Monthly Archives: December 2010

വർഷം വിടപറയവേ…

Posted by & filed under കവിത.

ഇനിയുമൊരു വർഷം വിടപറഞ്ഞീടുന്നു ഇരുളുമതിനൊപ്പം പ്രഭയും ചൊരിഞ്ഞിതാ അധികസമയമില്ല,പുതിയതാം വർഷത്തി- നരുളുകസുസ്വാഗതം, നന്മയെത്തേടിടാൻ. പോയവർഷം നമുക്കെന്തു സമ്മാനിച്ചു? മോഹങ്ങൾ തൻ വിത്തു പാകിയോ, നോക്കിടാം. കാലചക്രത്തിൻ തിരിച്ചിലിൽ സ്വപ്നത്തെ നേരാക്കി മാറ്റിടാൻ യത്നിച്ചതില്ലയോ? ഇന്നു തിരിഞ്ഞൊന്നു നോക്കിയറിഞ്ഞിടാ- മൊന്നാ ശ്രമങ്ങൾ തൻ സൽഫല,മൊപ്പമാ- യെണ്ണി നാം പിൻ വാങ്ങി, തോറ്റവ  നേടുവാ- നൊന്നുകൂടിശ്രമം ചെയ്യാൻ നിനച്ചിടാം. സുഖമസുഖമോർക്കാതെ കൂടെയായ് നിന്നൊരാ സഖരവരൊടോതിടാം നന്ദി, പലേവിധം ചെറു വലുതുമായ് നമ്മെയൊട്ടു സഹായിച്ച പലരെയുമതിവിനയമോടു സ്മരിച്ചിടാം ഉള്ളിലായൊട്ടു മുളച്ച വിദ്വേഷത്തെ […]

കണ്ണു തുറക്കൂ…..(മുംബൈ-400069)

Posted by & filed under Uncategorized.

ഡിയര്‍ മുംബൈ, ശബ്ദ മലിനീകരണത്തെ കുറിച്ചു നിനക്കായി കത്തെഴുതുമ്പോള്‍ പലരും എത്തിയല്ലോ വായിയ്ക്കുവാനും മനസ്സുതുറക്കാനും. നിനക്കു സന്തോഷിയ്ക്കാം, മുംബൈ നിവാസികള്‍ നിന്നെക്കുറിച്ചു ശരിയ്ക്കും വേവലാതിപ്പെടുന്നുണ്ട്. പിന്നെ ഇന്നു നീ നേരിടുന്ന ഇതിലും സീരിയസ്സായ പ്രശ്നങ്ങളെ നീക്കി നിര്‍ത്തി ആദ്യമേ തന്നെ ഞാന്‍ ശബ്ദ മലിനീകരണത്തെക്കുറിച്ചു പറഞ്ഞതിലാണു ചിലര്‍ക്ക് പരിഭവം. അതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിട്ടല്ല. എന്തെങ്കിലും ഒരു കാര്യത്തിലിത്തിരി ശ്രദ്ധ പതിപ്പിയ്ക്കണമെന്നുണ്ടെങ്കില്‍ ശബ്ദ കോലാഹലത്തിന്നിടയില്‍ ബുദ്ധിമുട്ടാണെന്നറിയാമല്ലോ? അതാണതിനെക്കുറിച്ചു പറയാനും കാരണം. എന്റെ ലേഖനത്തോടൊപ്പം പ്രസിദ്ധീകരിക്കപ്പെട്ട ജന്മാഷ്ടമി ആഘോഷത്തിന്റെ ഫോട്ടോ […]

ചെവി പിടിയ്ക്കാം …….

Posted by & filed under Uncategorized.

ഡിയര്‍ മുംബൈ, കുറെക്കാലമായി കരുതുന്നു , ഒരു കത്തെഴുതണമെന്ന്.  നീണ്ടുപോയതില്‍  ക്ഷമിയ്ക്കുക. കത്തെഴുതലൊക്കെ ഇപ്പോള്‍ പഴയ ഫാഷ ന്‍ ആണല്ലോ? പിന്നെ ഒന്നിനും സമയവുമില്ല. എല്ലാവരുടെയും ജീവിതരീതികള്‍ തന്നെ മാറിക്കൊണ്ടിരിയ്ക്കയല്ലേ? നിന്റെ ഹൃദയത്തുടിപ്പുകളുടെ വര്‍ദ്ധിച്ച താളം നിനക്കുതന്നെ അറിയാവുന്നതിനാല്‍  നിന്നിലെ മാറ്റങ്ങളെക്കുറിച്ചു  ഞാന്‍ പറഞ്ഞുതരേണ്ട ആവശ്യമേ വരുന്നില്ല.  വര്‍ഷങ്ങള്‍ക്കു മുന്‍പു നവവധുവായി തുടിയ്ക്കുന്ന ഹൃദയത്തോടെ തന്നെയാണു ഞാന്‍ നിന്നെ കാണാനെത്തിയത്. ഇവിടെക്കഴിഞ്ഞ നാളുകളുടെ കയ്പ്പും മധുരവും എന്നെത്തന്നെ മാറ്റാരൊ ആക്കി മാറ്റിയപോലെ ഇപ്പോഴെനിയ്ക്കു തോന്നുന്നു.. പക്ഷെ പറയാതിരിയ്ക്കാനാവില്ലല്ലോ,  […]