Monthly Archives: October 2010

പ്രിയ സഖിയ്ക്ക്……………

Posted by & filed under കവിത.

തേച്ചു മിനുക്കിത്തിളക്കം പകർന്നൊരീ കൂട്ടുകെട്ടിന്നും  ദൃഢമെന്നറിയുക കേട്ടിടാ,നുൾക്കൊണ്ടു കൂടെച്ചരിയ്ക്കുവാ- നോർക്കുകിൽ നിൻ മനമെന്നും തുടിച്ചുവോ? നീട്ടിടും കൈകളെത്തട്ടിമാറ്റീടുവാൻ തീർത്തും സ്വയംസുഖമൊന്നേ നിനയ്ക്കുവാൻ മാത്രമറിയുന്നോരെൻ ചുറ്റിലും ,കണ്ടു മിത്രമേ വ്യത്യസ്തമായ നിൻ ചിത്തവും ഓർക്കുന്നു നമ്മൾ പരിചയപ്പെട്ടതും തീർത്തതും സൌഹൃദം കാത്തുസൂക്ഷിച്ചതും മാത്രനേരത്തേയ്ക്കു വീണ്ടും കുതിപ്പു ദാ- ഹാർത്തയായാകലാശാല വരെ മനം? ഒട്ടുചുമതലയേറിടും നാളുക- ളെത്തി നോക്കി,തിരക്കേറ്റിയെന്നാകിലും കണ്ടുവല്ലോ നമ്മളെന്നും സമയമാ- പ്പങ്കുവെയ്ക്കൽതന്റെ മാധുര്യമേറിയോ? പങ്കിട്ടു സന്തോഷമൊപ്പമായ് ദു:ഖവും കണ്ടിടാനൊട്ടും തുനിഞ്ഞില്ല രണ്ടതായ് ധന്യ ഞാനെന്നു കരുതട്ടെ, മത്സഖേ […]

അഗ്നിമീളേ…

Posted by & filed under കവിത.

അഗ്നിമീളേ… സപ്തജിഹ്വനായിടുമഗ്നിയാണു ഞാൻ ഭൂദേവീ ! നീ കരയരുത് നിന്റെ ഭാരം തീർക്കാൻ ഞാനെന്നും കൂടെയുണ്ടായിരുന്നല്ലോ? മനുഷ്യൻ സ്വയം മറക്കുന്ന നാളുകളിൽ ഇന്നിന്റെ തെറ്റുകളിൽ നിന്നും അവനെ മുക്തനാക്കാൻ വേണ്ടി നാളെയ്ക്കായി പരിശുദ്ധനാക്കാനായി ഞാനെന്നുമെത്താറില്ലേ? ദേവദേവന്റെ സന്ദേശവാഹകനാണല്ലോ ഞാൻ! നിന്റെ ലോകത്തെ വാസം കഴിഞ്ഞുപോകുന്നവർക്കെന്നും ഞാൻ വഴികാട്ടിയായിരുന്നല്ലോ? ദ്വിമുഖനെങ്കിലും എന്റെ ഏഴു നാവുകൾ ജ്വാലയായ്  രക്തവർണ്ണാഭയാർന്നു പൂർവ്വ-പശ്ചിമങ്ങൾ അളക്കുമ്പോൾ ഭൂദേവീ, നീന്നിലെ സർവ്വജീവജാലങ്ങളും പരിശുദ്ധതയുടെ തീരം തേടാറില്ലേ? എന്റെ തളർച്ചമാറ്റാനായി എന്റെ കരുത്തിനെ ഉത്തേജിപ്പിയ്ക്കാനായി ഇനിയുമൊരുഖാണ്ഡവദഹനത്തിനായി സമയമാഗതമായെന്നു […]

എട്ടുകാലി

Posted by & filed under കവിത.

 സന്തോഷം പങ്കുവെയ്ക്കാനെത്തിയെന്നാണു കരുതിയതു പക്ഷേ നിന്നിൽ ഞാൻ കണ്ടതു വിചാരിയ്ക്കാത്ത തളർച്ചമാത്രം ചടുലത നിറഞ്ഞ നിന്റെ സംസാരശൈലി മറന്നേ പോയല്ലോ? പ്രസരിപ്പാർന്ന നിന്റെ മുഖവും അന്വേഷണാതുരതയാർന്ന കണ്ണുകളും ആവലാതി പറഞ്ഞുവെന്നു തോന്നി ഓടുകയാണല്ലോ നീയെന്നും വഴിയിൽ വരുന്ന പ്രതിബന്ധങ്ങൾക്കു മീതെ ഉയർന്നു ചാടുമ്പോഴും അകന്നു പോകുന്ന ലക്ഷ്യങ്ങളെ നീതന്നെ സൃഷ്ടിച്ചതല്ലേ? ഒരു പക്ഷേ ഇരുന്നിട്ടു കാൽനീട്ടാൻ നീയൊരിയ്ക്കലും പഠിച്ചുകാണില്ല ഇരുന്നാലോചിയ്ക്കാൻ നിനക്കെവിടെ സമയം? ഭാരം വലിയ്ക്കപ്പെടുന്നതു കണ്ടു ചിരിയ്ക്കുകയല്ല ഞാൻ മൂഡത്വമോർത്തു പരിതപിയ്ക്കുകയാണു സ്വയം സൃഷ്ടിച്ച […]

നവരാത്രങ്ങളിലൂടെ….

Posted by & filed under എന്റെ ശ്ലോകങ്ങൾ.

ശ്രീദുർഗ്ഗേ കാത്തിടേണം മനമതിൽ നിറയും രാഗവിദ്വേഷമെല്ലാം- ശ്രീത്വത്താൽ നീക്കിടേണം, നിറയണമവിടം സത്വമാം ചിന്തയൊന്നാൽ ശ്രീതേടിക്കണ്ണനുംപോൽ പ്രകൃതിയെയറിവെന്നോതി പൂജിച്ച നാളിൽ ശ്രീദേവീനീക്കിടേണം, അലസത,വിജയം നന്മ തിന്മയ്ക്കു മേലേ. ഹേ ദേവീ, ഞാനിതല്ലോ കൊതി,മടി,യതിയായുള്ളഹങ്കാരമൊന്നാൽ ഭൂഭാരം കൂട്ടിടുന്നോ, പലതരമഴലാം മായയാൽ മൂടിടുന്നു നീദേവീ, വാണിമാതേ,മമമനമറിവിൻ ജ്യോതിയാൽ ശുദ്ധമാക്കി- ശ്രീയൊപ്പം ശാന്തി,തന്നാലിനിമതി,യതിനായ് പ്രാർത്ഥനയ്ക്കെത്തിടുന്നു. ഹേയംബേ! ഗൌരി മാതേ! കനിയുക,മനമൊന്നിങ്കലേ നല്ല ചിന്ത- യ്ക്കായ്മാത്രം തന്നിടേണം വരമതു, മൊഴിമാധുര്യമങ്ങേറുമൊപ്പം മാറട്ടേ തിന്മയെല്ലാം, ഭഗവതി യവിടുത്തെക്കടാക്ഷങ്ങളാലേ നേടട്ടേ മുക്തി യെങ്ങും കുടിലതനിറയുന്നോരുലോകം വെടിഞ്ഞാൽ (സ്രഗ്ദ്ധര) […]

വർണ്ണനൂലുകൾ-12

Posted by & filed under വർണ്ണ നൂലുകൾ.

യാത്രകൾ ആസ്വാദ്യകരമാകണമെങ്കിൽ സഹയാത്രികരുടെ നല്ല പെരുമാറ്റവും നമ്മുടെ സാമാന്യ മര്യാദയും മാത്രം മതിയെന്നു പലപ്പോഴും അനുഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. യാത്രകളെ ഭാരമാ‍യിക്കാണാതെ സഹയാത്രികർക്കായി അൽപ്പം വിട്ടുവീഴ്ച്ച യ്ക്കു തയ്യാറായി ഓരോ നിമിഷത്തിനെയും സ്വാഗതം ചെയ്യാനൊന്നു ശ്രമിച്ചു നോക്കൂ. ഒറ്റായ്ക്കാണെങ്കിൽക്കൂടി ഏകാന്തത അനുഭവപ്പെടില്ല. യാത്രയുടെ ദൈർഘ്യം തന്നെ അറിയില്ല. മറിച്ചാണെങ്കിലോ, പറയാതിരിയ്ക്കുകയാവും ഭേദം എന്നറിയാമല്ലോ?പിന്നെ പുസ്തകപ്പുഴുവായി ഒതുങ്ങിക്കൂടേണ്ടിവരും, യാത്ര കഴിയുവോളം. നേത്രാവതി എക്സ്പ്രസ്സിൽ മുംബെയിൽ നിന്നു പലപ്പോഴും ഒറ്റയ്ക്കും അല്ലാതെയുമായി നാട്ടിലേയ്ക്കും തിരിച്ചുമുള്ള പതിവു യാത്രകൾ എന്നും എനിയ്ക്കു […]

വർണ്ണനൂലുകൾ-11(രക്ഷാബന്ധൻ/ഫ്രൻഡ്ഷിപ് ഡേ സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകൾ-11(രക്ഷാബന്ധൻ/ഫ്രൻഡ്ഷിപ് ഡേ സ്പെഷ്യൽ) ചിലപ്പോഴൊക്കെ തോന്നും പലതും വിധി നമുക്കായി കരുതി വച്ചവ തന്നെയെന്നു . മുജ്ജന്മബന്ധങ്ങളിൽ വിശ്വാസം കൂടാനുമിവ കാരണമാകുന്നു. ആകസ്മികമായി പരിചയപ്പെട്ടവർ യാതൊരു കാരണവും കൂടാതെങ്ങിനെ ആത്മമിത്രങ്ങളായി മാറുന്നു? ഒരു പരിധി വരെയൊക്കെ നമുക്കു പറയാനാകും സ്വഭാവങ്ങളിലെ ഒരുമയോ അല്ലെങ്കിൽ സാഹചര്യമോ ഒക്കെയാകാം അതിനു കാരണമെന്നു. പക്ഷേ അതിനുമെത്രയോ അപ്പുറം പടർന്നു പന്തലിച്ച ഒരു സുഹൃദ്ബന്ധത്തിന്റെ മനോഹാരിത നിങ്ങളെ അത്ഭുതപ്പെടുത്തിയേയ്ക്കാം. ഈ വർണ്ണനൂലുകളുടെ തിളക്കം ദിനം പ്രതി കൂടിക്കൊണ്ടേയിരിയ്ക്കുന്നു. എന്റെ കോളെജ് ജീവിതത്തിനിടയിൽ സമ്പാദിയ്ക്കാൻ […]

അഞ്ചാംഭാവം-2

Posted by & filed under അഞ്ചാംഭാവം.

ദൈവത്തിന്റെ പ്രത്യേക സമ്മാനമായ കണ്ണുനീരിനെ സ്ത്രീ എന്നും സ്വന്തം കാര്യ സിദ്ധിയ്ക്കായി ഉപയോഗിച്ചുവോ? അതോ ആ കണ്ണുനീർ അവൾക്കു തന്നെ ശാപമായി മാറിയോ? ചരിത്രത്തിന്റെ താളുകൾ സ്ത്രീയെ അബലയായി മാത്രം കണ്ടെത്തിയില്ലെന്നതു സത്യം മാത്രം. നൂറുപുത്രരുടെ അമ്മയായിട്ടും ഗാന്ധാരിയുടെ അടച്ചുമൂടപ്പെട്ട കണ്ണുകൾക്കു നഷ്ടമായ   ഒരമ്മയുടെ സൌഭഗങ്ങൾ,  കൌരവരുടെ സ്വഭാവരൂപീകരണത്തിലും എത്രത്തോളം സ്വാധീനം ചെലുത്താൻ ഉതകുന്നതായിരുന്നേനേയെന്നു നമുക്കു ഊഹിയ്ക്കാൻ പോലുമാകുന്നില്ല. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം പരോക്ഷമായി മാത്രമറിഞ്ഞ ഗാന്ധാരിയും ദുര്യോധനാദികളുടെ അതിക്രമത്തിനെല്ലാം ഒരു പരിധി വരെ കാരണക്കാരിയായിരുന്നില്ലേയെന്നു […]