Monthly Archives: August 2011

ചതുർത്ഥിയിലെ ചന്ദ്രൻ

Posted by & filed under കവിത.

ചതുർത്ഥിനാളിൽച്ചന്ദ്രൻ വർജ്ജ്യമെന്നറിയില്ലേ ശരിയ്ക്കുമറിയാതെ കേട്ടിടാമപവാദം എനിയ്ക്കു പറ്റി തെറ്റ്, മനസ്സിൽ പ്പോലും നിന്ദ നിനച്ചില്ലല്ലോ, ചിരിയടക്കാൻ കഴിഞ്ഞില്ല. അതിഥിയായ് വന്നെത്തി ചാന്ദ്രലോകത്തിൽ ഗണ- പതി, ഞാൻ വിനയത്താൽ സ്വീകരിച്ചർഘ്യം ചെയ്തു വിശിഷ്ട വിഭവങ്ങൾ, പാനീയം പലതൊപ്പം കഴിച്ചാൻ മധുരിയ്ക്കും ലഡ്ഡുവുമനവധി ഒടുക്കം പോകാനായിട്ടെണീയ്ക്കും നേരം കുട- വയറിൻ മുഴുപ്പത്താൽ വീണുപോയ് നില തെറ്റി പുറത്തു വന്നു കടവയറിന്നുള്ളിൽ നിന്നും മുഴുത്തലഡ്ഡുക്കളങ്ങൊന്നിനു പുറകൊന്നായ് വിചിത്രം കാഴ്ച്ച കണ്ടു ചിരിച്ചേ പോയീ ഞാനും നിനച്ചില്ലതു തെറ്റെന്നറിയാൻ വൈകിപ്പോയി ഒരൽ‌പ്പം ക്ലേശത്തോടങ്ങെണീയ്ക്കേ, […]

മുംബൈ പൾസ്-17

Posted by & filed under മുംബൈ പൾസ്.

പുറത്തെ റോഡിൽ നിന്നും കൊട്ടും വാദ്യവും പടക്കവും കേൾക്കുന്നുണ്ട്.  പ്രതിഷ്ഠയ്ക്കായി ഗണപതി വിഗ്രഹം ആദരപൂർവ്വം കൊണ്ടു വരികയാണെന്നു മനസ്സിലായി. വിനായക ചതുർത്ഥി ഇങ്ങെത്താറായല്ലോ? നാളെ നമുക്കു ചിങ്ങപുലരി. വർഷപ്പിറപ്പ് വരുന്നതിന്റെ സന്തോഷമോ കർക്കിടകത്തെ പിന്തള്ളിയതിന്റെ സന്തോഷമോ അധികമെന്നു പറയാനാവില്ല. ഇനി നമുക്കു ശുഭാപ്തി വിശ്വാസങ്ങൾക്കു വീണ്ടും തുടക്കം കുറിയ്ക്കാം. പക്ഷേ ഇത്ര വേഗം ഒരു വർഷം കടന്ന് പോയെന്നു തോന്നിയതേയില്ല.  വിനായകചതുർത്ഥി ഈയിടെ കഴിഞ്ഞതേയുള്ളൂവെന്ന തോന്നൽ. സെപ്തംബർ ഒന്നിനാണ് ഈ വർഷം വിനായകചതുർത്ഥി. ഇതോടെ മഹാരാഷ്ട്രയിൽ ആഘോഷങ്ങൾക്കു […]

വർണ്ണനൂലുകൾ-31(മഴ സ്പെഷ്യൽ)

Posted by & filed under Uncategorized.

കാർമുകിലാടകളിൽ മിന്നൽ‌പ്പിണരിന്റെ കസവുമണിഞ്ഞു  നവോഢയെപ്പോലെ നീ മന്ദം മന്ദം വന്നെത്തുമ്പോൾ മഴേ, നീ ഞങ്ങളുടെയൊക്കെ മനം കുളുർപ്പിയ്ക്കുന്നല്ലോ?. നനുത്ത കാറ്റും ചാറലിന്റെ ഈണവും പുതുമണ്ണിന്റെ ഗന്ധവും ആരെയാണ് മത്തു പിടിപ്പിയ്ക്കാതിരിയ്ക്കുക? മറ്റു ഋതുക്കളെ അപേക്ഷിച്ച് മഴക്കാലത്തിനൊരു പ്രത്യേകതയുണ്ട്. പൊടി പിടിച്ചു കിടക്കുന്ന പല ഓർമ്മകളേയും കഴുകി മിനുക്കി ഒളിഞ്ഞു കിടക്കുന്ന വർണ്ണനൂലുകളെ പുറത്തു കൊണ്ടു വരാൻ മഴയ്ക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. ഒന്നോർത്തു നോക്കൂ, ബാല്യവും കൌമാരവും യൌവനവും ഒക്കെ അതിലൂടെ ഒപ്പിയെടുക്കാം.  മറക്കാൻ തുടങ്ങിയ […]

മുംബൈ പൾസ്-16

Posted by & filed under മുംബൈ പൾസ്.

നഗരത്തിന്റെ ശരിയായ ആകർഷണം അറിയണമെങ്കിൽ`നഗരത്തിൽ നിന്നും കുറച്ചു ദിവസങ്ങളെങ്കിലും വിട്ടു നിൽക്കണം. ഇത് എനിയ്ക്ക് മനസ്സിലായത് രണ്ട് വർഷത്തോളം മുംബൈ വിട്ട് കൽക്കത്തയിൽ താമസിച്ചിരുന്ന കാലത്താണ്. തിരിച്ചു മുംബൈയിലെത്തിയപ്പോൾ എന്തൊരു സമാധാനം. ഒരു യാത്ര കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നാലെന്നപോലെ. കലക്കത്തയിലായിരുന്ന സമയത്ത് എന്തിനുമേതിനും മുംബൈയുമായി താരതമ്യം ചെയ്യാനേ തോന്നിയിരുന്നുള്ളൂ. ഉറക്കമില്ലാത്ത സിറ്റി കണ്ടു ശീലിച്ചശേഷം 9 മണിയ്ക്കു മുൻപേ വിജനമാകുന്ന റോഡുകളും അടയ്ക്കപ്പെട്ട കടകളും  ഒരു അത്ഭുതമായാണ് കാണാനായത്. അതു കൊണ്ടു തന്നെ കൽക്കത്തയിലെ സുഹൃത്തുക്കൾ […]

നിസ്സംഗത

Posted by & filed under കവിത.

എന്നെപ്പൊതിയുന്നതിന്നു നിസ്സംഗത ഒന്നോതിടാൻ വയ്യയെൻ മരവിപ്പിനെ അവ്യക്തമാണെൻ മനോദർപ്പണം മുന്നിലാകവേ മൂടൽ,ഇരുൾ പരക്കുന്നുവോ? ഇല്ല, കാലത്തിൻ കടന്നു പോക്കെന്നെ തെല്ലുമേ വിഭ്രമിപ്പിച്ചില്ല വീഥിയിൽ എങ്ങു നിന്നോ വീണു കിട്ടിയ സ്വപ്നമായ് നിന്നെ ഞാൻ കാണുന്നു,  കോൾമയിർക്കൊള്ളവേ എന്റെ സൌഭാഗ്യത്തെ ഞാനറിഞ്ഞീടുന്നു എന്റെ മുജ്ജന്മസുകൃതമറിയുന്നു. ചുറ്റിനെല്ലാമായ്  നിറങ്ങളെന്നെപ്പൊതി- ഞ്ഞൊട്ടു ഭ്രമിപ്പിച്ചുവെങ്കിലും വീഴാതെ ഉള്ളിലെത്താഴിട്ടു പൂട്ടിയ സത്യങ്ങ- ളൊന്നും മറക്കാതെ, നിൽക്കാൻ പഠിയ്ക്കവേ കേട്ടിടാം ചുറ്റുമലറുന്ന ശബ്ദങ്ങ- ളൊട്ടു ഞാൻ സ്തബ്ധയായ്, നിസ്സംഗയായി ഞാൻ. അമ്പരന്നോ, ഇതു ജീവിതക്കാഴ്ച്ചകൾ, സ്വന്തമെന്ന […]

ഗോവിന്ദ ആലാ..രേ…

Posted by & filed under കവിത.

  വന്നെത്തീ കണ്ണൻ ഗോകുലത്തിലെന്നോർത്തീടവേ- യുള്ളിലായ് നിറയുന്നൊരാഹ്ലാദത്തിരകളെ ഒന്നു ഞാൻ പഠിച്ചീടാൻ ശ്രമിയ്ക്കേ കണ്ടെത്തിയ തിന്നെനിയ്ക്കേറ്റം ഹൃദ്യമെങ്കിലും വിചിത്രമാം. അറിയുന്നല്ലോ നീതാനീശ്വരൻ, ജഗത്തിനെ പരക്കെക്കാത്തീടുന്ന ചിന്മയൻ , മായാമയൻ ജനിച്ച നിമിഷം തൊട്ടിന്നോളം നിൻ സ്നേഹത്തിൽ വലുപ്പമറിഞ്ഞവരോർക്കുന്നു സദാ നിന്നെ ഒന്നൊന്നായ് നിൻ ചെയ്തികളെണ്ണിയെണ്ണിയോർക്കുകിൽ കണ്ടിടാം നരന്മാർക്കു പാഠങ്ങളെല്ലാത്തിലും. കൃഷ്ണ നിൻ ജന്മത്തിനെസ്വായത്തമാക്കീടുവാൻ, സ്വൽ‌പ്പനേരമാ രാധതൻ രൂപം ധരിയ്ക്കുവാൻ ഉള്ളിലായ് മോഹിയ്ക്കാത്തോരില്ലല്ലോ ധരിത്രിയിൽ നമ്മൾ താനല്ലോ, കൃഷ്ണൻ, രാധയും സത്യം ചൊന്നാൽ. ജീവദർശനം നൽകിടുന്ന നിൻ […]

നിഴൽ രൂപങ്ങൾ

Posted by & filed under കവിത.

ഉറങ്ങുവാൻ ഭയമാണെനിയ്ക്ക് ഉണരാതെ പോയാലോ? ചിരിയ്ക്കുവാൻ ഭയമാണെനിയ്ക്ക് കരയേണ്ടി വന്നാലോ? വെളിച്ചത്തെ ഭയമാണെനിയ്ക്ക് ഇരുട്ടു വന്നാലോ? ജയിയ്ക്കാൻ ഭയമാണെനിയ്ക്ക് പരാജയപ്പെട്ടാലോ? സുഖത്തെ ഭയമാണെനി യ്ക്ക് ദു:ഖിയ്ക്കേണ്ടി വന്നാലോ? ഓർമ്മകളെ ഭയമാണെനിയ്ക്ക് മറക്കേണ്ടി വന്നാലോ? ഇഷ്ടപ്പെടാൻ ഭയമാണെനിയ്ക്ക് പിരിയേണ്ടി വന്നാലോ? എന്നിട്ടും ഞാൻ ഉറങ്ങുന്നു,ചിരിയ്ക്കുന്നു, വെളിച്ചം എന്നെ നയിയ്ക്കുന്നു വിജയത്തിനായി  പ്രയത്നിയ്ക്കുന്നു സുഖത്തിൽ സന്തോഷം തേടുന്നു, ഓർമ്മകളിൽ സായൂജ്യമടയുന്നു എല്ലാം മറന്നു പ്രേമിയ്ക്കുന്നു എന്തെന്നാൽ ഭയത്തെ എനിയ്ക്കു ഭയമില്ല, അവളെന്റെ കൂടെപ്പിറപ്പാണെങ്കിൽക്കൂടി. അവളെ എനിയ്ക്കു മനസ്സിലേറ്റാനുമാകില്ല, അവളുടെ ചെറിയ […]

മാതൃഭാവങ്ങളിൽ…

Posted by & filed under കവിത.

അമ്മയ്ക്കായൊരുദിനം ഇന്നെ,ന്നോർത്തു ഞാൻ മെല്ലെ മുന്നിലെപ്പത്രത്തിനെക്കൈകളിലെടുക്കവേ കണ്ണുകളുടക്കിയാചിത്രത്തിൽ, ഫ്രെയിം ചെയ്തു ചില്ലുകൾക്കകത്തുള്ള ദമ്പതീ രൂപങ്ങളിൽ കറുപ്പും വെളുപ്പുമായ്, ഒരൽ‌പ്പം നിറം മങ്ങി കിടക്കുന്നല്ലോ വലിച്ചെറിയും ചപ്പിന്നൊപ്പം ശരിയ്ക്കും ദു:ഖം തോന്നി,സ്വന്തമായാരും കാണി- ല്ലടുപ്പം തോന്നീടുവാൻ, സൂക്ഷിച്ചു വച്ചീടുവാൻ മരിച്ചോ, മക്കൾ വിട്ടുപോയിയോ, ദൂരെപ്പോയി- വസിയ്ക്കുന്നതിനാലോ, വേണ്ടാഞ്ഞോയറിഞ്ഞില്ല ഒരിയ്ക്കൽക്കൂടിക്കാണാൻ കൊതിച്ചോ, കൊതി തീർക്കാൻ അടുത്തെത്തിയോ മക്കൾ,  മടുത്തോ, വരാത്തതോ അറിയില്ലല്ലോ ശരിയ്ക്കെങ്കിലു,മിരുവരും കൊഴിഞ്ഞേപോയുള്ളവരായിടാം നിനച്ചീടിൽ കഴിയില്ലല്ലോ വലിച്ചെറിയാൻ പ്രിയനേയും അതുപോൽ പ്രിയതമ തന്നെയും ജീവിച്ചീടിൽ അമ്മയച്ഛന്മാരായിട്ടുണ്ണിയെക്കളിപ്പിച്ച നല്ല നാളുകളവർ […]

അനാഥം..സനാഥം… ഈ ബാല്യം (അഞ്ചാംഭാവം-9)

Posted by & filed under അഞ്ചാംഭാവം.

പത്രം വായിയ്ക്കുന്നത് നാട്ടിലും മറുനാട്ടിലും നടക്കുന്ന വാർത്തകളെക്കുറിച്ച് അറിയാനാണെന്നതുശരി തന്നെ. പക്ഷേ പലപ്പോഴും അറിവിനേക്കാളുപരി വേദനയും രോഷവും സമ്മാനിയ്ക്കുന്ന പത്രവാർത്തകൾ നമ്മുടെ പ്രഭാതങ്ങൾക്കു മങ്ങലേൽ‌പ്പിയ്ക്കുമ്പോൾ അറിയാതെ സ്വയം കുറ്റപ്പെടുത്താൻ പോലും തോന്നിപ്പോകുന്നു. നിസ്സഹായതയുടെ മരവിച്ച മനസ്സിനു പ്രതികരിയ്ക്കാനും കഴിവില്ലാതായിത്തുടങ്ങിയോ ?ഇതു തന്നെയാണിപ്പോൾ കിട്ടുന്ന മനസ്സുവേദനിപ്പിയ്ക്കുന്നതരം ഈ മെയിലുകൾ വായിയ്ക്കുമ്പോഴും തോന്നുന്നത്. മനുഷ്യത്വമെന്നതിന്റെ നിർവ്വചനം മാറിക്കൊണ്ടിരിയ്ക്കുന്നു. ഇതാ സ്ത്രീകളെ കുറ്റം പറഞ്ഞ് പ്രസിദ്ധനാവാൻ മറ്റൊരു വഴികൂടി.നോബൽ പ്രൈസ് കിട്ടിയതു കൊണ്ടു നേടിയ പ്രസിദ്ധി പോരെന്നു വച്ചാണോ ആവോ? ഈയിടെയായി പലർക്കും […]

മുംബൈ പൾസ്-15

Posted by & filed under മുംബൈ പൾസ്.

മഴ തകർക്കുന്നു….നഗരം ആകെ ഒതുങ്ങിക്കൂടുന്നതുപോലെ . നനഞ്ഞൊട്ടിയ നഗരമുഖത്തിന് ക്ഷീണഭാവം. നഗരവാസികളാണെങ്കിലോ മഴയുടെ സംഭാവനകളായ പല അസുഖങ്ങളും സഹിച്ച് മഴക്കാലത്തിന്റെ വിടപറച്ചിലിനു കാതോർത്തിരിയ്ക്കുന്നു. മഴയുടെ വശ്യത നമ്മുടെ മനസ്സിനേയും പലപ്പോഴും മുഗ്ദ്ധമാക്കാറുണ്ടെങ്കിലും  പൊതുവേ നഗരജീവിതത്തെ ഒന്നു തണുപ്പിയ്ക്കുക തന്നെയാണ് ചെയ്യുന്നത്. നഗരവാസികൾ  വിശുദ്ധ റംസാൻ നൊയമ്പും രാമായണമാസാചരണവുമായി  കർക്കിടകത്തിന്റെ കാഠിന്യത്തെ കുറയ്ക്കാൻ ശ്രമിയ്ക്കുന്നു. കള്ളക്കർക്കിടകം , പഞ്ഞക്കർക്കിടകം എന്നൊക്കെ നമ്മൾ മലയാളികൾ ഈ മാസത്തെ വിശേഷിപ്പിയ്ക്കുന്നത് എത്ര ശരിയാണെന്ന് തോന്നാറുണ്ട്. മാനസികമായും കർക്കിടകചിന്തകൾ നമുക്ക് സുഖപ്രദമായി തോന്നാറില്ല. […]