Monthly Archives: March 2011

മനസ്സിലെ വർണ്ണങ്ങൾ

Posted by & filed under കവിത.

സ്നേഹിയ്ക്കാൻ പഠിപ്പിച്ച മനസ്സേ ,കറയറ്റ സ്നേഹത്തിൻ നിറമെന്തെന്നോതിടാൻ കഴിയുമോ? എനിയ്ക്കാകുന്നില്ലല്ലോ, നിറങ്ങൾ പലവിധ- മെനിയ്ക്കു ചുറ്റും വർണ്ണ ചിത്രങ്ങൾ വരയ്ക്കവേ കറുപ്പും വെളുപ്പുമല്ലോതിടാമെന്നാകിലും ചുവപ്പാകുമോ, മനം തെല്ലു സന്ദേഹത്തിലായ് തുടുക്കും  റോസാപ്പൂവിൻ വർണ്ണമോ ഇലയ്ക്കെഴും കടുത്ത ഹരിതാഭയാകുമോ, യറിഞ്ഞിടാ കണിക്കൊന്ന തൻ മഞ്ഞ വർണ്ണമോ, വാനത്തിനു നിറത്തെക്കൊടുക്കുന്ന നീലയോ, പറയാമോ? മനസ്സിന്നകത്തേയ്ക്കായ് യാത്ര ഞാൻ ചെയ്തീടവേ- യെനിയ്ക്കു സർവ്വം സ്വർണ്ണവർണ്ണമായ് മാറുന്നുവോ? മനസ്സും വപുസ്സുമെന്നിന്ദ്രിയങ്ങളേവവും ശരിയ്ക്കാ സ്നേഹത്തിന്റെ ധാരയിൽ കുതിരവേ എനിയ്ക്കാകുന്നു കാണാൻ മഴവില്ലുകൾ ,മനം വിടർത്തും […]

നഷ്ടപ്പെടുന്ന ബാല്യങ്ങൾ (അഞ്ചാം ഭാവം -7)

Posted by & filed under അഞ്ചാംഭാവം.

നഷ്ടപ്പെടുന്ന ബാല്യങ്ങൾ ശിഥിലമായിക്കൊണ്ടേയിരിയ്ക്കുന്ന കുടുംബബന്ധങ്ങൾ നമ്മെ അമ്പരപ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു. വാർദ്ധക്യം എന്ന കടമ്പ നമുക്കായികാത്തിരിയ്ക്കുന്നുണ്ടെന്നു വിശ്വസിയ്ക്കാൻ പലരും തയ്യാറാകാത്തതു പോലെ. സിനിമ, ടി.വി. ,മാധ്യമങ്ങൾ, ഇ-മെയിലുകൾ തുടങ്ങി എവിടെയും ഇതൊക്കെ വാർത്തകളല്ലാതായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പക്ഷേ സത്യം പലപ്പോഴും നമ്മുടെ കണ്ണു നിറപ്പിയ്ക്കുന്നു. മനസ്സിൽ കൊളുത്തിട്ടു വലിയ്ക്കുന്നവിധം വേദനാജനകമായ പല കാഴ്ച്ചകളേയും നഗരം കാണിച്ചു തരാറുണ്ടെങ്കിലും നാലു ദിവസം മുൻപുണ്ടായ ഈ സംഭവം ഇന്നോർമ്മ വരാൻ  കാരണം  ഇന്നത്തെ മുംബൈ മിറർ ഇംഗ്ലീഷ ന്യൂസ് പേപ്പറിലെ ഒരു വാർത്തയാണ്. മുംബൈ […]

പൂർണ്ണത തേടി…

Posted by & filed under കവിത.

നിഴലുകൾ ചുറ്റും കളം വരയ്ക്കുന്നുവോ അറിയില്ല തോന്നലായീടാം മനസ്സേ പിടിവിട്ടു പോകാതിരിയ്ക്കുക , രാത്രി തൻ കൊടിയ നിശ്ശബ്ദതയുൾഭയം തീർക്കവേ. ഇനിയുമിങ്ങെത്താൻ മടിയ്ക്കുന്ന ലക്ഷ്യത്തി- ലണയാൻ കൊതിച്ചൊട്ടു മുന്നോട്ടു നീങ്ങവേ യറിയുന്നു ദുർഘടം ദൂരവുമൊട്ടേറെ യറിവെൻ മനസ്സിൽ പരത്തുന്നു ഭീതിയും. അറിയാതെയുള്ളം കൊതിച്ചു വിജയത്തെ- യനുദിനം മോഹിച്ചു പോയി ഞാനെങ്കിലും എവിടെയോ തെല്ലൂ വ്യഥയെക്കെന്തു കാരണ- മിനിയും പരാജയമെൻ ഭയമായിയോ? വഴികൾ പലവിധമായിപ്പിരിഞ്ഞുവോ? വഴിതെറ്റിയോ കൂട്ടുകാരും മറഞ്ഞുവോ? അറിയാതെ യുള്ളിൽക്കുടിയേറിടും ഭയ- മൊരുനിമിഷമെന്നെ ചിന്തയിലാഴ്ത്തിയോ? അകലെയെങ്ങൊ വെട്ടമൊന്നു […]

ഉയരങ്ങളിലേയ്ക്കു….

Posted by & filed under കവിത.

ഇരുട്ടിൻ ഗർത്തത്തിൽനിന്നൊട്ടു ഞാനിതാ വീണ്ടും ശ്രമിയ്ക്കുന്നല്ലോ കേറാൻ, ഉയരങ്ങളിലെത്താൻ ശരിയ്ക്കും കൈവന്നൊരെന്നാത്മവിശ്വാസം കൂടെ യെനിയ്ക്കുണ്ടതുമതി, കീഴടക്കുവാൻ ലക്ഷ്യം. ഒരിയ്ക്കൽ സമൂഹത്തിൻ ശക്തിയായിരുന്നവൾ നമുക്കു ചരിത്രത്തിൻ താളുകൾ മറിച്ചിടാം ക്ഷമിയ്ക്കാൻ പഠിച്ചതും ധീരവേഷങ്ങളഴി- ച്ചൊടുക്കം കുടുംബത്തിന്നകത്തായമർന്നതും പതുക്കെ സ്നേഹത്താലെ കീഴടക്കിയീലോക- മൊരിയ്ക്കൽ‌പ്പോലും സ്വന്തമിഷ്ടത്തേയോർത്തീടാതെ തനിയ്ക്കായ ലഭിച്ചൊരാ വേഷത്തിൽ സ്വയം മറ- ന്നിരിയ്ക്കാൻ പഠിച്ചതിൻ മൂഢത്വമറിയാതെ ഒടുക്കം കാലം നൽകി താഡനം പലവിധ- മുണർത്തി, യറിഞ്ഞു തൻ സ്ഥാനവും നടുങ്ങിയോ? ശരിയ്ക്കുമബലയോ,ശപിയ്ക്കപ്പെട്ട ജന്മ- മെനിയ്ക്കു കയറുവാനേറെയോ പടവുകൾ? കുറച്ചു തിടുക്കത്തിൽ […]