വർണ്ണനൂലുകൾ -16 ബബൻ ജാധവ്….എനിയ്ക്കെന്നും അയാൾ ഒരു അത്ഭുതമായിരുന്നു. അങ്ങിനെ പ്രത്യേകിച്ചു കഴിവുകളൊന്നും അയാൾക്കുണ്ടായിട്ടല്ല, പിന്നെ? മഹാനഗരിയുടെ ഹൃദയഭാഗത്തായുള്ള ഞങ്ങളുടെ ഹൌസിംഗ് സൊസൈറ്റിയിലെ ഓഫീസിലെ ഒരു സാധാരണ ജോലിക്കാരൻ. മാനേജർ മുതൽ പ്യൂൺ വരെ ചെയ്യുന്ന ജോലികൾ ചെയ്യും. തുച്ഛശമ്പളം മാത്രമാവാം മാസാവസാനം കൈയിൽ കിട്ടുന്നതു. അധികം വിദ്യാഭ്യാസവും ഉണ്ടെന്നു തോന്നുന്നില്ല. ഏതാണ്ട് 20 കെട്ടിടങ്ങൾ ഉള്ള ഈ വലിയ സൊസൈറ്റിയിൽ ബബനു സന്തോഷത്തിന് ഒട്ടും കുറവില്ല എന്നു തീർച്ച. പൊതുവെ സംതൃപ്തനാണു. അല്ലറ ചില്ലറ […]