Daily Archives: Wednesday, July 14, 2010

വർണ്ണനൂലുകൾ-4

Posted by & filed under വർണ്ണ നൂലുകൾ.

വെളുത്തു തടിച്ചു , ഉയരം കുറഞ്ഞു, കുലീനത്വം സ്ഫുരിയ്ക്കുന്ന വട്ടമുഖത്തോടുകൂടിയ ഒരു എഴുപതുകാരൻ . ഒരു നീളമുള്ള തോൾസഞ്ചിയുണ്ടു. മഹാരാഷ്ട്രീയനാണെന്നു തോന്നി, ഒറ്റനോട്ടത്തിൽ.  എനിയ്ക്കൽ‌പ്പം മുന്നിലായി ബെസ്റ്റ് ബസ് ഡേപ്പോയിലെ ക്യൂവിൽ നിന്നും ആരോടെന്നില്ലാതെ  തനിയ്ക്കു പോകാനുള്ള സ്ഥലത്തേയ്ക്കുള്ള ബസ്സു ഇതു തന്നെയല്ലേ എന്ന സംശയം ഉന്നയിച്ചു.  8-10 പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നിട്ടും ആരും ഒന്നും മിണ്ടുന്നതായി കണ്ടില്ല. വർളി-പ്രഭാദേവി ബസ് സ്റ്റോപ്പാണു സ്ഥലം.  അൽ‌പ്പം തിരക്കുള്ള സമയമാണെങ്കിലും ശരിയായ തിരക്കു വരാനിരിയ്ക്കുന്നതേയുള്ളൂ.   ആരും […]

വർണ്ണനൂലുകൾ-3

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-3 സുഹൃദ്ബന്ധത്തിനു വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. കൊടുക്കുന്നതിലോ കിട്ടുന്നതിലോ അല്ല യഥാർഥമായ സ്നേഹം ഉടലെടുക്കുന്നതു. ചിലപ്പോൾ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവർ നമുക്കു അത്യന്തം പ്രിയങ്കരരായി മാറുമ്പോൾ മുജ്ജന്മബന്ധം എന്നൊക്കെ പറയുന്നതു ശരി തന്നെയോ എന്നു തോന്നിപ്പോകാറുണ്ടു.അനുഭവങ്ങൾ ജീവിതത്തിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. പ്രതീക്ഷിയ്ക്കാത്ത സന്മനസ്സുമായി അത്യാവശ്യമായ സമയങ്ങളിൽ കൂടെ നിന്നിട്ടുള്ളവരെക്കുറിച്ചൊന്നോർത്തു നോക്കൂ. നിങ്ങൾ തന്നെ ഒരു പക്ഷേ ആശ്ചര്യപ്പെട്ടു പോകും. പലപ്പോഴും മറവിയുടെ തിരശ്ശീലയ്ക്കുള്ളിൽ ഒളിച്ചു നിൽക്കുന്ന ഇവരെ ഓർമ്മിയ്ക്കാൻ തക്കവണ്ണം സംഭവവികാസങ്ങൾ കാണണമെന്നില്ല, എന്നാൽ ഓർമ്മിയ്ക്കുമ്പോഴേ […]

വർണ്ണനൂലുകൾ-2

Posted by & filed under വർണ്ണ നൂലുകൾ.

ജീവിതം ശരിയ്ക്കും നാടക വേദി തന്നെയെന്നു തോന്നാറുണ്ടു. ആടിക്കഴിഞ്ഞ കഥാപാത്രങ്ങൾ അരങ്ങൊഴിയുമ്പോളേ പലപ്പോഴും അറിയാനാകൂ, അവർ നമ്മെ എത്ര മാത്രം സ്വാധീനിച്ചുവെന്നു. അവർ പലപ്പോഴും അവർ പോലും അറിയാതെ പാകുന്ന  നന്മയുടെ വിത്തുകൾ പിന്നീടെന്നോ മുളച്ചു നമുക്കുള്ളിലും നന്മയുടെ ഫലങ്ങൾ ചുറ്റും പൊഴിയ്ക്കുന്ന വൻ വൃക്ഷമായി മാറിയെന്നും വരാം.നിരന്തരമായ സാമീപ്യം സ്വഭാവരൂപീകരണത്തിൽ  വരുത്തുന്ന നന്മ-തിന്മകൾ പാരമ്പര്യത്തിന്റെ ഭാഗമായി നാം കണക്കാക്കുന്നു. മാതാപിതാക്കളുടെ നന്മയും തിന്മയും കുട്ടികളിലും കണ്ടു വരുന്നതിൽ അത്ഭുതമില്ല ഇതേപോലെ ആരാധിയ്ക്കുന്ന വ്യക്തികളിൽ കണ്ടു വരുന്ന […]

വർണ്ണനൂലുകൾ-1

Posted by & filed under വർണ്ണ നൂലുകൾ.

അനുഭവങ്ങൾ വളരെക്കാലത്തിനു  ശേഷവും വിസ്മയമായിത്തന്നെ മനസ്സിൽ പച്ച പിടിച്ചു നിൽക്കണമെങ്കിൽ അതിനു അത്രയ്ക്കും പ്രത്യേകതകളില്ലാതിരിയ്ക്കില്ലല്ലോ? അത്തരമൊരു അനുഭവത്തിന്റെ വർണ്ണനൂലിഴ ഇവിടെ ചൂണ്ടിക്കാട്ടാം. അവ നൽകുന്ന അനുഭൂതി എന്തെന്നു ഒരു പക്ഷേ സ്വയം മനസ്സിലാക്കുകയായിരിയ്ക്കും നല്ലതെന്നു തോന്നുന്നു.. കുട്ടിക്കാലത്തു  വീട്ടിനടുത്തുള്ള കാളീക്ഷേത്രത്തിൽ പതിവായി പോയി ദർശനം നടത്താറുണ്ടായിരുന്നു. എന്തു ദു:ഖം വന്നാലും അവിടെ തൊഴുതു സങ്കടം പറഞ്ഞാൽ മനസ്സിനു ആശ്വാസവും കിട്ടാറുണ്ടു. ഇന്നും പ്രാർത്ഥനകളിൽ മനസ്സു കൊണ്ടു  അവിടം ദർശിയ്ക്കാറുണ്ടു. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴും. 1992 ൽ ഞങ്ങൾ കൽക്കത്തയിലെത്തിയ […]