Monthly Archives: May 2011

വേനലിന്റെ പരിഭവം

Posted by & filed under കവിത.

വേനൽച്ചൂടിന് പരിഭവം പക്ഷേ കേൾക്കാനാർക്കു നേരം? മഴയെ പ്രണയിയ്ക്കുന്നവരല്ലേ എല്ലാവരും മഴയെക്കുറിച്ചെഴുതാൻ,പാടാൻ, എല്ലാവർക്കും തിടുക്കം. ഞാനും പതിവുകാരി തന്നെ കൃത്യസമയം തെറ്റിയ്ക്കാറിലല്ലോ? വർഷത്തിലൊരിയ്ക്കൽ നിങ്ങൾ കാത്തിരുന്നില്ലെങ്കിലും എനിയ്ക്കു വരാതിരിയ്ക്കാനാകില്ലല്ലോ? തണുപ്പു കാലത്തിനെ ആട്ടിയോടിയ്ക്കാൻ മാമ്പൂക്കൾ പൊഴിയാതിരിയ്ക്കാൻ തുടുത്ത രസമാർന്ന മാമ്പഴങ്ങളുണ്ടാകാൻ സ്കൂളുകൾ പൂട്ടാൻ അങ്ങിനെയങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഒക്കെ ഞാനെത്തേണ്ടേ? തീക്ഷ്ണത കുറയ്ക്കണമെന്നില്ലാഞ്ഞിട്ടല്ല പടിഞ്ഞാറൻ മലനിരകളോട് ചൂട്കാറ്റിനെ തടഞ്ഞു നിർത്താനും അറബിക്കടലിനോട് തണുത്ത കാറ്റു തരാനും ഏർപ്പാടു ചെയ്തിട്ടുള്ളതല്ലേ? എന്നിട്ടും  എനിയ്ക്കു കിട്ടുന്ന പ്രതിഫലമോ പഴികൾ മാത്രം. […]

വർണ്ണനൂലുകൾ-25

Posted by & filed under വർണ്ണ നൂലുകൾ.

മനുഷ്യൻ അറിയാതെ തന്നെ അവനിൽ പല സ്വഭാവഗുണങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടാകാറുണ്ട്.  ജനിച്ചു വളരുന്ന ചുറ്റുപാടിന്റെ സംഭാവനകൾ. അവയിൽ ചിലവ പ്രതികൂല സാഹചര്യങ്ങളിൽ എവിടെയെങ്കിലും വെച്ചു കൊഴിഞ്ഞു പോകാം. മറ്റു ചിലവ  നല്ല സാഹചര്യങ്ങൾക്കനുസൃതമായി നമ്മുടെ ഒരു ഭാഗമായി നമ്മിൽ കൂടുതൽ രൂഢമൂലമായിത്തീർന്നെന്നു വരാം. ഇനിയും മറ്റു ചിലവ ഉള്ളിൽ ഉറങ്ങിക്കിടന്നു ഒട്ടേറെക്കാലത്തിനു ശേഷം  പുറത്തു വന്നെന്നും വരാം, പലപ്പോഴും നമ്മെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു തന്നെ. ശ്ലോകങ്ങൾ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്തെന്നോ അറിയാതെ ശ്ലോകങ്ങളുടെ ലോകത്തേയ്ക്ക് എത്തപ്പെട്ടിരുന്നു.   അപരാഹ്നങ്ങളിൽ അച്ഛൻ […]

നാം മനുഷ്യർ….

Posted by & filed under കവിത.

മനസ്സിന്നകം പരിശുദ്ധമായ്‌ വച്ചെന്നാകി- ലൊഴുകിവന്നെത്തിടാമാഹ്ലാദം പലപ്പോഴും കഴിയില്ലല്ലോ, മർത്ത്യൻ സ്വാർത്ഥചിന്തയാൽ മനം വിഷലിപ്തമാക്കുന്നു, ദു:ഖവും വളരുന്നു. മനുഷ്യൻ സ്വയം സൃഷ്ടിച്ചീടുന്നു തടങ്കലിൻ വഴികൾ, ചിന്തയ്ക്കൊപ്പം ചെയ്തികൾ വളരുന്നു പലരും പറയുന്ന വാക്യമെന്നാലും, ചിന്ത, യതുതാൻ  കരുതിടാം, ലോകദു:ഖത്തിൻ ഹേതു വഴി നാമറിയുന്നു നീണ്ടതാണതിൽ ഏറെ കുഴിയുണ്ടാകാം, കൊച്ചു വീഴ്ച്ചകളുണ്ടായിടാം പതിയെയെഴുന്നേറ്റു മുന്നോട്ടായ് നീങ്ങും നേര- ത്തരികിലണയുവോരാരെന്നുമറിഞ്ഞിടാ ചതിയുണ്ടാകാം, സ്വയം കരുതൽ, വെറുപ്പിന്റെ കയമൊന്നതിൽ വീഴാതിരിയ്ക്കാൻ തുണച്ചിടാം ജ്വലിയ്ക്കും അസൂയതൻ നാമ്പുകൾ നാളങ്ങളായ് തലയ്ക്കു മുകളിലെ വാളുകളായ് മാറിടാം […]

വർണ്ണനൂലുകൾ-24

Posted by & filed under വർണ്ണ നൂലുകൾ.

ഒരു സുഹൃത്തിനെക്കുറിച്ചാണിന്നെഴുതുന്നത്. സുഹൃത്തുക്കൾ എന്നും നമുക്കു വർണ്ണ നൂലുകൾ തന്നെയാണല്ലോ? അവരില്ലെങ്കിൽ ജീവിതത്തിൽ എന്താണു രസം? എത്ര ധനവാനായാലും എത്ര സുഖിച്ചു ജീവിച്ചാലും അത് കൂടെ പങ്കിടാനായി സുഹൃത്തുക്കളില്ലെങ്കിൽ ജീവിതത്തിന്നെന്തർത്ഥം? സുഖവും ദു:ഖവും ഒരേപോലെ പങ്കിടുന്നവനെ  തന്നെയല്ലേ ഒരു യഥാർത്ഥ സുഹൃത്തായി നാം കാണുന്നത്? എന്താണു ഈ സുഹൃത്തിന്റെ പ്രത്യേകത? ഒട്ടേറെ ബന്ധുക്കളുടെയും എണ്ണമറ്റ സുഹൃത്തുക്കൾക്കുമിടയിൽ ഇദ്ദേഹം വേറിട്ടു നിൽക്കാൻ കാരണമെന്താണു? ഒരു പക്ഷേ ഒരു സുഹൃത്തായാൽ എങ്ങനെ വേണമെന്നതു ശരിയ്ക്കും അറിയാൻ കഴിയുന്നതു തന്നെ ഇത്തരക്കാരെ […]

പ്രവാസി മലയാളികളും മലയാളഭാഷയും

Posted by & filed under Uncategorized.

വായനാശീലം മരിച്ചുകൊണ്ടിരിയ്ക്കുന്നുവെന്നു ലോകം മുഴുവനും   മുറവിളികൂട്ടിക്കൊണ്ടിരിയ്ക്കുന്ന സമയമാണല്ലോ?  പുരോഗതിയുടെ പാതയിൽ വ്യതിയാനങ്ങൾ സർവ്വ സ്വാഭാവികം  മാത്രം. എങ്കിലും  പലേ മാറ്റങ്ങളും നമ്മിൽ ഉൽക്കണ്ഠ വളർത്തുന്നു. പുതിയവയെ സ്വീകരിയ്ക്കുമ്പോഴും പഴയവയെ തിരസ്ക്കരിയ്ക്കാനൊരു വിമുഖത. പ്രവാസികളാവാൻ കൊതിച്ചിരുന്നവർക്കും പ്രവാസികളായപ്പോൾ വിഷമം. ഗ്ലൊബലൈസേഷനും ടെക്നോളജിയുടെ പുരോഗതിയും കാണിച്ചു തന്ന സ്വപ്നലോകങ്ങളിൽ സ്വയം മറന്നിരിയ്ക്കുന്നവർക്കും സ്വന്തം മണ്ണിന്റെ വിളി മറക്കാനാകുന്നില്ലേ? അവൻ ആകുലപ്പെടുകയാണു.. മലയാളി മലയാളം മറക്കുന്നുവോ? അവന്റെ വായനാശീലം കുറയുന്നുവോ? പ്രവാസജീവിതത്തിൽ മലയാളം ഹോമിയ്ക്കപ്പെടുകയാണോ? മലയാളം പഠിയ്ക്കാനും, പറയാനും, എഴുതാനും  […]

ഇന്ത്യൻ സ്ത്രീ ഉയരങ്ങൾ തേടുന്നുവോ?

Posted by & filed under Uncategorized.

ഏതാനും ദിവസങ്ങൾക്കു മുൻപാണ്,നവി മുംബെയിലെ ഒരു സാഹിത്യസമ്മേളനത്തിനു ശേഷം തിരിച്ചു  അന്ധേരിയിലെ എന്റെ വീട്ടിലേയ്ക്കു വരുന്ന സമയംകൂടെയുള്ളവരെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്നു കരുതി അന്ധേരി ബ്രിഡ്ജിന്റെമുകളിൽ കാറിൽനിന്നുംഇറങ്ങി അഞ്ചാറു മിനിറ്റു ദൂരം നടന്നാണ് വീട്ടിലെത്തിയത്. വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 12 ആകാൻ അഞ്ചുമിനിറ്റു മാത്രം. കാറിൽ നിന്നും ഇറങ്ങിയപ്പോൾ  വീട്ടിലേയ്ക്കു ഫോൺ ചെയ്തിരുന്നുവെങ്കിലും രാത്രിയാണെന്നോ , ഏറെ വൈകിയെന്നോ ഒറ്റയ്ക്കു ഇത്രദൂരം ഈ സമയത്തു നടക്കുന്നതു ശരിയല്ലെന്നോ എനിയ്ക്കു തോന്നിയില്ലെന്നതാണുസത്യം. അവിടെ ഇറങ്ങിയതിനോ തനിയെ വന്നതിനോ വീട്ടുകാരും ചോദ്യം […]

വനിതാദിനവും ചില സൌമ്യരോദനങ്ങളും (അഞ്ചാംഭാവം-8)

Posted by & filed under അഞ്ചാംഭാവം.

വനിതാദിനവും ചില സൌമ്യരോദനങ്ങളും വെറുതെ മെയിൽ തുറന്നു  ഒന്നു നോക്കുകയായിരുന്നു .മെയിലിലൂടെ കിട്ടിയ ചില മനസ്സിൽ തട്ടിയ സത്യങ്ങൾ നിങ്ങളുമായി പങ്കിടണമെന്നു തോന്നി.ഇതാ ഇനിയും വന്നെത്തുകയാണല്ലോ ഒരു ലോകവനിതാദിനം.  ഇന്റർനാഷനൽ വിമൻസ്ഡെയ്ക്കു  കഴിഞ്ഞ വർഷം 100 വയസ്സു തികഞ്ഞു. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുള്ള നേട്ടങ്ങൾ കാട്ടിത്തരാനായി ഒട്ടനവധി  ഉണ്ടാവാം.  വേണ്ടത്ര രീതിയിൽ സ്ത്രീയുടെ ഉന്നമനം ആഗോളതലത്തിലും ഭാരതത്തിലും കൈവന്നോ എന്നറിയില്ലെങ്കിലും ഇത്തരുണത്തിൽ ഇവിടെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്ന  ചില സംഭവങ്ങളെക്കുറിച്ചു പറയാം. മറക്കുവാൻ മനസ്സിനോടു പറഞ്ഞതായിരുന്നു. പക്ഷേ ഒന്നിനു […]