Daily Archives: Wednesday, January 26, 2011

മേടക്കാറ്റിനോട്………….

Posted by & filed under കവിത.

ഒരുകുലമഞ്ഞപ്പൂക്കൾ തേടി അരിച്ചെത്തുന്ന മേടക്കാറ്റേ… നിനക്ക് മഞ്ഞിൽമണം നഷ്ടമായോ? ചിരിയ്ക്കാനും മറന്നതെന്തേ? ആർക്കോവേണ്ടിയെന്നോണം വസന്തമെത്തിയെന്ന് പാടുമ്പോൾ കുയിലുകൾക്കെന്തേ ദു:ഖം? മഞ്ഞപ്പൂക്കളെ കാണാഞ്ഞോ? പ്രകൃതിയുടെ പുഴുക്കുത്തേറ്റ മുഖം ഇനിയുമൊരു നരകാസുരനെത്തേടുന്നോ? നന്മകൾ നഷ്ടപ്പെട്ട ആസുരതാണ്ഡവം, കാലം മറക്കാത്ത യുദ്ധങ്ങൾ, ഉഗ്രതപത്താൽ വിജയക്കൊടി പാറിയ രാവണന്റെ ലങ്കയിലെ അശോകവനിയിൽ ഇരുട്ടിൽ വിടരുന്ന മഞ്ഞപ്പൂക്കളിൽ തട്ടി രാവണന്മാരെത്തേടിയെത്തുന്ന ശീതക്കാറ്റിന്റെ മർമ്മരത്തിലും ദു:ഖത്തിന്റെ  വിതുമ്പലുകൾ സേതുകടന്നെത്തുന്ന രാമനെ കാണാനാവാഞ്ഞോ? ഇനിയും കാണാൻ കൊതിച്ച ഗരുഡാരൂധനായ ദേവന്റെ മഞ്ഞപ്പട്ടിന്റെ നിറത്തെ വെല്ലുന്ന കൊന്നപ്പൂക്കളും തേടി […]