Monthly Archives: August 2011

മുംബൈ പൾസ്-14

Posted by & filed under മുംബൈ പൾസ്.

അതിരാവിലെ തന്നെ പുറത്ത് റോഡിൽ നിന്നും സഡൻ ബ്രേക്കിടുന്ന ട്രക്കിന്റെ സ്ക്രീച്ചിംഗ് ശബ്ദം മനസ്സിൽ നടുക്കമുയർത്തി. ജനൽ തുറന്ന് പുറത്തു നോക്കിയപ്പോൾ നിർത്തിയിട്ട ട്രക്കും അതിനു തൊട്ടുമുന്നിലെ ഓട്ടോയിൽ നിന്നും ഒരു വാഗ്വാദത്തിന്നായി തയ്യാറെടുത്തു ട്രക്ക് ഡ്രൈവറെ സമീപിയ്ക്കുന്ന ഓട്ടോക്കാരനേയും കണ്ടതോടെ ജനൽ വീണ്ടും വലിച്ചടച്ചു. സമാധാനം, അപകടമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ രാവിലെ തന്നെ അടിപിടി കാണാൻ വയ്യ. ഇനിയുമൊരു ദിവസത്തിന്റെ തുടക്കം…. നിസ്സംഗതയുടെ പരിവേഷവുമണിഞ്ഞ് ഇല്ലാത്ത ധൈര്യത്തെ മുഖമുദ്രയായിക്കാട്ടുന്ന മുംബൈറ്റികൾ..ഇത്തവണത്തെ ബോംബ് അറ്റാക്കിന്റെ അനന്തരഫലം. മുംബൈ […]

മുംബൈ പൾസ്-13

Posted by & filed under മുംബൈ പൾസ്.

ഇവിടെ എന്തും സംഭവിയ്ക്കാം, ഞെട്ടുകയൊന്നും വേണ്ട.ഇതു കലികാലം. എന്നിട്ടും വിശ്വസിയ്ക്കാനാകുന്നില്ല, ഗ്രോവർ വധക്കേസിലെ വിധി കേട്ടപ്പോൾ.എന്റെ മാത്രമല്ല, എല്ലാ മുംബൈ നിവാസികളുടേയും സ്ഥിതി ഇതുതന്നെയായിരുന്നിരിയ്ക്കണം. മുംബൈ പോലീസിനെപ്പറ്റി എല്ലാവർക്കും പുകഴ്ത്താനേ നേരമുണ്ടായിരുന്നുവല്ലോ? ഇപ്പോൾ പുച്ഛം  തോന്നുന്നുണ്ടാവും. വളരെ വ്യക്തമായ കൊലപാതകക്കേസുകളിൽ ഒന്നായിട്ടുപോലും ഇതു തെളിയിയ്ക്കപ്പെടാതെ പ്രതികൾ അനായാസമായി കൊലക്കയറിൽ നിന്നും രക്ഷപ്പെട്ടിരിയ്ക്കുന്നു. എന്തോ എവിടെയോ ഒരു പാളിച്ച കാണാനാകുന്നില്ലേ? പറഞ്ഞറിയിയ്ക്കാൻ വയ്യാത്ത തരം ഒരു അസ്വസ്ഥതയും. ഒന്നോർത്തു നോക്കൂ , ഗ്രോവരുടെ മാതാപിതാക്കളുടെ മനോ വിഷമം. മകൻ […]

മുംബൈ പൾസ്-12

Posted by & filed under മുംബൈ പൾസ്.

മഹാനഗരിയുടെ മിടിപ്പുകൾ നേരിൽ കാണണമോ? ഉച്ചയുറക്കത്തിനുശേഷം നഗരത്തിന്റെ  താളം തുടങ്ങുന്നത് ഏതാണ് 4-  4.30 നോടു കൂടിയാണ്.  രണ്ടു മുതൽ 4 വരെ ഉച്ചയുറക്കവും  നടു നിവർത്തലും. ഏതു രംഗത്തായാലും കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്നത് വൈകുന്നേരങ്ങളിൽ തന്നെ. കച്ചവടക്കാരുടെ ഒരുക്കം കൂട്ടലുകൾ കാണാനാണ് ഏറ്റവും രസം. ഒന്നു പുറത്തിറങ്ങിയാലുള്ള കാഴ്ച്ചകൾ!  സ്കൂൾ/കോളേജ് വിട്ടു പോകുന്ന കുട്ടികൾ,  ഓഫീസ് വിട്ടു വരുന്നവർ ഒക്കെയാണ് നടപ്പാതകളിലെ തിരക്കു വർദ്ധിപ്പിച്ചു കൊണ്ടിരിയ്ക്കുന്നത്. ഓഫീസ് വിട്ടാൽ‌പ്പിന്നെ വാഹനങ്ങളും ഒഴുകുകയായി. അപ്പോൾ അതിനൊക്കെ മുnപായുള്ള […]