Monthly Archives: February 2011

യാജ്ഞസേനി

Posted by & filed under കവിത.

എന്റെ മനസ്സിൽ എന്തെന്നു, കൃഷ്ണാ നിനക്കു നന്നായറിയില്ലേ? എല്ലാ മനസ്സും വപുസ്സും അറിയുന്നവൻ നീ എന്തിനീ പരീക്ഷ? നിനച്ചതും ഉരിയാടാത്തവയും നിനക്കറിയുന്നവ മാത്രം! ഹേ  മാധവാ! ഞാൻ അഹങ്കരിച്ചു ഈ ഭൂമിയിൽ എന്നോളം പതിവ്രതയായി ആരുമില്ലെന്നു ഞാൻ സ്ത്രീയാണു എന്നും കരയാനായി ജനിച്ചവൾ സന്തോഷവും സംതൃപ്തിയും ഞാനറിഞ്ഞില്ല, അഞ്ചുഭർത്താക്കന്മാരെ പരിപാലിയ്ക്കണം കാട്ടിലും മേട്ടിലുമലഞ്ഞു വിശന്നു തളർന്നിട്ടും ഞാനവരെ ആദരിച്ചു, സ്നേഹിച്ചു പക്ഷേ ഉള്ളിന്റെയുള്ളിലെ എന്റെ അഹങ്കാരം നീ കണ്ടെത്താതിരിപ്പതെങ്ങനെ? സത്യം തന്നെ , ഈ കൃഷ്ണ അറിയാതെയെങ്കിലും […]

വർണ്ണനൂലുകൾ-23 (പ്രണയദിന സ്പെഷ്യൽ)

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യമനസ്സുകളിൽ വർണ്ണനൂലുകൾ സൃഷ്ടിയ്ക്കുന്ന പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലാണ് മതിയാവുക? അപ്പോൾ പ്രണയത്തിന്റെ ആഘോഷത്തിനായി ഒരു ദിവസം കൂടിയാവുമ്പോൾ അതിന്റെ വർണ്ണശബളിമ കൂടാതെ വയ്യല്ലോ? വാലെന്റെയ്ൻ ഡേ എന്നു കേട്ടാലുടൻ മനസ്സിലോടിയെത്തുന്നത് യുവതലമുറയുടെ പ്രസരിപ്പാണ്. യൌവനത്തിന്റെ പ്രതീകമെന്ന് കരുതാവുന്ന ഒരു ആഘോഷം തന്നെയാണിത്. പ്രണയികൾ ഒട്ടേറെ കാത്തിരിയ്ക്കുന്ന ദിനം. സംസ്ക്കാരവാദികൾ നെറ്റി ചുളിയ്ക്കുന്ന ദിനം. പാശ്ചാത്യാനുകരണത്തെ പരിഹസിയ്ക്കാൻ കിട്ടുന്ന മറ്റൊരവസരം.കച്ചവടക്കണ്ണുമായി കാത്തിരിയ്ക്കുന്നവർക്ക് സന്തോഷമേകുന്ന മറ്റൊരു ദിവസം. ഇതോ വാലെന്റെയ്ൻ ഡെ ? സെയ്ന്റ് വാലെറ്റെയ്നെക്കുറിച്ചും ഈ ദിവസത്തിന് അദ്ദേഹത്തിന്റെ […]

വർണ്ണനൂലുകൾ-22

Posted by & filed under വർണ്ണ നൂലുകൾ.

വിചാരിച്ചിരിയ്ക്കാത്ത സമയത്ത് ചിലർക്കു നമ്മുടെ മനസ്സിലൊരിത്തി പ്രകാശം കടത്തിക്കടന്നു പോകാനാകുന്നു. അത്ഭുതം തോന്നും ചിലപ്പോൾ അത്തരക്കാരെ കണ്ടുമുട്ടുന്ന സാഹചര്യത്തെക്കുറിച്ചോർക്കുമ്പോൾ. കഴിഞ്ഞയാഴ്ച്ച നാട്ടിൽ‌പ്പോയി തിരിച്ചു വരുന്ന സമയം കുർള ലോകമാന്യതിലക് ടെർമിനസ്സിൽ നിന്നും അന്ധേരിയ്ക്കായി വിളിച്ച ഓട്ടോ ഓടിച്ച ഡ്രൈവറാണ് ഇതു എഴുതാനെന്നെ പ്രേരിപ്പിയ്ക്കുന്നത്. വൈകുന്നേരത്തെ ഓഫീസ് തിരക്കിനെയോർത്താണു ഓട്ടൊ മതിയെന്നു വച്ചത്. ട്രാഫിക്കിൽ എങ്ങിനെയെങ്കിലുമൊക്കെ അവർ എത്തിച്ചോളും. പക്ഷേ  മീറ്റർ ടാമ്പെറിംഗ് ശ്രദ്ധിയ്ക്കണമെന്നു മാത്രം. സാധാരണ വരുന്ന തുകയേക്കാൾ അൽ‌പ്പമധികമായൊരു തുക  നിശ്ചയിച്ചു പറഞ്ഞു വിളിയ്ക്കുകയാണ് പതിവ്.സ്റ്റേഷൻ […]

എവിടെ നിന്റെ വാലെന്റെയ്ൻ?

Posted by & filed under കവിത.

തിരഞ്ഞു കാണും ഇല്ലേ പേടി തോന്നിയപ്പോൾ എവിടെ നിന്റെ വാലെന്റെയ്ൻ എന്നു? ലേഡീസ് കമ്പാർട്ടുമെന്റിൽ കാണാഞ്ഞപ്പോൾ കരുതി അല്ലേ ജനറൽ കമ്പാർട്ടുമെന്റിലെങ്കിലും കാണുമെന്ന്? അറിയുനു, അവിടെ ഉണ്ടായിരുന്നെന്ന് കൈ പൊക്കിയതുമായിരുന്നു, നിനക്കായി ആരോ വിലക്കി , സ്വാർത്ഥൻ, ആണത്തമില്ലാത്തവൻ അതാവും സ്ത്രീയുടെ ഇന്നത്തെ ഏറ്റവും വലിയ ശാപം നഷ്ടപ്പെട്ടത് നിനക്കല്ല, അവർക്കാണെന്നതാണു സത്യം അപമാനവും നിനക്കല്ലെന്നറിയുക പുരുഷവർഗ്ഗത്തിന്റെ മുഖത്തു മാത്രമേ എനിക്ക് കരി കാണാനാകുന്നുള്ളൂ തുടച്ചു മാറ്റാനും വേണമെങ്കിൽ യത്നിയ്ക്കട്ടെ! സ്നേഹത്തിന്റെ ഊഷ്മളതയുമായി വാലെന്റെയിനേയും കാത്തിരിയ്ക്കുന്ന ഫിബ്രവരിയിലെ […]

അന്തരാഗ്നി

Posted by & filed under കവിത.

ഉള്ളിലെന്നും തീയുണ്ടായിരുന്നെങ്കിലും,.. ഊതിപ്പെരുപ്പിച്ചതു നീ തന്നെയാണല്ലോ? ഉരസലുകൾ ചിതറിയ തീപ്പൊരിയെ അണയാതെ കാത്ത് സൂക്ഷിയ്ക്കാനും പഠിപ്പിച്ചു അണയരുതെന്നേ മോഹിച്ചുള്ളൂ ആളിക്കത്താതെ  കാറ്റിലണയാതെ ആർക്കും പരിഭവമില്ലാതെ മാത്രം നോക്കി നമുക്കു  ചൂടുകിട്ടണമെന്നേ നിനച്ചുള്ളൂ ഇടയ്ക്കെവിടെയോ നിന്റെ കൈകളുടെ സംരക്ഷ്ണം നഷ്ടപ്പെട്ടപ്പോഴും ഞാൻ കൊതിച്ചു, അണയാതെ സൂക്ഷിയ്ക്കാൻ പഠിച്ചു മനസ്സിനെ തണുക്കാനനുവദിച്ചില്ല ഇന്നു ഒരിത്തിരിത്തീ ബാക്കിയുണ്ട് കെട്ടു പോകാതെ ഹൃദയത്തിനകത്ത് ഭദ്രമായി സൂക്ഷിച്ച തീ ആവേശത്തിന്റെ തീ ഒരു പക്ഷേ വന്യമായ ആവേശം ഭ്രാന്താണെന്നു കരുതല്ലേ നാടോടിയുടെ ഓട്ടത്തിലും കെടാതെ […]

വർണ്ണനൂലുകൾ-21

Posted by & filed under Uncategorized.

കാലം നമുക്കായി എന്തൊക്കെ കരുതി വച്ചിരിയ്ക്കുന്നുവെന്നു ആർക്കും പ്രവചിയ്ക്കാനാവില്ലെങ്കിലും  ചുറ്റും നോക്കുമ്പോൾ കിട്ടുന്ന അറിവ് പലപ്പോഴും നമ്മെഅമ്പരപ്പിയ്ക്കും. ‘മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പ്” തൂങ്ങാൻ അത്ര സമയമൊന്നും വേണ്ട. എത്ര ധനികനും പാപ്പരാവാം. അതു പോലെ തന്നെ എത്ര ദരിദ്രനും സമയത്തിനൊത്തുയർന്നു പണക്കാരനുമാകാം. പേപ്പർ ബോയ് ആയി ജോലി ചെയ്ത പലരും ഫൊർബസ് ലിസ്റ്റിൽ ഏറ്റവും മുന്നണിയിലെത്തിയതതും നാം കണ്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും നിത്യജീവിതത്തിൽ നാമറിയുന്ന, നമുക്കു ചുറ്റുമുള്ളവർക്കിടയിലെ ഇത്തരം ഉയർച്ചയും താഴ്ച്ചയും പലപ്പോഴും നമ്മെ ചിന്തിപ്പിയ്ക്കാനിടയാകുന്നു. […]

അഞ്ചാംഭാവം-6

Posted by & filed under അഞ്ചാംഭാവം.

വാർദ്ധക്യം ഒരു പേടിസ്വപ്നമാകുന്നുവോ? ഒരു ചെറിയ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ കുമിഞ്ഞുകൂടിക്കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ നിന്നും ആവശ്യമായവ മാത്രം തുറന്നു നോക്കുകകയായിരുന്നു.  ഹൃദയസ്പർശിയായ  മറ്റു ചില വേദനിയ്ക്കുന്ന കഥകളുമായി എന്റെ ഇൻബോക്സ് എന്നെ കാത്തിരിയ്ക്കുകയായിരുന്നുവോ എന്നു തോന്നിപ്പോയി. തുറന്നു നോക്കേണ്ടിയിരുന്നില്ലെന്നും ഒരു നിമിഷം മനസ്സ് പറഞ്ഞതുപോലെ. കഴിഞ്ഞ ലക്കത്തിൽ വാർദ്ധക്യത്തിനേയും മെർസി കില്ലിംഗിനേയും കുറിച്ചാണല്ലോ പറഞ്ഞത്.  ഈ ഇ-മെയിൽ വായിയ്ക്കുമ്പോഴുള്ള അവസ്ഥ അതിലേറെ മനസ്സിനെ വേദനിപ്പിയ്ക്കുന്നതാണ്. അബോധാവസ്ഥയിൽ പുഴുവരിയ്ക്കുന്ന നിലയിൽ  ഒരമ്മയെ പോലീസും സന്നദ്ധസേവകരും ചേർന്നു ആസ്പത്രിയിൽ എത്തിച്ച […]

അഞ്ചാംഭാവം-5

Posted by & filed under അഞ്ചാംഭാവം.

വാർദ്ധക്യവും മെർസി കില്ലിങ്ങും അഭിനയജീവിതത്തിലെ അമ്മമാർ അനുഭവിച്ചതിലധികം ദുരന്തം ശരിയായ ജീവിതത്തിൽ അനുഭവിയ്ക്കേണ്ടി വന്ന വെള്ളിത്തിരയിലെ അമ്മമാരിലൊരാളായ ശാന്താദേവിയുടെ മരണം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളുവല്ലോ.അവർക്കു 85 വയസ്സു പ്രായമുണ്ടായിരുന്നു. ‘മിന്നമിനുങ്ങ്’എന്ന ചലച്ചിത്രത്തിലൂടെ നമുക്കു പരിചിതയായ ഇവർ പലനാടകങ്ങളിലുംസിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.. കൂടാതെ ആകാശവാണിയിലെ എ-ഗ്രേഡ് ആർട്ടിസ്റ്റ്,പിന്നണിഗായിക, ടി.വി.സീരിയൽ നടി എന്ന  നിലയിലും ഇവർ സ്വന്തം കഴിവു കാണിച്ചു.എന്നിട്ടും ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമേകാൻ സ്വന്തക്കാരില്ലാതെ പോയതിനാൽ നിത്യവൃത്തിയ്ക്കുപോലും വഴിയില്ലാത്ത അഗതിയായി വൃദ്ധമന്ദിരത്തിലെത്തേണ്ടി […]

അഞ്ചാംഭാവം-4

Posted by & filed under അഞ്ചാംഭാവം.

ഓണർ കില്ലിംഗ് ദക്ഷിണേന്ത്യയിലും? ഉത്തരേന്ത്യൻ പൈശാചികതയെന്നു മുദ്രകുത്തപ്പെട്ട  ഓണർ കില്ലിഗ്സ് ദക്ഷിണേന്ത്യയിലേയ്ക്കും പകർന്നു തുടങ്ങിയോ? എന്നുവേണം  തമിഴ്നാട്ടിൽ നിന്നുമുള്ള പല വാർത്തകളും കേൾക്കുമ്പോൾ കരുതാൻ. പക്ഷേ അവിടെ കൊലപാതകമായല്ല, ആത്മഹത്യയുടെ പരിവേഷമണിയിച്ചു  പൊതുജനത്തിന്റെ കണ്ണിൽ‌പ്പൊടിയിടുന്ന ശ്രമങ്ങളാണധികവും. അഥവാ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്ന കമിതാക്കളാണിവിടെ ഇരകൾ.  പലപ്പോഴും ഇത്തരം സംഭവങ്ങൾ അധികം ശ്രദ്ധിയ്ക്കപ്പെടാനവസരം കൊടുക്കാതെ മൂടിവയ്ക്കാനും ശ്രമം നടക്കുന്നു.പക്ഷേ തുടർച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങൾ ജനശ്രദ്ധയിൽ പെടാതെ വരില്ലല്ലോ. കഴിഞ്ഞ 3 മാസത്തിനുള്ളിൽ കേൾക്കാനിടയായ ഇത്തരം 6 മരണങ്ങൾ […]