രണ്ടുവാക്ക്………………. ഇതാ നമ്മുടെ പ്രിയപ്പെട്ട മുംബൈയെക്കുറിച്ചു തന്നെ ഞാൻ വീണ്ടും എഴുതുകയാണു. പറഞ്ഞാലും പറഞ്ഞാലും മതിവരാത്തത്ര കാര്യങ്ങൾ ഈ നഗരിയെക്കുറിച്ചു പറയാനുണ്ടെനിയ്ക്കു. കഷിച്ച് മുപ്പതു വർഷക്കാലത്തെ അനുഭവങ്ങൾ ! ഇന്നും ഈ നഗരം എന്നെ വിസ്മയഭരിതയാക്കുന്നു, ആദ്യ നോട്ടത്തിലെന്നപോലെ തന്നെ. നന്മയും തിന്മയും ആശയും നിരാശയും സന്തോഷവും സങ്കടവും ചതിയും സ്നേഹവും ഒക്കെ ഞാനിവിടെക്കണ്ടു. മുംബൈ നഗരത്തിന്റെ വിശാലമനസ്ക്കതയും ദയയും അനുഭവിച്ചറിഞ്ഞു. നഗരത്തിലെ തിരക്കും തിക്കും ഉൾക്കൊണ്ടു. ഒഴുക്കിന്റെ ഭാഗമായി. കൊടുത്തും കൊണ്ടും വളരുന്നവ കണ്ടു. ഒക്കെ […]