Daily Archives: Thursday, December 30, 2010

വർഷം വിടപറയവേ…

Posted by & filed under കവിത.

ഇനിയുമൊരു വർഷം വിടപറഞ്ഞീടുന്നു ഇരുളുമതിനൊപ്പം പ്രഭയും ചൊരിഞ്ഞിതാ അധികസമയമില്ല,പുതിയതാം വർഷത്തി- നരുളുകസുസ്വാഗതം, നന്മയെത്തേടിടാൻ. പോയവർഷം നമുക്കെന്തു സമ്മാനിച്ചു? മോഹങ്ങൾ തൻ വിത്തു പാകിയോ, നോക്കിടാം. കാലചക്രത്തിൻ തിരിച്ചിലിൽ സ്വപ്നത്തെ നേരാക്കി മാറ്റിടാൻ യത്നിച്ചതില്ലയോ? ഇന്നു തിരിഞ്ഞൊന്നു നോക്കിയറിഞ്ഞിടാ- മൊന്നാ ശ്രമങ്ങൾ തൻ സൽഫല,മൊപ്പമാ- യെണ്ണി നാം പിൻ വാങ്ങി, തോറ്റവ  നേടുവാ- നൊന്നുകൂടിശ്രമം ചെയ്യാൻ നിനച്ചിടാം. സുഖമസുഖമോർക്കാതെ കൂടെയായ് നിന്നൊരാ സഖരവരൊടോതിടാം നന്ദി, പലേവിധം ചെറു വലുതുമായ് നമ്മെയൊട്ടു സഹായിച്ച പലരെയുമതിവിനയമോടു സ്മരിച്ചിടാം ഉള്ളിലായൊട്ടു മുളച്ച വിദ്വേഷത്തെ […]