Monthly Archives: May 2011

മുംബൈ പൾസ്-6

Posted by & filed under മുംബൈ പൾസ്.

മെയ് 28, ഏഷ്യാനെറ്റ് ചാനൽ, നമ്മൾ തമ്മിൽ, സമയം രാത്രി 10 മണി മെയ്മാസമായെന്നറിയിയ്ക്കാനാണൊ വെയിലിനിത്രയും തീക്ഷ്ണത ?രാവിനും പകലിനും വ്യത്യാസമില്ലാതെന്നോണം ചൂട് . മഴയിങ്ങെത്താൻ ഇനിയേറെ താമസമുണ്ടാകില്ലെന്നു നമുക്കാശ്വസിയ്ക്കാം.എന്നാലും ഈ മെയ് മാസം ഒന്നു കഴിഞ്ഞുകിട്ടിയിരുന്നെങ്കിൽ! നഗരത്തിന്റെ ചൂടിനൊപ്പമുയരുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിലും ഇപ്പോൾ  മറ്റെന്തിനേക്കാളുമേറെ എനിയ്ക്കു കേൾക്കാനാവുന്നത് എന്റെ ഹൃദയമിടിപ്പുകൾ തന്നെയോ എന്നു തോന്നിപ്പോകുന്നു. മെയ് 28 ഇങ്ങെത്താനായുള്ള അക്ഷമ തന്നെ കാരണം. അതിനൊരു കാരണവും ഇല്ലാതില്ല. എല്ലാവരും നാട്ടിൽ പോകുന്ന സമയം. ഇത്തവണ നാട്ടിൽ […]

മുംബൈ പൾസ്-5

Posted by & filed under മുംബൈ പൾസ്.

മുംബൈ പൾസ്-5 നഗരം വിതുമ്പുന്നുവോ?പറയാനാകില്ല, എങ്കിലും ഇന്ത്യ മുഴുവനുംവിതുമ്പുന്നതായാണ് പത്രവാർത്തകളും മീഡിയയുംകാണിയ്ക്കുന്നത്.ശ്രീ സത്യസായിബാബയുടെ ദേഹവിയോഗത്തെക്കുറിച്ചാണ് പറയുന്നത്.മീഡിയ എല്ലാ വിധ തയ്യാറെടുപ്പുകളോടും കൂടെ മരണ വാർത്തയുടെ സ്ഥിരീകരണത്തിന്നായി ചെവിയോർത്തിരിയ്ക്കുകയായിരുന്നല്ലോ?അടുത്തകാലത്തെ ഏറ്റവും സെൻസേഷണലായ വാർത്തയും പ്രതീക്ഷിച്ച്. ഭരണസാരഥ്യം വഹിയ്ക്കുന്ന ഉന്നതർ മുതൽ പട്ടിണിപ്പാവങ്ങൾ വരെ പലർക്കും ആത്മീയഗുരുവാകാൻ കഴിഞ്ഞജന്മം. നാട്ടിൽ മാത്രമല്ല,  മറുനാടുകളിലും  നൂറുകണക്കിനു ശിഷ്യരേയും ആരാധകരേയും സൃഷ്ടിച്ചതിനൊപ്പം ഒട്ടേറെ കോലാഹലങ്ങളും  വിവാദങ്ങളും തീർത്ത ജീവിതം. ചെയ്ത നല്ല പ്രവർത്തികൾ ഏറെയുണ്ടാവാം. അവ ഒട്ടേറെപ്പേർക്കു ആശ്വാസത്തിന്നിടയാകുകയും ചെയ്തെങ്കിൽ വ്യക്തിഗതമായെങ്കിലും നമുക്കും […]

മുംബൈ പൾസ്-4

Posted by & filed under മുംബൈ പൾസ്.

 വേനൽച്ചൂടിനു തീക്ഷ്ണത ഏറി വരുന്നു. സ്കൂളുകൾ പൂട്ടിയതിനാൽ നാട്ടിലേയ്ക്കുള്ള ട്രെയിനുകളിലെല്ലാം തിരക്ക്. നാട്ടിൽ ചൂടിനു കുറവുണ്ടായിട്ടല്ല. സ്കൂൾ ദിവസങ്ങളുടെ തിരക്കിൽ നിന്നുമൊരു മോചനം. അൽ‌പ്പം യാത്ര, സുഹൃദ് സംഗമങ്ങൾ, കുടുംബത്തിലെ വിശേഷങ്ങളിൽ പങ്കു ചേരൽ തുടങ്ങി ദിവസം കടന്നു പോകുന്നതറിയില്ല. അതിനിടയിൽ മഴയുമങ്ങെത്തും. ചക്ക മാങ്ങയെല്ലാം കഴിയുമ്പോഴേയ്ക്കും തിരിച്ചു പോരാറാവും. നഗരജീവിതത്തിന്റെ മടുപ്പിൽ വെക്കേഷന്റെ ഹൃദ്യത ഒന്നു വേറെ തന്നെ. വെക്കേഷനായി കാത്തിരിയ്ക്കുകയായിരുന്നു കുട്ടികളും മുതിർന്നവരും ഒരേപോലെ.  ശരിയാണു, ചിലപ്പോൾ നഗരത്തിന്റെ തിരക്കിൽ നിന്നും അൽ‌പ്പം […]

സ്വപ്നമഞ്ചാടികൾ

Posted by & filed under കവിത.

ജന്മദിനാശംസകൾ മകനേ.. കടന്നുപോയ വർഷങ്ങളിലായി നീ പെറുക്കി വെച്ച സ്വപ്നത്തിന്റെ  മഞ്ചാടിക്കുരുക്കളുടെ എണ്ണം എന്നെ ഒട്ടും തന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം നീ പെറുക്കുന്ന ഓരോ മഞ്ചാടിക്കുരുവും ഞാൻ കണ്ടുവല്ലോ? അവ പെറുക്കിയടുക്കിവെയ്ക്കുന്നതിലെ നിന്റെ ശ്രദ്ധയും. അറിയാം പലരുടെയും  കണ്ണിലവ വെറും നിറമിയന്ന മഞ്ചാടിയാവാം പക്ഷേ അവയുടെ വില അമ്മയ്ക്കറിയാനാവും പെറുക്കാനും അടുക്കാനും ഞാൻ തന്നെയാണല്ലോ പ്രോത്സാഹനം തന്നതും. എണ്ണം കൂടും തോറും കനം കൂടുന്നതുമറിഞ്ഞു അനക്കം കൂടുമ്പോൾ സ്ഥാനം മാറുന്നതും എല്ലാം വളർച്ചയുടെ ലക്ഷണം തന്നെ. നിറയാൻ […]

മുംബൈ പൾസ്-3

Posted by & filed under മുംബൈ പൾസ്.

 ഈയാഴ്ച്ച  ക്രമാതീതമായി മിടിയ്ക്കുന്ന ഹൃദയത്തുടിപ്പുകളെ കേൾക്കാനാകൂ. ക്രിക്കറ്റ് ജ്വരത്തിന്റെ ആധിക്യം തന്നെ കാരണം. മുംബൈറ്റിയ ഉദാരമതിയാകുന്ന ദിവസം. സ്വന്തമായി ച്ത്യംിലവഴിയ്ക്കാൻ അൽപ്പസമയം കണ്ടെത്തുന്ന ദിവസങ്ങൾ. ഓഫീസുകളിൽ ഈ വരുന്ന രണ്ടു  ദിവസങ്ങളിൽ  ഇനി പലരും ലീവിലാകും. ശരിയ്ക്കു അസുഖം വന്നു ലീവെടുത്താൽക്കൂടി ക്രിക്കറ്റ് കാണാൻ ലീവെടുത്തെന്നേ കരുതൂ.  അധികം പേരും കൂട്ടുകാരൊത്തിരുന്നു കളി കാണാൻ പ്ലാനുകൾ ചെയ്യുകയാവും. ഒന്നിച്ചുഭക്ഷണം കഴിച്ച് ഒന്നിച്ചിരുന്നു കളി കാണുന്നതിലെ രസം ഒറ്റയ്ക്കിരുന്നു കളികാണുമ്പോൾ കിട്ടില്ലല്ലോ?മുകേഷ് അംബാനി 5 കോടി രൂപയ്ക്കു […]

മുംബൈ പൾസ്-2

Posted by & filed under മുംബൈ പൾസ്.

പാലിന്റെ വണ്ടികൾ വരുന്നതിനു മണിക്കൂറുകൾക്കു മുൻപേ തന്നെ സെന്ററിൽ സ്ഥലം  പിടിച്ചിരുന്നു സൊള്ളുന്ന പാൽ വിതരണക്കാരുടെ  വിളികൾ, ഐസ് സപ്പ്ളൈ ചെയ്യുന്ന വണ്ടിയുടെ ഇരമ്പൽ , പേപ്പർ ബോയ്സിന്റെ തിരക്കുകൂട്ടലുകൾ, പക്ഷികളുടെ കളകളാരവം,  അലൂമിനിയപ്പാത്രത്തിൽ തിളച്ചു മറിയുന്ന ഇഞ്ചി-മസാലച്ചായ ഇളക്കുന്ന സ്റ്റീൽകയിൽ വശങ്ങളിലടിച്ച് താളാത്മകമായി ശബ്ദമുണ്ടാക്കി ചായ റെഡിയെന്നറിയിയ്ക്കുന്ന തട്ടുകടക്കാർ   ,റീഡെവലപ്പിംഗ് സൈറ്റിൽ നിന്നും ഉയരുന്ന  ഡ്രില്ലിംഗ് മെഷീന്റെ തുളഞ്ഞു കയറുന്ന ശബ്ദം, മുൻസിപ്പാലിറ്റിയുടെ മാലിന്യം ശേഖരിയ്ക്കാനായെത്തുന്ന പടുകൂറ്റൻ പിക്കപ്പ് ട്രക്കുകളുയർത്തുന്ന ശബ്ദം..പുതിയൊരു ദിനത്തിന്റെ വരവറിയിയ്ക്കുകയാണ് […]

മുംബൈ പൾസ്-1

Posted by & filed under മുംബൈ പൾസ്.

മുംബൈ നഗരം നമ്മെ എന്നും വിസ്മയപ്പെടുത്തുന്നു.  ഇന്ത്യയിലെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ മുംബൈറ്റിയ്ക്കു അഭിമാനിയ്ക്കാനായി ഏറെയുണ്ട്. ഇവിടെ  മനസ്സു നിറയെ സ്വപ്നങ്ങളുമായെത്തുന്നവർ നിരാശരാകുന്നില്ല. ജോലി തേടിയെത്തുന്നവർക്കിവിടം പറുദീസയാണ്. സ്വന്തം ആത്മാഭിമാനത്തെ പണയം വെയ്ക്കേണ്ടി വരുന്നില്ല. തന്നെത്തേടിയെത്തുന്നവർ നല്ലവരായാലും     ദുഷ്ടരായാലും   രണ്ടു കൈയും നീട്ടി സ്വീകരിയ്ക്കാനേ നഗരത്തിനറിയൂ.   അതു കൊണ്ടു തന്നെ  നഗരത്തിന്റെ നാഡിമിടിപ്പുകൾ അപ്രതീക്ഷിതമായി  ഉയരുകയും താഴുകയും ചെയ്യുന്നുവെന്നതും സത്യം മാത്രം. മുംബൈയുടെ താളബദ്ധമായ ഹൃദയത്തുടിപ്പുകൾ നമുക്കെല്ലാം സുപരിചിതമാണ്.നഗര നാഡികളുടെ ത്രസനം […]

ഒരു തേങ്ങലായി…

Posted by & filed under കവിത.

ഇതു ജീവിതം എനിയ്ക്കോ നിനക്കോ ഒന്നിനും സ്വാതന്ത്ര്യമില്ലിവിടെ വിധി നിർണ്ണായകർക്കു അറിയായ്കയല്ല, മനസ്സും മനസ്സും ആകർഷിയ്ക്കപ്പെടുമ്പോൾ മറ്റെല്ലം മറക്കുമെന്ന് ചുറ്റും അവരെരിയ്ക്കുന്ന തീക്കുണ്ഡം മാത്രം പുകച്ചു പുറത്തുചാടിയ്ക്കാൻ മാത്രമല്ല ചുട്ടെരിയ്ക്കാനുമിവർക്ക് മടിയില്ലല്ലോ? പാവം  സമൂഹം അതെല്ലാം സ്വയമേറ്റുവാങ്ങിക്കോളൂം തുടച്ചു നീക്കാനാവാത്ത കറ പടരുമ്പോൾ നേടാൻ മറക്കാത്തവരാണെല്ലാം. തേങ്ങലുകളിവിടെയുയരില്ല ഗദ്ഗദങ്ങളെ വിഴുങ്ങാൻ എന്നേ പഠിച്ചതാണല്ലോ? മണ്ണ് നേടാനായ് പെണ്ണിനെ കുരുതി കൊടുത്താലെന്ത്? പണവും പദവിയും വെട്ടിപ്പിടിയ്ക്കുക തന്നെ വേണം. പിന്നെ മണ്ണും പെണ്ണും കൈപ്പിടിയിലൊതുങ്ങിക്കോളും. അല്ലെങ്കിൽ ഒതുക്കിക്കോളും ഉയരുന്ന രോദനത്തെ […]

വർണ്ണ നൂലുകൾ-27

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണ നൂലുകൾക്ക് ക്ഷാമമില്ലെന്നു മനസ്സിലാക്കാൻ ചുറ്റുമൊന്നു സൂക്ഷിച്ചു നോക്കിയാൽ മാത്രം മതി. നാട്ടിലേയ്ക്കുള്ള നീണ്ട തീവണ്ടിയാത്രകൾ പലപ്പോഴും ഹൃദ്യമാകാൻ ഇതു സഹായിയ്ക്കുന്നു. തീവണ്ടി യാത്രയ്ക്കിടയിലെ കൊച്ചു കൊച്ചു സഹായങ്ങളും വർത്തമാനങ്ങളും പലരുടെയും മനം തുറക്കാനൊരു കാരണമാകുന്നു. അറിയാതെ നീളുന്ന സംഭാഷണശകലങ്ങൾ പലപ്പോഴും അറിവിന്റെ മുത്തുകൾ കൂടിയാകുമ്പോൾ അതു സന്തോഷത്തിനു കാരണമാകാതെ വയ്യല്ലോ? ഇത്തവണ നാട്ടിൽ നിന്നും വരുന്ന വഴിയാണ് ഹൃദ്യമായ അനുഭവമുണ്ടായത്. ടിക്കറ്റ് കിട്ടാനില്ലാത്തതിനാൽ തൃശ്ശൂർ നിന്നും എറണാകുളം പോയി തുരന്തോ എക്സ്പ്രസ്സിലാണു വന്നത്. എറണാകുളം-മുംബൈ നോൺ-സ്റ്റോപ്പ് […]

വർണ്ണനൂലുകൾ-26

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണങ്ങളുടെ ഉത്സവമായ ഹോളി യെക്കുറിച്ച് വർണ്ണനൂലുകളിൽ പറയാതെങ്ങനെ? ദിവസങ്ങൾക്കു മുന്നേ മാർക്കറ്റുകൾ ഹോളിയ്ക്കായി സജീവമാകുന്നതു കണ്ടപ്പോൾ മനസ്സിലും എവിടെയൊക്കെയോ വർണ്ണങ്ങൾ പൊട്ടി  വിടർന്നു. കഴിഞ്ഞ പല പല ഹോളികളെക്കുറിച്ചുമുള്ള ഓർമ്മകൾ പുതുക്കിക്കൊണ്ട് മനസ്സ് നിറങ്ങളുടെ ലോകത്തേയ്ക്കൂർന്നിറങ്ങി. ഇപ്പോൾ ഹോളി കളിയ്ക്കാൻ പോകാറില്ലെങ്കിലും വൈകിട്ടു ഹോളി സ്പെഷ്യൽ ഡിന്നർ പാർട്ടിയുണ്ട്. പോകണമോ എന്നു തീരുമാനിച്ചില്ല. അറിയാതെയെങ്കിലുംഈ വസന്തോത്സവത്തിന്റെ മാസ്മരികതയിൽ പലപ്പോഴും പങ്കു ചേരാനായി. ഹോളി വന്നെത്തിയതിനൊപ്പം തന്നെ അന്ന്  കൂട്ടത്തിലുണ്ടായിരുന്ന ഒട്ടേറെ സുഹൃത്തുക്കളും എവിടെ നിന്നൊക്കെയോ സ്മൃതി പഥത്തിലേയ്ക്കോടിയെത്തി. […]