Daily Archives: Wednesday, August 10, 2011

മുംബൈ പൾസ്-14

Posted by & filed under മുംബൈ പൾസ്.

അതിരാവിലെ തന്നെ പുറത്ത് റോഡിൽ നിന്നും സഡൻ ബ്രേക്കിടുന്ന ട്രക്കിന്റെ സ്ക്രീച്ചിംഗ് ശബ്ദം മനസ്സിൽ നടുക്കമുയർത്തി. ജനൽ തുറന്ന് പുറത്തു നോക്കിയപ്പോൾ നിർത്തിയിട്ട ട്രക്കും അതിനു തൊട്ടുമുന്നിലെ ഓട്ടോയിൽ നിന്നും ഒരു വാഗ്വാദത്തിന്നായി തയ്യാറെടുത്തു ട്രക്ക് ഡ്രൈവറെ സമീപിയ്ക്കുന്ന ഓട്ടോക്കാരനേയും കണ്ടതോടെ ജനൽ വീണ്ടും വലിച്ചടച്ചു. സമാധാനം, അപകടമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ രാവിലെ തന്നെ അടിപിടി കാണാൻ വയ്യ. ഇനിയുമൊരു ദിവസത്തിന്റെ തുടക്കം…. നിസ്സംഗതയുടെ പരിവേഷവുമണിഞ്ഞ് ഇല്ലാത്ത ധൈര്യത്തെ മുഖമുദ്രയായിക്കാട്ടുന്ന മുംബൈറ്റികൾ..ഇത്തവണത്തെ ബോംബ് അറ്റാക്കിന്റെ അനന്തരഫലം. മുംബൈ […]