്റിയ നല്ലൊരാഭാരത്തിനു തൂക്കമെന്നാലേറുന്നു ആകെ മാറ്റത്തിന്നൊലിചുറ്റിലുമുയരുന്നു മാനവൻ മറക്കുന്നു മനുഷ്യത്വത്തിൻ പാഠം കലികാലത്തിൽ പോക്കിലെന്തുമായിടാം മനം കടിഞ്ഞാണില്ലാത്തൊരു കുതിരയ്ക്കൊപ്പം ചാടും. സ്വന്തബന്ധങ്ങൾക്കർത്ഥം മറക്കും പലപ്പോഴും ചിന്തിയ്ക്കാൻ മറന്നിടും ഭവിഷ്യഫലങ്ങളെ ധനത്തിൻ മോഹം പല വിപത്തും വരുത്തിടും കൊടുക്കാൻ മടിച്ചിടും, പെരുക്കാൻ തേടും വഴി കണ്ണുകൾ തുറക്കുവാൻ തയ്യാറായീടുകിൽ കാണാം കല്ലുകൾ പൊട്ടിയ്ക്കുന്ന കുഞ്ഞൊന്നിൻ ചിത്രം നന്നായ് കണ്ണീരില്ലല്ലോ വറ്റി, നിർവ്വികാരമാമുഖം കല്ലിനെയുരുക്കുന്ന കദനം ഘനീഭവം […]

ഓണവും വിഷുവും

Posted by & filed under കവിത, published in Paadheyam Online Magazine.

ഓണവും വിഷുവും “കേരളത്തിന്റെ തനതായിടുമാഘോഷങ്ങൾ ഏതൊക്കെയമ്മേ, പറഞ്ഞീടുകെന്നറിവിനായ്“ “ഓണവും വിഷുവുമാണോമനേ നമുക്കെന്നും കേമാമായാഘോഷിയ്ക്കാനുള്ളവയറിഞ്ഞിടൂ‍. ചിങ്ങത്തിലെത്തുന്നിതോണം മേടമാസം വരുമ്പോൾ വിഷുവും നെൽ‌പ്പാടമൊക്കെ വിരിപ്പിൻ കൊയ്ത്തു- തീരുമ്പോഴെത്തുന്നിതോണം കൊല്ലവർഷം കണക്കാക്കാൻ വിഷു നല്ല വർഷത്തിൻ തുടക്കം ഓണത്തിൻ പൂക്കളം മുഖ്യം , വിഷു- വാണെങ്കിൽ പൊൻ കണി വേണം കാണാം പലേതരം പൂക്ക- ളോണനാളിൽ എല്ലായിടത്തും സ്വർണ്ണനിറമാർന്നിരിയ്ക്കും വിഷു- ക്കൊന്ന കണിയ്ക്കല്ലോ മുഖ്യം. ഓണദിനങ്ങൾ പത്തല്ലോ വിഷുവേകദിനാഘോഷമല്ലോ? പത്തായമൊക്കെ നിറച്ചും നെല്ലു, പുത്തനുടുപ്പോണ വേള പച്ചക്കറികൾ സുഭിക്ഷം, വിഷു ചക്കയ്ക്കും […]

ചോദ്യോത്തരങ്ങൾ

Posted by & filed under കവിത.

ഉറ്റുനോക്കുന്നൊരീ കൊച്ചുമുഖമിതിൽ ചെറ്റു നിഴലിയ്ക്കും ഭാവങ്ങളെ ഒട്ടുമറിയാതെ നീങ്ങുവാനാകുമോ, കഷ്ടമോതുന്നവർ കാണുമേറെ. “ഉള്ളിൽപ്പുകയുയരുന്നോ, പകയുടെ- യള്ളിപ്പിടുത്തം മനസ്സിലുണ്ടോ? വെണ്ണീർ പുരണ്ടൊരീ മേലുടുപ്പൊന്നിനെ- ക്കണ്ണീരിനാലെ കഴുകാറുണ്ടോ? പൊട്ടിപ്പൊളിഞ്ഞൊരാ ജാലകത്തിൽക്കൂടി- യെത്തി നോക്കും സൂര്യരശ്മി പോലെ ഒട്ടന്ധകാരം നിറഞ്ഞ മനസ്സിലും പൊട്ടായ് പ്രഭ വിടർത്തുന്നോരുണ്ടോ? ഒട്ടിക്കിടക്കും വയറിനു ഭക്ഷണം കിട്ടാറുണ്ടോ, രാത്രി ചേക്കേറുവാൻ കൂടുണ്ടോ, കൂട്ടുകാർ കാണുമോ, വേലയാ- ലേറെത്തളർന്നു പോകാറുമുണ്ടോ? ഒന്നു പുറത്തുപോയ് ചങ്ങാതിമാരൊത്തു നന്നായ്ക്കളിയ്ക്കാൻ കൊതി വരുന്നോ? പഞ്ജരത്തിൽനിന്നു മോചനം നേടുവാൻ വെമ്പുന്നുവോ മനം, ചൊല്ലു കുഞ്ഞേ!“ […]