Monthly Archives: August 2010

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-10 (ഓണം സ്പെഷ്യൽ) ഓർമ്മയിൽ എന്നും മങ്ങാതെ നിൽക്കുന്ന ചില ദിനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ? പിറന്നാളുകളും വിവാഹവും ജനനവുമൊക്കെപ്പോലെത്തന്നെ കുട്ടിക്കാലത്തെ ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളും ഇന്നു തിരിഞ്ഞു നോക്കുമ്പോൾ വർണ്ണശബളിമയാർന്നതായി നമുക്കു തോന്നുന്നു. ഓണം അന്നും ഇന്നും മനസ്സിൽ ആഹ്ലാദം നിറയ്ക്കുന്നില്ലെന്നല്ല., പക്ഷേ  ഒരൽ‌പ്പം നഷ്ടബോധത്തിന്റെ വേദന പുരണ്ട ഈ തിരിഞ്ഞു നോട്ടത്തിൽ  നാം കണ്ടെത്തുന്ന വർണ്ണ നൂലുകൾ നമ്മുടെ മനസ്സിനെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേയ്ക്കുയർത്തിയെന്നു വരാം. ഓണക്കോടിയെടുക്കലും തുന്നാൻ കൊടുക്കലും എന്നും ഹൃദ്യമായ […]

വർണ്ണനൂലുകൾ-9

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-9 നമ്മുടെ ഉറ്റസുഹൃത്തുക്കൾ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒട്ടേറെ പങ്കു വഹിയ്ക്കുന്നുവെന്നു കാണാം. പുതിയതലമുറയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതു വളരെയേറെ ശരിയാണു. അവർ എല്ലാ കാര്യത്തിലും കൂട്ടുകാരുടെ അഭിപ്രായത്തിനേ വില കൊടുക്കുകയുള്ളൂ. നല്ലതായാലും ചീത്തയായാലും പലതും പഠിയ്ക്കുന്നതും ഇങ്ങനെ തന്നെ.പീർ ഗ്രൂപ് സമ്മർദ്ദം പല പ്രശ്നങ്ങൾക്കും വഴിയാകാറുണ്ടു. മാതാപിതാക്കളുടെ ചിന്താഗതികളെ എന്നും പഴഞ്ചനായേ അവർക്കു കാണാനാകൂ എന്നതാണു കാര്യം. ഒരു ഉറ്റ കൂട്ടുകാരിയുടെ അമ്മയെക്കുറിച്ചു ഓർമ്മ വന്നു.    പോസിറ്റീവ് ആയി മാത്രം ചിന്തിയ്ക്കാനറിയാവുന്ന സ്ത്രീ. ഓർമ്മ വച്ച നാൾ […]

വർണ്ണനൂലുകൾ-8

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-8 ആകസ്മികതയുടെ പാരമ്യമെന്നു പറയുന്നതു ഇതിനെയാണോ എന്നു തോന്നുന്ന തരം സംഭവങ്ങൾ നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവും. ജീവിതക്കടലിലെ കാലത്തിന്റെ ചുഴികള്‍ പലപ്പോഴും അടിത്തട്ടില്‍ നിന്നും ഇവയെ മുങ്ങിത്തപ്പിയെടുത്തു  നമ്മുടെ ഓർമ്മത്തട്ടുകളില്‍ ഒരു മാത്രനേരത്തേയ്ക്കായെങ്കിലും നിക്ഷേപിച്ചു പോകുന്നതു കാണാറുണ്ടു. എന്തേ അവയിങ്ങനെ വീണ്ടും വീണ്ടും പൊങ്ങി വരാൻ കാരണമെന്നു നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവയിലെ അവിശ്വസനീയതയുടെ ആധിക്യം തന്നെയാവം, അല്ലേ? എന്തു തോന്നുന്നു? എനിയ്ക്കുമുണ്ടു പറയാനായി ഇത്തരം ചില അവിശ്വസനീയമായ അനുഭവങ്ങൾ.വിവാഹശേഷം മുംബൈ മഹാനഗരിയിലെത്തിയതിനു ശേഷം നഗരത്തിന്റെ […]

വർണ്ണ നൂലുകൾ-7

Posted by & filed under വർണ്ണ നൂലുകൾ.

  ജോളിയെക്കുറിച്ചു ഒരു പാടുകാലത്തിനു ശേഷം ഓർമ്മിയ്ക്കാൻ കാരണം ഏതാണ്ട് അതേ രൂപ സാദൃശ്യമുള്ള  ഒരു സ്ത്രീയെ കണ്ടതാവാമെന്നു തോന്നുന്നു. ജോളി എന്നു പറഞ്ഞാൽ  ജോളി ചാറ്റർജി.സുന്ദരിയായ   മലയാളി കൃസ്ത്യൻ പെൺകുട്ടി. ഡെൽഹിയിൽ ജോലി നോക്കവേ തന്റെ സഹപ്രവർത്തകനായ   ബംഗാളി അമർ ചാറ്റർജിയെ പ്രേ മിച്ചു വിവാഹം ചെയ്തവൾ.  അയാൾ  തന്നെ കുടുക്കിലാക്കിയെന്നേ അവൾ എപ്പോഴും പറയൂ.  നല്ല പണക്കാരിയായ ജോളിയുടെ അപ്പച്ചൻ അവൾക്കായി തീർച്ചപ്പെടുത്തിയ വിവാഹം വേണ്ടെന്നു വച്ചാണവൾ അമറിന്റെ കൂടെ […]

വർണ്ണ നൂലുകൾ-6

Posted by & filed under വർണ്ണ നൂലുകൾ.

ഓഫീസിൽ പോകുമ്പോൾ എന്നും സായിബാബയുടെ അമ്പലത്തിൽ പോകുന്നതു ഒരു ശീലമായി മാറിക്കഴിഞ്ഞിരുന്നു.  ആദ്യമെല്ലാം എല്ലാ വ്യാഴാഴ്ച്ചകളിൽ മാത്രമായിരുന്നു. പിന്നീടെന്നോ അതൊരു ദിനചര്യയായി മാറി.  കൂടിക്കൂടി വന്നിരുന്ന ഓഫീസ് റ്റെൻഷനായിരിയ്ക്കാം കാരണം. അന്നു ഞാനൊരു ഷെയർ ബ്രോക്കറുടെ മുംബൈ ബ്രാഞ്ച് മാനേജരായിരുന്നു. ദൈവ വിശ്വാസം ഏറ്റവും വേണ്ട ഒരു ഫീൽഡ് തന്നെയാണല്ലൊ?  രാവിലെ ഒന്നു  പ്രാർത്ഥിച്ചാലൊരു ആത്മവിശ്വാസം തോന്നും, അത്ര തന്നെ! മനസ്സിൽ പോസിറ്റീവ് ചിന്താതരംഗമുണർത്തൽ എന്തിനും ആവശ്യം തന്നെ! രാവിലെ എഴുന്നേറ്റാൽ തന്നെ ശുഭമായ ചിന്തകളെ മനസ്സിലേയ്ക്കൊന്നാവാഹിച്ചു […]

വർണ്ണനൂലുകൾ-5

Posted by & filed under വർണ്ണ നൂലുകൾ.

ഏതാണ്ടു 20 വർഷം മുൻപുണ്ടായ കാര്യമാണു. പക്ഷേ ഇന്നും അതു ഓർമ്മ വരാൻ  ഇടയ്ക്കിടെ എന്തെങ്കിലും  കാരണങ്ങൾ ഉണ്ടാകുന്നു. മനസ്സിൽ തട്ടിയതിനാലാവാം, ഓർമ്മകളിൽ അതിന്നും കുരുങ്ങിക്കിടക്കുന്നതു. വെറുതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തതല്ല, ഇവിടെയെഴുതാനെന്നർത്ഥം. അകാരണമായി പരിഭ്രമിയ്ക്കുകയോ, തിടുക്കം കൂട്ടുകയോ ചെയ്യുമ്പോൾ ഉള്ളിലിരുന്നാരോ ശാസിയ്ക്കുന്നതുപോലെ..റിലാക്സ് പ്ലീസ്……പതുക്കെ…. മനുഷ്യന്റെ സ്വഭാവത്തിനു പലപ്പോഴും മാറ്റം വരുത്തുന്നതു സാഹചര്യമാണെങ്കിലും സ്ഥായിയായ ചിലതു മാറിയില്ലെന്നു വരാം. കർക്കശസ്വഭാവിയായ അച്ഛനെ സ്നേഹനിധിയായ മുത്തശ്ശനായി കാലം മാറ്റുന്നതു കണ്ടിട്ടില്ലെ? ഒരു കാര്യത്തിനും അന്യനെ ആശ്രയിയ്ക്കാത്തവർക്കു പലകാരണങ്ങളാലും മറ്റുള്ളവരെ […]

ദ ഡെക്കാൻ ഒഡീസ്സി-11

Posted by & filed under Yathravivaranangal.

പാഞ്ചക്കി മലമുകളിലെ അരുവിയിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ ഒഴുക്കിനെ ധാന്യങ്ങൾ  പൊടിയ്ക്കാനുള്ള മില്ലിന്റെ പ്രവർത്തനത്തിനുള്ള ഊർജ്ജമാക്കി മാറ്റിയാണു പാഞ്ചക്കി പ്രവർത്തിപ്പിയ്ക്കുന്നതു. വെള്ളം കൊണ്ടു പ്രവർത്തിയ്ക്കുന്ന മിൽ. കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരിൽ കാണാൻ വേണ്ടി പാൻചക്കിയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇന്നത്തെ അവസാന സന്ദർശനസ്ഥലവും അതു തന്നെ.പ്രവേശനഫീസ് 5 രൂപ മാത്രം.നഗരത്തിന്റെ ഏതാണ്ടു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മിൽ ഔറംഗാബദിലെത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷണങ്ങളിലൊന്നു തന്നെയാണു. വഴിയാത്രക്കാർക്കു വിശ്രമാർത്ഥം പണികഴിപ്പിയ്ക്കപ്പെട്ട  ബാബാ ഷാ മുസാഫിർ എന്ന സുഫി വിശുദ്ധന്റെ ദർഘയിലാണു പാഞ്ചക്കി […]

അഭിനന്ദനങ്ങൾ

Posted by & filed under കവിത.

വിതച്ചെന്തെല്ലാം കുഞ്ഞേ സമയമടുത്തല്ലോ പതുക്കെക്കൊയ്തീടാനായറിക, പലവട്ടം കറുത്തു കരുവാളിച്ചെത്തിയ നാളിൽ‌പ്പോലു- മെനിയ്ക്കുണ്ടായില്ലല്ലോ ശങ്കയെന്നറിയുക നിനക്കായിടും നൂറുമേനിയീ ചതുപ്പിലും നിനച്ചു, വിളയിയ്ക്കാൻ മനസ്സു വെച്ചെന്നാലും തണുപ്പാലൊരിയ്ക്കലങ്ങണഞ്ഞാൽ‌പ്പിന്നെത്തീയിൻ- കടുപ്പം കുറയുമെന്നോർത്തു ഞാൻ ഭയന്നല്ലോ? മനസ്സിൽക്കത്തുംതീയും ചുമന്നാണിരിപ്പൂ നീ യടുക്കലിരിയ്ക്കവേയറിഞ്ഞു പലവട്ടം വരും നിൻ ദിനമന്നും പറഞ്ഞേൻ, ഇത് നിന്റെ വരുംകാലനേട്ടത്തിൻ ചവിട്ടുപടിയല്ലോ ഇനിയും കയറുക, മേലോട്ടേയ്ക്കുയരുക ഒരമ്മയ്ക്കിതേചൊല്ലാനഭിനന്ദനങ്ങളായ്.