Skip to content

Daily Archives: July 9th, 2010

ഡെക്കാൻ ഒഡീസി-9

ഖുൽത്താബാദ്/ഖുൽദാബാദ്
എല്ലോറയിൽ നിന്നും  പുറത്തിറങ്ങിയതും നല്ല വിശപ്പു. നേരെ ഹോട്ടലിലേയ്ക്കാണു പോയതു. അതിനു കുറച്ചു മുൻപായി കരിമ്പു ജ്യൂസ്, പേരയ്ക്ക, കക്കിടിയെന്നു പറയുന്ന കൊച്ചു വെള്ളരിയ്ക്ക ഒക്കെ തിന്നു വയർ നിറഞ്ഞിരുന്നതാണു. ഇനി ഉച്ചയ്ക്കു ഊണു വേണ്ടെന്നു പോലും കരുതിയിരുന്നതാണു.  എല്ലോറ കണ്ടു കഴിഞ്ഞില്ല,  ഇപ്പോഴിതാ വീണ്ടും വിശപ്പ്. അൽ‌പ്പനേരം ഫാനിനു ചുവട്ടിലിരുന്നു  കണ്ട കാഴച്ചകളെക്കുറിച്ചു പലതും ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിച്ചു. അൽപ്പം നടന്നശേഷം ബസ്സിൽക്കയറി. ഇനി നേരെ ഖുൽദാബാദിലേയ്ക്കു….
ഔറംഗസേബിന്റെശവകുടീരം സ്ഥിതി ചെയ്യുന്ന ഖുൽദാബാദ്/ഖുൽത്താബാദിലേയ്ക്കാണു പിന്നീടു ഞങ്ങളെത്തിയതു. [...]