Daily Archives: Monday, April 18, 2011

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ…

Posted by & filed under കവിത.

എന്തു നാം മുന്നിൽക്കാണ്മതെല്ലാമേ സത്യം താനോ? ചിന്തിയ്ക്കാൻ വയ്യാത്തതീ ധർമ്മപുത്രർ ചെയ്യുന്നോ? പടയ്ക്കു തയ്യാറായി നിന്നൊരാ കുരുക്ഷേത്രം പരക്കെ നിസ്തബ്ധമായ് നിന്നുപോയിതോ കഷ്ടം! വിറയ്ക്കും പാദങ്ങളാൽ പിന്നിലർജ്ജുനൻ ചെന്നി- ട്ടുരയ്ക്കുന്നെന്തോ,ശബ്ദമൊതുക്കിട്ടാകാംക്ഷയാൽ നിറച്ചും പട യുദ്ധകാഹളം മുഴക്കവേ പറിച്ചങ്ങെറിയുന്നിതായുധം പടച്ചട്ട? തനിച്ചായ് ഗമിയ്ക്കുന്നതെന്തിനീവിധം ശത്രു- നിരയ്ക്കായ് നേരേ യിവൻ മനസ്സു തിരിഞ്ഞതോ? പരക്കെ നിറഞ്ഞോരീ ജനത്തിൽ മുന്നിൽ ത്തന്നെ ക്ഷമിയ്ക്കാൻ പറയുമോ, സന്ധിയ്ക്കായ് തുനിയുമോ? ശരിയ്ക്കും സ്വശക്തിയിൽ വിശ്വാസം കുറഞ്ഞിട്ടോ- ഇരക്കാൻ പോകുന്നതീ ശാന്തിപർവ്വവും തേടി? വരുത്തും കുലത്തിനു […]