Monthly Archives: September 2010

മകനേ…നിനക്കു വേണ്ടി

Posted by & filed under കവിത.

ജന്മനാളണയുന്നെൻ മകനേ ചാരത്തെത്താ- നെന്മനം തുടിയ്ക്കവേ, യെത്തി നിൻ വിളി കാതിൽ വരുന്നു പിറന്നാളിലമ്മ തൻ കയ്യാൽ വേണ- മെനിക്കു നെയ് ച്ചോറെന്നു നീ ചൊൽകേ , കരഞ്ഞൂ ഞാൻ. നിറഞ്ഞെൻ മനസ്സൊപ്പം, നിനച്ചു ,കഴിഞ്ഞെത്ര പിറന്നാളുകളെന്നു മനസ്സിൽ കണക്കാക്കേ അറിഞ്ഞൂ സത്യം കൈയ്യിൽ പിടിച്ചു നടത്തിപ്പി- ച്ചറിവേകിയീ ലോകമൊന്നിതിലടരാടാൻ കഴിവും സാമർത്ഥ്യവും നേടി നീ കൂടും തേടി യലയും നേരം കൈകൾ വിട്ടുവോ സ്വതന്ത്രമായ് മനമൊന്നിലാശങ്കയില്ലൊട്ടും മകനേ, യെൻ ഹൃദയം തന്നിൽ പണ്ടേ നീ മുറുക്കിയ […]

പ്രവാഹം

Posted by & filed under കവിത.

പരിദേവനമല്ലിതു, പരിഭവവുമല്ല. മനസ്സിലെ ഊഷ്മളമായ സ്നേഹം മഴവെള്ളത്തിന്റെ കുത്തിപ്പാച്ചിൽ പോലെ പോകാറില്ലല്ലോ? അവിടെ ചുഴികളുണ്ടായേയ്ക്കാം, കലക്കമുണ്ടായേയ്ക്കാം. കാലം കളിയ്ക്കുന്ന കളികളും വിധിയുടെ വിളയാട്ടങ്ങളും നമുക്കന്യമല്ലെന്നിരിയ്ക്കേ, പ്രിയേ, നീയറിയുന്നുവോ കടുത്തവേനലിലും നൈർമ്മല്യവും കുളുർമ്മയും പകർന്നു തെളിനീർ നൽകുന്ന പുഴപോലെ നിന്നോടുള്ള സ്നേഹം കാത്തു സൂക്ഷിയ്ക്കാനെനിയ്ക്കായി. പക്ഷേ, ഒരിയ്ക്കലുമോർത്തില്ല നിന്റെ പരിരംഭണങ്ങളില്ലാതെ എന്റെ പ്രയാണത്തിന്റെ അവസാനം എന്റെ പ്രണയം തന്നെ ക്രൂശിയ്ക്കപ്പെടുമെന്നു. പ്രതിബന്ധങ്ങളെ തകർത്തു മുന്നേറാൻ, നേടാൻ, എനിയ്ക്കായില്ല. മരീചികയാണെന്നറിയാൻ വൈകിയതാവാം, അതോ സ്വാർത്ഥിയാകാൻ മടിച്ചതോ? ഒഴുകുകയാണിന്നും ഞാൻ ഓളമുണ്ടാക്കാതെ, […]

കലിയുഗകൃഷ്ണൻ

Posted by & filed under കവിത.

കലിയുഗകൃഷ്ണൻ അല്ലയോ  കാളിയാ! ഇതു ഞാൻ, കൃഷ്ണൻ, കലിയുഗകൃഷ്ണൻ നിന്നെത്തിരഞ്ഞു വന്നു കാളകൂടവിഷപ്പുക ഭൂമിയെക്കീഴടക്കെ ഞാനിതാ അവതരിച്ചു ,വീണ്ടും നീ പരത്തുന്ന വിഷം നിന്നെ ഞാനയച്ച രമണകദ്വീപിനെ ഇങ്ങനെയാക്കുമെന്നോര്ത്തില്ല. ഹേ ഫണീന്ദ്രാ! ഞാൻ നർത്തനമാടിയ നിന്റെ ഫണജാലങ്ങളും ശരീരവും നീയൂതിയ വിഷാധിക്യത്താൽ സ്വയം നശിപ്പിയ്ക്കപ്പെട്ടുവോ? വിണ്ടു കീറി വരണ്ട നിന്റെ ശരീരം എന്നെ വിസ്മയപ്പെടുത്തുന്നില്ല വിഷം തുപ്പുന്ന മനുഷ്യന്റെ പുത്രനായി ജനിച്ച എന്നെയുമൊന്നു  നോക്കൂ അവതാരപുരുഷനാണു ഞാൻ, അറിയില്ലേ, കലിയുഗ വരദൻ. പകയും വിദ്വേഷവും ഫണമുയർത്തി വിഷം […]

അഞ്ചാംഭാവം-1

Posted by & filed under അഞ്ചാംഭാവം.

സ്ത്രീ…കരയാനും കരയിപ്പിയ്ക്കാനും അവിചാരിതമായി തുറന്നുനോക്കിയ ഒരു ഈ മെയിലിന്റെ ഉള്ളടക്കമാണു ഈ ലേഖന പരമ്പരയുടെ ജന്മത്തിനു കാരണമായതെന്നറിയുമ്പോൾ ഒരു പക്ഷേ നിങ്ങൾ അത്ഭുതപ്പെട്ടേയ്ക്കാം. യാതൊരു വിധ നിയന്ത്രണവുമില്ലാതെ പലപ്പോഴും പ്രിയപ്പെട്ട കൂട്ടുകാരിൽ നിന്നു വരുന്ന സന്ദേശങ്ങൾ പോലും  തുറന്നു നോക്കാതെ ഡീലിറ്റ് ചെയ്യേണ്ടി വരാറുണ്ടു. കുറ്റബോധം തോന്നാറുണ്ടെങ്കിലും ഈ- ചവറുകൾ നീക്കം ചെയ്യാതെ വയ്യല്ലോ? ഇത്തരം ഒരു നീക്കം ചെയ്യൽ സമയത്തു കണ്ണിൽ‌പ്പെടാനിടയായ ഒരു  മെയിൽ എന്നെ കുറച്ചൊന്നുമല്ല ഇരുത്തിച്ചിന്തിപ്പിച്ചതു. ചിന്തിച്ചതു മാത്രമല്ല ഇതാ എന്നെ എ […]

കണ്ണനെയും കാത്തു….

Posted by & filed under കവിത.

ഇന്നു നീയെത്തുന്നേരമുണ്ണീ ഞാനായീടട്ടേ നിൻമേനി കരങ്ങളിലേന്തിടും യശോദ താൻ എന്നിലെ വാത്സല്യത്തിൻഭാവവും പുനർജ്ജനി- ച്ചെന്നിൽ ഞാൻ നിന്നെത്തന്നെക്കാണുവാൻ ശ്രമിയ്ക്കട്ടേ നാളെ നീ വരുന്നേരം വെണ്ണയും തൈരും തരാൻ ഗോകുല ഗോപാലികയായി ഞാനെത്തിച്ചേരാം ചോരണം നിനക്കെന്നും മോദത്തെത്തരുമെന്റെ മാനസമതെന്തിനായ് മോഷ്ടിപ്പൂ , ദയാവായ്പ്പോ? പകുത്തുതിന്നും നേരമെത്തിടാമൊരു കൊച്ചു- വെളുത്ത പൂച്ചക്കുട്ടിയായി ഞാൻ മുന്നിൽ കണ്ണാ പകലിൻ വെട്ടത്തിൽ നീ പകുത്തേകിടും, കൂടെ സമഭാവത്തിൻ വിത്തു പാകുവാൻ ഞാനെത്തിടാം കുസൃതിക്കുരുന്നേ നീയുടയ്ക്കും പാത്രങ്ങൾക്കു- പകരം യശോദ ഞാൻ നൽകിടാം പുതുപാത്രം […]