Monthly Archives: July 2011

മുംബൈ പൾസ്-11

Posted by & filed under മുംബൈ പൾസ്.

ജെ. ഡേയെന്ന ക്രിമിനൽ ഇൻ വെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ പവായിൽ കൊല്ലപ്പെട്ട വാർത്ത നഗരത്തിന്നൽ‌പ്പം നടുക്കമുണ്ടാക്കിയെന്നത് സത്യം തന്നെ. ശരിയാണ്, ഇൻ വെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ആകർഷണീയത  അതിന്റെ സാഹസികത തന്നെയാണല്ലോ? കോളേജ് വിദ്യാഭ്യാസത്തിനുശേഷം എനിയ്ക്ക്  ആദ്യമായി കിട്ടിയ ജോലി ബാംഗളൂരിൽ  ഒരു ഡിറ്റക്ടീവ് ഏജൻസിയിൽ ആയിരുന്നു. അന്നത്തെക്കാലത്ത് വളരെ അപൂർവമായി മാത്രം ഇന്ത്യയിൽ കാണാമായിരുന്ന ഒന്നായിരുന്നു ഇത്. കാഷ്/അക്കൌണ്ട്സ് സെക്ഷനിൽ ആയിരുന്നതിനാൽ ഇത്തരം യാത്രകൾക്ക് മുൻപും പിൻപും  ഇവർ സെക്ഷനിൽ വരും.  ‘ട്രെയിലിംഗു’കൾക്കുശേഷം തിരിച്ചെത്തുന്ന അന്വേഷകർ ഞങ്ങൾക്കു തരുന്ന […]

വർണ്ണനൂലുകൾ-30

Posted by & filed under വർണ്ണ നൂലുകൾ.

“ജ്യോതി ഒപ്പോളല്ലേ?” “അതേ, ആരാണ്?” “ഞാൻ രമയാ” “തൃശ്ശൂർ നിന്നോ?” “അതെ…” “എന്തൊക്കെ വിശേഷം രമേ, സുഖം തന്നെയല്ലേ? ദിനേശൻ വിളിയ്ക്കാറില്ലേ? കുട്ടികൾ എന്തു പറയുന്നു? പരീക്ഷ കഴിഞ്ഞുവോ?“ “ആ കഴിഞ്ഞു, സുഖം തന്നെ .” എന്റെ കസിന്റെ മകളായ രമയുടെ അപ്രതീക്ഷിതമായ വിളിയിൽ ത്രിൽഡ് ആയ ഞാൻ പെട്ടെന്നാണു രമയുടെ സ്വരത്തിലെ പ്രത്യേകത ശ്രദ്ധിച്ചത്. ” എന്തു പറ്റി രമേ? ശബ്ദം എന്താണിങ്ങനെ? ” അപ്പുറത്തു നിന്നും കേട്ട പൊട്ടിച്ചിരി ഞാൻ പറ്റിയ്ക്കപ്പെട്ടെന്നതു സ്ഥിരീകരിയ്ക്കുക മാത്രമല്ല, […]

വർണ്ണനൂലുകൾ-29

Posted by & filed under വർണ്ണ നൂലുകൾ.

“അപ്പോൾ ഇതാണ് മൂത്ത മകൻ , അല്ലേ?” “ അല്ല, ഇവൻ രണ്ടാമത്തവനാ…” “അപ്പോ ഇതോ? ” “അതും….” ചോദ്യകർത്താവിന്റെ മുഖത്താകെ കൺഫ്യൂഷൻ. എനിയ്ക്കു രണ്ടാണ് ആൺ മക്കൾ എന്നവർക്കറിയാം..ഇതിപ്പോൾ മൂന്നു പേരെ ഇവിടെ കാണാനുമുണ്ടല്ലോ? അതാണ് കൺഫ്യൂഷനു കാരണമെന്നറിയാം. കൺഫ്യൂഷനു കാരണ ക്കാരനായവന്റെ എല്ലാ മാനറിസങ്ങളും എന്റെ മക്കളുടെതു പോലെ തന്നെ . അവൻ  ഗുജറാത്തിയാണെന്ന് അവൻ പാടുന്ന മലയാളം പാട്ടുകൾ കേട്ടാൽ‌പ്പോലും തോന്നില്ല. ‘അറിയാതെ..അറിയാതെ….‘എന്നവൻ പാടുമ്പോൾ അറിയാതെ കിട്ടിയ ഈ വർണ്ണ നൂലിനെ ഞാനും […]

വർണ്ണനൂലുകൾ-28

Posted by & filed under വർണ്ണ നൂലുകൾ.

എന്റെ ഹസ്ബൻഡിന്റെ ഒരു സുഹൃത്തിനെകുറിച്ച് വർണ്ണനൂലുകളിൽ പറയാതെ വയ്യെന്നു തോന്നി. സഹപ്രവർത്തകൻ കൂടിയായിരുന്നു., ഒരേ ഓഫീസിൽ. ഏതാണ്ട് അഞ്ചാറു വയസ്സ് കൂടുതൽ കാണുമായിരിയ്ക്കും. കൽക്കട്ടയിലേയ്ക്കു രണ്ടു പേരും ഒരേസമയത്താണ് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്.  അതിനാൽ മുംബെയിൽ നിന്നും രണ്ടുപേരും ഒന്നിച്ചാണു കൽക്കട്ടയിലേയ്ക്കു ജോയിൻ ചെയ്യാനായി പോയതും. അങ്ങോട്ടുള്ള യാത്രയ്ക്കിടയിലാണ് ഇദ്ദേഹത്തിനെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീടു രണ്ടു വർഷത്തെ കൽക്കട്ടയിലെ ജീവിതക്കാലത്തിന്നിടയിൽ അദ്ദേഹം കുടുംബത്തിലെ ഒരംഗത്തിനെപ്പോലെയായിത്തീർന്നിരുന്നു താനും.. മുംബൈ വി.ടി. യിൽ നിന്നും കൽക്കട്ടയ്ക്കുള്ള വണ്ടി വിടാറായപ്പോഴാണ് ഇദ്ദേഹം […]

ഇ ഫോർ എലിഫെന്റ് എം ഫോർ മാടമ്പ്

Posted by & filed under കവിത.

ഇല്ലപ്പറമ്പിലെയാൽമരമൊന്നിതു കണ്ടു ഞാൻ കുഞ്ഞായ നാൾ മുതലെങ്കിലും അന്നീ മരമിത്രയേറെ വളർന്നത,- ല്ലില്ല, കണ്ടില്ല, പരന്ന തണലിനെ. പിന്നെയെന്നോ കാലമോടവേ,യോർക്കുന്നു, കണ്ടു, വലുതായി ചില്ലവിരിച്ചതും ഉള്ളു കുളിർക്കുന്ന നല്ലിളം കാറ്റിലായ് വന്നാ തണലിരിയ്ക്കുന്നവരെയും ഒട്ടേറെ വിസ്താരമാണ്ട ശിഖരങ്ങൾ ഒട്ടേറെ സൌഹൃദ സങ്കേതമായതും പൊട്ടിച്ചിരികളുമാഹ്ലാദവും കൂടെ യൊട്ടറിവിൻ പാത താണ്ടിയലഞ്ഞതും പത്തായ്പ്പുരയിലെ ചാരുകസേരയിൽ നീർത്തിയ പുസ്തകത്താളിലൊളിച്ചതും തീർത്തും സ്വയംസിദ്ധമായൊരു ശൈലിയാൽ ഓർത്തിടുമാരാധനാപാത്രമായതും ഒട്ടേറേയായ്പിന്നെയെത്തിയംഗീകാര മൊട്ടങ്ങെഴുത്തു, ഫിലിം, ടീവി തന്നിലും എത്തിയോ സപ്തതി? കാലമേ നീയെന്തി- തോട്ടമോ, നിൽക്കുകീയാൽമരച്ചോട്ടിലായ് ഒന്നു […]