Skip to content

Daily Archives: July 2nd, 2010

ഡെക്കാൻ ഒഡീസ്സി-8

എല്ലോറ ഗുഹാമന്ദിരങ്ങൾ
പുരാതന ഭാരതീയ കൊത്തുവേലകളുടെ മകുടോദാഹരണങ്ങളായി കണക്കാക്കപ്പെടാവുന്നവയാണു അജന്തയിലേയും എല്ലോറയിലേയും ഗുഹകളും അവിടത്തെ ഗുഹാചിത്രങ്ങളും. ഉറപ്പേറിയ കരിങ്കൽ പാറകളിൽ കൈകളാൽ കൊത്തിയുണ്ടാക്കപ്പെട്ടവ. അതിനെടുത്ത സമയവും അദ്ധ്വാനവും നമ്മുടെ വിചാരങ്ങൾക്കുമതീതമാണു.  അജന്തയും എല്ലോറയും വേൾഡ് ഹെറിടേജ് സൈറ്റുകളിൽ‌പ്പെടുന്നു. ഔറംഗാബാദ് സിറ്റിയിൽനിന്നും 12കിലോമീറ്റർ ദൂരെയാണല്ലോ ദൌലത്താബാദ് ഫോർട്ട്. അതേ റൂട്ടിൽത്തന്നെയാണു എല്ലോറ ഗുഹാമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതു,18 കിലോമീറ്റർകൂടി മുന്നോട്ടു പോയാലായി. 350-700 എ.ഡി.യിലാണിവയുടെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.  ബുദ്ധിസം, ഹിന്ദുയിസം, ജൈനിസം എന്നിങ്ങനെ മൂന്നു വ്യത്യസ്ഥമായ വിശ്വാസങ്ങളുടെ  ആരാധനസങ്കേതങ്ങളാണു ഈ ഗുഹകൾ [...]