Monthly Archives: July 2010

ഡെക്കാൻ ഒഡീസ്സി-10

Posted by & filed under Yathravivaranangal.

ബീബി-ക-മക്ബറ മുൻപു പലപ്പോഴും കേൾക്കാനിടയായിട്ടുണ്ടു, ഔറംഗാബാദിലെ ബീബി-ക-മക്ബറയെക്കുറിച്ച്. ഇ തിനെ പാവങ്ങളുടെ താജമഹൽ /ദഖനി താജ് /ഡെക്കാന്റെ ടാജ് എന്നും വിളിയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം താജമഹൽ സന്ദർശിച്ചതിനു ശേഷം കരുതിയിരുന്നു, എന്നെങ്കിലും ബീബി-കാ-മക്ബറയും സന്ദർശിയ്ക്കണമെന്നു. അതിത്ര വേഗമാകുമെന്നു കരുതിയില്ലെന്നു മാത്രം.  1660ൽ ഔറംഗസീബിന്റെ മകനായ അസം ഷാ തന്റെ അമ്മ ദിൽ രസ് ബനോ ബേഗത്തിന്റെ (റബിയ ദുറാനി)ഓർമ്മയ്ക്കായി പണികഴിപ്പിച്ച ഈ മക്ബറ സ്ഥിതിചെയ്യുന്നതു ഔറംഗാബാദ് ടൌണിൽ നിന്നും 8 കിലോമീറ്റർ ദൂരെ ബേഗംപുരയ്ക്കടുത്തായാണു.  പ്രവേസനഫീസ് 5 […]

വർണ്ണനൂലുകൾ-4

Posted by & filed under വർണ്ണ നൂലുകൾ.

വെളുത്തു തടിച്ചു , ഉയരം കുറഞ്ഞു, കുലീനത്വം സ്ഫുരിയ്ക്കുന്ന വട്ടമുഖത്തോടുകൂടിയ ഒരു എഴുപതുകാരൻ . ഒരു നീളമുള്ള തോൾസഞ്ചിയുണ്ടു. മഹാരാഷ്ട്രീയനാണെന്നു തോന്നി, ഒറ്റനോട്ടത്തിൽ.  എനിയ്ക്കൽ‌പ്പം മുന്നിലായി ബെസ്റ്റ് ബസ് ഡേപ്പോയിലെ ക്യൂവിൽ നിന്നും ആരോടെന്നില്ലാതെ  തനിയ്ക്കു പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സു ഇതു തന്നെയല്ലേ എന്ന സംശയം ഉന്നയിച്ചു.  8-10 പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നിട്ടും ആരും ഒന്നും മിണ്ടുന്നതായി കണ്ടില്ല. വർളി-പ്രഭാദേവി ബസ് സ്റ്റോപ്പാണു സ്ഥലം.  അൽ‌പ്പം തിരക്കുള്ള സമയമാണെങ്കിലും ശരിയായ തിരക്കു വരാനിരിയ്ക്കുന്നതേയുള്ളൂ.   ആരും […]

വർണ്ണനൂലുകൾ-3

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-3 സുഹൃദ്ബന്ധത്തിനു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. കൊടുക്കുന്നതിലോ കിട്ടുന്നതിലോ അല്ല യഥാർഥമായ സ്നേഹം ഉടലെടുക്കുന്നതു. ചിലപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവർ നമുക്കു അത്യന്തം പ്രിയങ്കരരായി മാറുമ്പോൾ മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നതു ശരി തന്നെയോ എന്നു തോന്നിപ്പോകാറുണ്ടു.അനുഭവങ്ങൾ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. പ്രതീക്ഷിയ്ക്കാത്ത സന്മനസ്സുമായി അത്യാവശ്യമായ സമയങ്ങളിൽ കൂടെ നിന്നിട്ടുള്ളവരെക്കുറിച്ചൊന്നോർത്തു നോക്കൂ. നിങ്ങൾ തന്നെ ഒരു പക്ഷേ ആശ്ചര്യപ്പെട്ടു പോകും. പലപ്പോഴും മറവിയുടെ തിരശ്ശീലയ്ക്കുള്ളിൽ ഒളിച്ചു നിൽക്കുന്ന ഇവരെ ഓർമ്മിയ്ക്കാൻ തക്കവണ്ണം സംഭവവികാസങ്ങൾ കാണണമെന്നില്ല, എന്നാൽ ഓർമ്മിയ്ക്കുമ്പോഴേ […]

വർണ്ണനൂലുകൾ-2

Posted by & filed under വർണ്ണ നൂലുകൾ.

ജീവിതം ശരിയ്ക്കും നാടക വേദി തന്നെയെന്നു തോന്നാറുണ്ടു. ആടിക്കഴിഞ്ഞ കഥാപാത്രങ്ങൾ അരങ്ങൊഴിയുമ്പോളേ പലപ്പോഴും അറിയാനാകൂ, അവർ നമ്മെ എത്ര മാത്രം സ്വാധീനിച്ചുവെന്നു. അവർ പലപ്പോഴും അവർ പോലും അറിയാതെ പാകുന്ന  നന്മയുടെ വിത്തുകൾ പിന്നീടെന്നോ മുളച്ചു നമുക്കുള്ളിലും നന്മയുടെ ഫലങ്ങൾ ചുറ്റും പൊഴിയ്ക്കുന്ന വൻ വൃക്ഷമായി മാറിയെന്നും വരാം.നിരന്തരമായ സാമീപ്യം സ്വഭാവരൂപീകരണത്തിൽ  വരുത്തുന്ന നന്മ-തിന്മകൾ പാരമ്പര്യത്തിന്റെ ഭാഗമായി നാം കണക്കാക്കുന്നു. മാതാപിതാക്കളുടെ നന്മയും തിന്മയും കുട്ടികളിലും കണ്ടു വരുന്നതിൽ അത്ഭുതമില്ല ഇതേപോലെ ആരാധിയ്ക്കുന്ന വ്യക്തികളിൽ കണ്ടു വരുന്ന […]

വർണ്ണനൂലുകൾ-1

Posted by & filed under വർണ്ണ നൂലുകൾ.

അനുഭവങ്ങൾ വളരെക്കാലത്തിനു  ശേഷവും വിസ്മയമായിത്തന്നെ മനസ്സിൽ പച്ച പിടിച്ചു നിൽക്കണമെങ്കിൽ അതിനു അത്രയ്ക്കും പ്രത്യേകതകളില്ലാതിരിയ്ക്കില്ലല്ലോ? അത്തരമൊരു അനുഭവത്തിന്റെ വർണ്ണനൂലിഴ ഇവിടെ ചൂണ്ടിക്കാട്ടാം. അവ നൽകുന്ന അനുഭൂതി എന്തെന്നു ഒരു പക്ഷേ സ്വയം മനസ്സിലാക്കുകയായിരിയ്ക്കും നല്ലതെന്നു തോന്നുന്നു.. കുട്ടിക്കാലത്തു  വീട്ടിനടുത്തുള്ള കാളീക്ഷേത്രത്തിൽ പതിവായി പോയി ദർശനം നടത്താറുണ്ടായിരുന്നു. എന്തു ദു:ഖം വന്നാലും അവിടെ തൊഴുതു സങ്കടം പറഞ്ഞാൽ മനസ്സിനു ആശ്വാസവും കിട്ടാറുണ്ടു. ഇന്നും പ്രാർത്ഥനകളിൽ മനസ്സു കൊണ്ടു  അവിടം ദർശിയ്ക്കാറുണ്ടു. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴും. 1992 ൽ ഞങ്ങൾ കൽക്കത്തയിലെത്തിയ […]

ഡെക്കാൻ ഒഡീസി-9

Posted by & filed under Yathravivaranangal.

ഖുൽത്താബാദ്/ഖുൽദാബാദ് എല്ലോറയിൽ നിന്നും  പുറത്തിറങ്ങിയതും നല്ല വിശപ്പു. നേരെ ഹോട്ടലിലേയ്ക്കാണു പോയതു. അതിനു കുറച്ചു മുൻപായി കരിമ്പു ജ്യൂസ്, പേരയ്ക്ക, കക്കിടിയെന്നു പറയുന്ന കൊച്ചു വെള്ളരിയ്ക്ക ഒക്കെ തിന്നു വയർ നിറഞ്ഞിരുന്നതാണു. ഇനി ഉച്ചയ്ക്കു ഊണു വേണ്ടെന്നു പോലും കരുതിയിരുന്നതാണു.  എല്ലോറ കണ്ടു കഴിഞ്ഞില്ല,  ഇപ്പോഴിതാ വീണ്ടും വിശപ്പ്. അൽ‌പ്പനേരം ഫാനിനു ചുവട്ടിലിരുന്നു  കണ്ട കാഴച്ചകളെക്കുറിച്ചു പലതും ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിച്ചു. അൽപ്പം നടന്നശേഷം ബസ്സിൽക്കയറി. ഇനി നേരെ ഖുൽദാബാദിലേയ്ക്കു…. ഔറംഗസേബിന്റെശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദ്/ഖുൽത്താബാദിലേയ്ക്കാണു […]

കൊളുത്താത്ത പന്തങ്ങൾ

Posted by & filed under കവിത.

ഒരാ ട്ടിൻ പറ്റത്തെപ്പോലെ ശബ്ദമുണ്ടാക്കി മുട്ടിയുരുമ്മി മുൻ നിരയിലെ ചലനത്തിനൊത്തു ഇരുട്ടിലേയ്ക്കു.. ഇവിടെ വഴിയില്ല, വഴി തെളിയിയ്ക്കാനായി വടി പിടിച്ച ആട്ടിടയനുമില്ല മുന്നിലെ ആളനക്കം എനിയ്ക്കറിയാനാകുന്നില്ല പിന്നിലോ നോക്കാനെനിയ്ക്കു ഭയമാണു മുന്നോട്ടു നീങ്ങാനെനിയ്ക്കാവും ആ പന്തമൊന്നു കത്തിയ്ക്കാമോ? ഹേ കാവൽക്കാരാ…… എനിയ്ക്കറിയാം നിങ്ങളിവിടെ എവിടെയോ ഉണ്ടെന്നു നിങ്ങളുടെ വശം പന്തമുണ്ടെന്നും എനിക്കവ്യക്തമായോർമ്മയുണ്ടു. നിശ്ശബ്ദതയുടെ കാഠിന്യം എന്നെ ഭ്രാന്തു പിടിപ്പിയ്ക്കുന്നു കാറ്റുമൂളുന്ന തുളകളിൽ നിന്നും തിളച്ചു മറിയുന്ന ദ്രാവകം എന്റെ മേൽ വീഴാതിരിയ്ക്കട്ടെ എന്ന പ്രാർത്ഥനയാണെന്റെ ചുണ്ടുകളിൽ അടച്ചിടപ്പെട്ട […]

ഡെക്കാൻ ഒഡീസ്സി-8

Posted by & filed under Yathravivaranangal.

എല്ലോറ ഗുഹാമന്ദിരങ്ങൾ പുരാതന ഭാരതീയ കൊത്തുവേലകളുടെ മകുടോദാഹരണങ്ങളായി കണക്കാക്കപ്പെടാവുന്നവയാണു അജന്തയിലേയും എല്ലോറയിലേയും ഗുഹകളും അവിടത്തെ ഗുഹാചിത്രങ്ങളും. ഉറപ്പേറിയ കരിങ്കൽ പാറകളിൽ കൈകളാൽ കൊത്തിയുണ്ടാക്കപ്പെട്ടവ. അതിനെടുത്ത സമയവും അദ്ധ്വാനവും നമ്മുടെ വിചാരങ്ങൾക്കുമതീതമാണു.  അജന്തയും എല്ലോറയും വേൾഡ് ഹെറിടേജ് സൈറ്റുകളിൽ‌പ്പെടുന്നു. ഔറംഗാബാദ് സിറ്റിയിൽനിന്നും 12കിലോമീറ്റർ ദൂരെയാണല്ലോ ദൌലത്താബാദ് ഫോർട്ട്. അതേ റൂട്ടിൽത്തന്നെയാണു എല്ലോറ ഗുഹാമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതു,18 കിലോമീറ്റർകൂടി മുന്നോട്ടു പോയാലായി. 350-700 എ.ഡി.യിലാണിവയുടെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.  ബുദ്ധിസം, ഹിന്ദുയിസം, ജൈനിസം എന്നിങ്ങനെ മൂന്നു വ്യത്യസ്ഥമായ വിശ്വാസങ്ങളുടെ  ആരാധനസങ്കേതങ്ങളാണു ഈ […]