Monthly Archives: June 2010

ഡെക്കാൻ ഒഡീസി -7

Posted by & filed under Yathravivaranangal.

ഗൃഷ്ണേശ്വർ/ഗു(കു)സുമേശ്വർ/ജ്യോതിർലിംഗ ശിവ ടെമ്പിൾ അടുത്തതായി ഞങ്ങൾ പോയതു ഗ്രിഷ്ണേശ്വർ അമ്പലത്തിലേയ്ക്കാണു. വേരുൾ എന്നാണു ഈ സ്ഥലത്തിനു പേർ. ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളിൽ പന്ത്രണ്ടാമത്തേതാണിവിടെ. അതായതു 12 ജ്യോതിർലിംഗൺഗളുടെ ദർശനത്തിനായുള്ള തീർത്ഥയാത്ര ഇവിടെയാണു അവസാനിപ്പിയ്ക്കുന്നതു.(സോമനാഥ് (ഗുജറാത്ത്), ശ്രീശൈലം (ആന്ധ), മഹാകാളേശ്വർ( എം.പി), വൈദ്യനാഥ് (മഹാരാഷ്ട്ര),മാമലേശ്വർ (എം.പി), ഓംകാരേശ്വർ (എം.പി), ഭീമാശങ്കർ(മഹാരാഷ്ട്ര), രാമേശ്വരം (തമിൾനാടു), നാഗനാഥ് (മഹാരാഷ്ട്ര), ത്ര്യംബകേശ്വർ (മഹാരാഷ്ട്ര)., ത്ര്യംബകേശ്വർ (മഹാരാഷ്ട്ര), കാശി വിശ്വനാഥ് (യു.പി), കേദാർ നാഥ് (ഉത്തരാഞ്ചൽ), ഗൃഷ്ണേശ്വർ (മഹാരാഷ്ട്ര എന്നിവയാണീ പന്ത്രണ്ടു സ്വയംഭൂവുകളായ ജ്യോതിർലിംഗങ്ങൾ.ഇതു […]

ഡെക്കാൻ ഒഡീസി -6(ഔറംഗാബാദ്)

Posted by & filed under Yathravivaranangal.

ഔറംഗാബാദ് ഉത്ഭവം മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ നഗരം പ്രകൃതി ഭംഗിയാലും ആർക്കിട്ടെക്ചറിന്റെ  രംഗത്തു മനുഷ്യനു സൃഷ്ടിയ്ക്കാനായ  അപൂർവ്വമായ കരവിരുതു കാണിയ്ക്കുന്ന ചരിത്ര സ്മാരകങ്ങളാലും അതിപ്രസിദ്ധമാണു.  മറാത്ത് വാഡ പ്രദേശത്താണിതു കിടക്കുന്നതു.  ചരിത്രപാധാന്യം ഊഹിയ്ക്കാമല്ലോ? ചരിത്രത്തിന്റെ ഏടുകളിൽ തപ്പിയാൽ ഔറംഗാബാദ് സിറ്റിയുടെ സ്ഥാപനത്തെക്കുറിച്ചും വിവിധ ഭരണാധികാരികളുടെ കീഴിൽ നടന്ന യുദ്ധതന്ത്രങ്ങളെക്കുറിച്ചും കീഴ്പ്പെടുത്തലുകളെക്കുറിച്ചും കിട്ടുന്ന വസ്തുതകൾ അത്യന്തം ശ്രദ്ധേയമാണു.  A D 1610 ൽ അഹമ്മദ് നഗർ നിസ്സാമിന്റെ പടത്തലവനായ മാലിക് അംബർ തന്റെ കഴിവുകളുടെ […]

ഡെക്കാൻ ഒഡീസ്സി-5 (ഔറംഗാബാദ്)

Posted by & filed under Yathravivaranangal.

മുംബയ് ടു ഔറംഗാബാദ് ഒരു ചെറിയ ഇടവേളയ്ക്കു ശേഷമിതാ ഡക്കാൻ ഒഡീസ്സി തുടരുന്നു… ചിലപ്പോൾ വിചാരിച്ചിരിയ്ക്കാതെ യാത്രകൾക്കു കാരണങ്ങളുണ്ടാകുന്നു. അപ്രതീക്ഷിതമായി ഒരു കസിന്റെ മകൾ, നിഭ, വിളിച്ചു, മുംബെയിൽ വരുന്നു,മെയ് ലാസ്റ്റ് വീക്കിൽ എന്നു പറഞ്ഞു. തനിയെയല്ല, ഫാമിലിയ്ക്കൊപ്പം.  3-4 ദിവസങ്ങൾ കാണും. മറ്റെന്തോ ആവശ്യാർത്ഥം വരുകയാണു. അതു കഴിഞ്ഞു ഞങ്ങളുടെ സ്ഥലത്തെത്തും. പുറകെ എന്റെ  കസിൻ ഉമേടത്തിയുടെ ഫോണും എത്തി. സംഭാഷണം മുന്നേറിയപ്പോൾ അജന്ത- എല്ലോറ ട്രിപ്പിനു തീരുമാനമായി. 3 ആഴ്ചത്തെ കേരള സന്ദർശനത്തിനായി ഒരുക്കം […]

ശന്തനു

Posted by & filed under കവിത.

ഞാൻ ശന്തനു ശാന്തനാകാൻ കഴിയാത്ത ഹസ്തിനപുരാധിപൻ താലോലിച്ച സ്വപ്നങ്ങൾ താലോലിയ്ക്കേണ്ടും കൈകളാൽ തച്ചുടയ്ക്കുന്നതു കണ്ടിട്ടും സ്തബ്ധനായി തരിച്ചു നിന്നവൻ കുറ്റബോധത്താൽ നിറഞ്ഞ മനസ്സുമായി കുട്ടികൾ നഷ്ടപ്പെടുന്നതു കണ്ടു നിന്നവൻ പത്നീസ്നേഹത്തിന്റെ വലയ്ക്കുള്ളിൽ‌പ്പെട്ടു പുത്രസ്നേഹം മറന്നവൻ എത്ര ജന്മം നരകിച്ചാലും നേടാനാകുമോ ഈ നീറുന്ന മനസ്സിനൊരു സ്വാന്തനം? വിധി എനിയ്ക്കൊരുക്കിയ കെണി ഇത്രയും നിഷ്ഠൂരമോ? ജ്യേഷ്ഠഭ്രാതാക്കളിരിയ്ക്കവേ സിംഹാസനസ്ഥനാകേണ്ടിവന്നതിൽ തുടങ്ങിയോ എന്റെ അധ:പതനം? താളം തെറ്റിയ മനസ്സിന്റെ കടിഞ്ഞാൺ നിയന്ത്രിയ്ക്കാനാകാതെ ഞാനാകെ തളരുന്നല്ലോ? വിഭ്രമത്തിന്റെ പിടിയിലമർന്നു കർത്തവ്യം മറക്കുന്ന ശന്തനുവെന്നു […]

മഴ വന്നു മഴ വന്നു……

Posted by & filed under കവിത.

പുതു മണ്ണിൻ ഗന്ധവുമായി മഴ വന്നു മഴ വന്നു മഴവില്ലിനു ജന്മം നൽകാൻ മഴ വന്നു, മഴ വന്നു മലരെങ്ങും നിറയാനായി മഴ വന്നു മഴ വന്നു കുളിരെന്നിൽ നിറയ്ക്കാനായി മഴ വന്നു മഴ വന്നു ചെറുകാറ്റിൻ മദമോടൊപ്പം മഴ വന്നു മഴ വന്നു പുലരിയ്ക്കു തിളക്കം കൂട്ടാൻ മഴ വന്നു മഴ വന്നു വയലേലകളുഴുതുമറിയ്ക്കാൻ മഴ വന്നു മഴ വന്നു പുതുനാമ്പിനു ജീവൻ നൽകാൻ മഴ വന്നു മഴ വന്നു മലമുകളിൽ ഹരിതമണയ്ക്കാൻ മഴ വന്നു […]

വർണ്ണനൂലുകൾ

Posted by & filed under വർണ്ണ നൂലുകൾ.

അനുഭവങ്ങൾ വളരെക്കാലത്തിനു  ശേഷവും വിസ്മയമായിത്തന്നെ മനസ്സിൽ പച്ച പിടിച്ചു നിൽക്കണമെങ്കിൽ അതിനു അത്രയ്ക്കും പ്രത്യേകതകളില്ലാതിരിയ്ക്കില്ലല്ലോ? അത്തരമൊരു അനുഭവത്തിന്റെ വർണ്ണനൂലിഴ ഇവിടെ ചൂണ്ടിക്കാട്ടാം. അവ നൽകുന്ന അനുഭൂതി എന്തെന്നു ഒരു പക്ഷേ സ്വയം മനസ്സിലാക്കുകയായിരിയ്ക്കും നല്ലതെന്നു തോന്നുന്നു.. കുട്ടിക്കാലത്തു  വീട്ടിനടുത്തുള്ള കാളീക്ഷേത്രത്തിൽ പതിവായി പോയി ദർശനം നടത്താറുണ്ടായിരുന്നു. എന്തു ദു:ഖം വന്നാലും അവിടെ തൊഴുതു സങ്കടം പറഞ്ഞാൽ മനസ്സിനു ആശ്വാസവും കിട്ടാറുണ്ടു. ഇന്നും പ്രാർത്ഥനകളിൽ മനസ്സു കൊണ്ടു  അവിടം ദർശിയ്ക്കാറുണ്ടു. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴും. 1992 ൽ ഞങ്ങൾ കൽക്കത്തയിലെത്തിയ […]

അജന്താ ശിൽ‌പ്പങ്ങൾ.

Posted by & filed under കവിത.

 കല്ലിൽ വിരചിയ്ക്കപ്പെട്ട കവിതകൾ കടന്നുപോയ കാലങ്ങളിലെന്നോ എന്റെ മനസ്സിലും ചില ചിത്രങ്ങൾ കോറി വലിച്ചിട്ടിരുന്നു അക്ഷരങ്ങളുടെ ലോകത്തു നിന്നുകിട്ടിയ സമ്മാനം വിസ്മയത്തിന്റെ സ്വർണ്ണ വർണ്ണമണിഞ്ഞ് മുന്നിൽ നിരന്നപ്പോൾ പ്രതികരിയ്ക്കേണ്ടതെങ്ങനെയെന്നു മറന്നു പോയി മനസ്സിൽ ഒപ്പിയെടുക്കണോ അതോ മനുഷ്യനിർമ്മിതമീ യന്ത്രത്തിലോ കാലപ്പഴക്കം സമ്മാനിച്ച നഷ്ടത്തിനടിയിലെ കഥയാണോ, കഠിനാദ്ധ്വാനമാണോ കാരുണ്യമാണോ ഞാൻ അറിയേണ്ടതു? വായിച്ച പുസ്തകങ്ങൾ തന്ന രൂപം കാലത്തിന്റെ കുസൃതിയിൽ വൈകൃതമാർന്നു മുന്നിൽ നിന്നപ്പോൾ കരച്ചിൽ വന്നു പ്രകൃതിയെ അറിഞ്ഞു, സ്നേഹിച്ചു പ്രകൃതിയ്ക്കൊത്തു ജീവിച്ചവർ അവരുടെ കരവിരുതുകളിൽ […]