Monthly Archives: April 2011

how-to-draw-drama-masks-step-5

കപടലോകത്തിൽ…

Posted by & filed under കവിത.

വിശ്വസിയ്ക്കുന്നു, ഞാനെന്നെ മാത്രം സ്വാർത്ഥിയായതിനാലല്ല അതാകാനുമാകില്ലെന്നറിയാം അനുഭവങ്ങൾ ഗുരുക്കളായി പുതിയ പാഠങ്ങൾ ദിനം പ്രതി പഠിപ്പിയ്ക്കുമ്പോൾ അല്ലാതെ വരികയില്ലല്ലോ അത്രമാത്രം എനിയ്ക്കത്ഭുതവും അവ നൽകുന്നുവെന്നതും സത്യം കപടമുഖങ്ങൾ തിരിച്ചറിയാൻകഴിയാഞ്ഞതാണോ? ആകാനിടയില്ല, കാപട്യത്തെ വെറുത്തതിനാലാകാം പൊയ്മുഖങ്ങൾക്കെന്നെ ആകർഷിയ്ക്കാൻ ആയില്ലെന്നതാണു സത്യം മുന്നോട്ടുള്ള പ്രയാണത്തിലും നിങ്ങളുടെ മുഖം മൂടികൾ എന്നെ അലോസരപ്പെടുത്തില്ല എന്റെ ഉറക്കവും കെടുത്തില്ല ഇല്ലാത്തവ ഉണ്ടെന്നു നടിച്ചതു ഞാനല്ലല്ലോ?

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ…

Posted by & filed under കവിത.

എന്തു നാം മുന്നിൽക്കാണ്മതെല്ലാമേ സത്യം താനോ? ചിന്തിയ്ക്കാൻ വയ്യാത്തതീ ധർമ്മപുത്രർ ചെയ്യുന്നോ? പടയ്ക്കു തയ്യാറായി നിന്നൊരാ കുരുക്ഷേത്രം പരക്കെ നിസ്തബ്ധമായ് നിന്നുപോയിതോ കഷ്ടം! വിറയ്ക്കും പാദങ്ങളാൽ പിന്നിലർജ്ജുനൻ ചെന്നി- ട്ടുരയ്ക്കുന്നെന്തോ,ശബ്ദമൊതുക്കിട്ടാകാംക്ഷയാൽ നിറച്ചും പട യുദ്ധകാഹളം മുഴക്കവേ പറിച്ചങ്ങെറിയുന്നിതായുധം പടച്ചട്ട? തനിച്ചായ് ഗമിയ്ക്കുന്നതെന്തിനീവിധം ശത്രു- നിരയ്ക്കായ് നേരേ യിവൻ മനസ്സു തിരിഞ്ഞതോ? പരക്കെ നിറഞ്ഞോരീ ജനത്തിൽ മുന്നിൽ ത്തന്നെ ക്ഷമിയ്ക്കാൻ പറയുമോ, സന്ധിയ്ക്കായ് തുനിയുമോ? ശരിയ്ക്കും സ്വശക്തിയിൽ വിശ്വാസം കുറഞ്ഞിട്ടോ- ഇരക്കാൻ പോകുന്നതീ ശാന്തിപർവ്വവും തേടി? വരുത്തും കുലത്തിനു [...]