Monthly Archives: June 2011

മുംബൈ പൾസ്-10

Posted by & filed under മുംബൈ പൾസ്.

സാഹിത്യ വേദിയിലിന്നു മനോജ് മേനോൻ കവിതകളവതരിപ്പിയ്ക്കുന്നതിനാൽ നേരത്തെ തന്നെ തയ്യാറായെങ്കിലും മഴ കാരണംപോകാനായില്ല. മഴയല്ല വന്നത് പ്രീ- മൺസൂൺ ഷവർ ആണെന്നു തോന്നിയതേയില്ല, ഇപ്പോൾ മഴ ഒളിച്ചു നടക്കുക തന്നെയാണല്ലോ? ഇതാണു മഹാനഗരിയിലെ മറ്റൊരു പ്രശ്നം. മനസ്സോടുന്നതു പോലെ പലഭാഗങ്ങളിലുംമനുഷ്യന് എത്തിച്ചേരാനുള്ള വിഷമം. ഇപ്പോഴും വളർന്നു കൊണ്ടിരിയ്ക്കുന്ന നഗരപ്രാന്തങ്ങൾ അൽപ്പം കൂടി വേഗതയിൽ പ്രാപ്യമാകാൻ ഒരു വഴിയും ഇനിയും കണ്ടെത്താനായിട്ടില്ലല്ലോ? ഇതു സാമൂഹിക ജീവിതത്തിന്നൊപ്പം തന്നെ സാംസ്ക്കാരിക ജീവിതത്തേയും ബാധിയ്ക്കുന്നുവെന്നതാണ് സത്യം. അറിയാതെ മടി ഓടിയെത്താൻ ഇതു […]

മുംബൈ പൾസ്-9

Posted by & filed under മുംബൈ പൾസ്.

കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഒരു യാത്രയ്ക്കിടയിൽ മേധാ പട്കറെ റെയിൽ വേ സ്റ്റേഷനിൽ വെച്ച് കാണാനിടയായത്. ഏതാനും അനുയായികളും കൂടെയുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽതന്നെ അവർ ശ്രദ്ധയാകർഷിച്ചു. അടുത്തുകൂടി കടന്നുപോകുമ്പോൽ ഒന്നു ‘ഹലോ‘ പറയാതിരിയ്ക്കാൻ എനിയ്ക്കായില്ല. സാമൂഹികരംഗത്തു ഏറെ ശ്രദ്ധേയയായിക്കഴിഞ്ഞിരുന്ന അവരോട് ഒരുതരം ആരാധനാ മനോഭാവം പോലെയായിരുന്നു എനിയ്ക്ക്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന  അച്ഛനും സ്ത്രീകളുടെ ഉന്നമനത്തിന്നായി പ്രവർത്തിച്ച അമ്മയും അറിഞ്ഞുകൊണ്ടു തന്നെ മകൾക്ക് ഇട്ട പേരാണവരുടേതെന്നു പലപ്പോഴും  തോന്നിയിരുന്നു.  അവർ തിരിച്ച് എന്നോടും ‘ഹലോ ‘പറഞ്ഞപ്പോൾ അതിനാൽ വല്ലത്ത സന്തോഷം […]

മുംബൈ പൾസ്-8

Posted by & filed under മുംബൈ പൾസ്.

രാവിലെ നാലുമണിയ്ക്കുണർന്നു  ജനലിലൂടെ പുറത്തു നോക്കുമ്പോൾ ചെറിയ ചാറ്റൽമഴ. ഒന്ന് റോഡിനെ കുളിപ്പിച്ച ശേഷം നേരം വെളുക്കുന്നതിനു മുൻപായി ഒന്നുമറിയാത്തതുപോലെ വന്നവഴി മടങ്ങിപ്പോവുകയും ചെയ്തു. എന്തേ മഴയ്ക്കൊരു കള്ളലക്ഷണം, ആവോ? ഇത്തവണ മഴ വൈകാനാണോ സാദ്ധ്യത? മുംബൈറ്റി ഭയപ്പെടാൻ തുടങ്ങിയിരിയ്ക്കുന്നു. അന്തരീക്ഷം കാർമേഘാവൃതം തന്നെ പലപ്പോഴും,മുംബൈറ്റിയുടെ മനം പോലെത്തന്നെ. ഇടയ്ക്കു വന്നിളിച്ചു കാട്ടുന്ന വെയിലിനൊരു പരിഹാസച്ചുവയുണ്ടോ? ഇല്ല, മഴ അങ്ങനെ വൈകില്ലെന്നു തന്നെ ആശ്വസിയ്ക്കാം. മഴ വൈകിയാലും ഇല്ലെങ്കിലും മഴക്കാലരോഗങ്ങൾ വൈകിയിട്ടില്ലെന്നുറപ്പായി. പണ്ടൊക്കെ മഴ വന്ന് നനഞ്ഞു […]

മുംബൈ പൾസ്-7

Posted by & filed under മുംബൈ പൾസ്, Uncategorized.

നഗരത്തിന് സമാധാനമെന്നത് ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ നഷ്ടമാകുന്നു. കാലവസ്ഥയുടെ കാഠിന്യമേൽ‌പ്പിയ്ക്കുന്ന  പ്രകൃതിയുടെ പ്രഹരങ്ങൾക്കു മേലെയാണ് നഗരവാസികളുടെ തെറ്റിന്റെ ശിക്ഷ നഗരത്തിന്നനുഭവിയ്ക്കേണ്ടി വരുന്നത്. നഗരവീഥികൾ സുരക്ഷിതമല്ലെന്ന് പറഞ്ഞിരുന്നല്ലോ? അതിന്റെ തീക്ഷ്ണത മനസ്സിലാക്കുമ്പോൾ നമുക്കു ചിന്തിയ്ക്കാതിരിയ്ക്കാനാകുന്നില്ല, ഈ കളി എവിടെച്ചെന്നവസാനിയ്ക്കുമെന്ന്. മുംബൈറ്റിയ്ക്ക് ഉറക്കം നഷ്ടപ്പെടാനൊരു കാരണം കൂടി. കഴിഞ്ഞദിവസം പേപ്പറിൽ കണ്ട റോഡപകടങ്ങൾ വരാനിരിയ്ക്കുന്ന വലിയൊരു വിപത്തിനു നേർക്കാണ് വിരൽ ചൂണ്ടുന്നതെന്ന്  സാമാന്യവിവരമുള്ള ഒരോ മുംബൈറ്റിയ്ക്കും മനസ്സിലാകുന്നുണ്ടാകും.കൌമാരത്തിന്റെ ചോരത്തിളപ്പിൽ വരുംവരായ്കകളെപ്പറ്റി ചിന്തിയ്ക്കാൻ മറക്കുന്ന ഒരു തലമുറ ഇവിടെ വളരുകയാണോ? അവരുടെ എണ്ണം […]