Monthly Archives: September 2011

മുംബൈ പൾസ്-22

Posted by & filed under മുംബൈ പൾസ്.

അപ്രതീക്ഷിതമായി മനസ്സിനെ കുളിർപ്പിയ്ക്കുന്ന സംഭവങ്ങൾക്കു സാക്ഷിയാകുമ്പോൾ ജീവിതത്തിന് എന്തൊക്കെയോ അർത്ഥമുള്ളത് പോലെ തോന്നിപ്പോകുന്നു. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കിൽ ചിലപ്പോൾ നമ്മൾ മറന്നു പോകുന്ന പലതും നമ്മെ ഓർമ്മിപ്പിയ്ക്കാനും ഇത്തരം കാഴ്ച്ചകൾ ഇടവരുത്തുന്നു.ഒരു കുടുംബ സുഹൃത്തിനൊപ്പം ഒരു യാത്രയ്ക്കിറങ്ങവേ അമ്മ വീട്ടിലുണ്ടെന്നും ഒന്നു കണ്ടിട്ടു പോകാമെന്നും പറഞ്ഞപ്പോൾ നിരാകരിയ്ക്കാനായില്ല. മുങ്കൂട്ടി പ്ലാൻ ചെയ്യാത്ത കാര്യമായതിനാൽ കയ്യിൽ അവർക്കു കൊടുക്കാനായി ഒന്നും കരുതിയില്ലെന്ന ചമ്മലായിരുന്നു അധികം. പക്ഷേ ഫ്ലാറ്റിനുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച അതെല്ലാം മറക്കാൻ കാരണമായി.മനസ്സ് എങ്ങോട്ടൊക്കെയോ ഊളിയിട്ടു.അദ്ദേഹത്തിന്റെ […]

മുംബൈ പൾസ്-21

Posted by & filed under മുംബൈ പൾസ്.

ഗണപതി ഭഗവാൻ വിടപറയുകയാണ്, നഗരിയൊന്നാകെ തേങ്ങുന്നതുപോലെ ..പ്രത്യേകതയാർന്ന താളത്തിലുള്ള കൊട്ടും വാദ്യവും പടക്കവും..ആകെ ശബ്ദമുഖരിതമായ വീഥികൾ. എന്താണെന്നറിയില്ല ഭക്തിയുടെ വിവിധഭാവങ്ങൾ നമുക്കിവിടെ കാണാനാകുന്നെങ്കിലും ഒരൽ‌പ്പം വിഷാദഛവി പുരണ്ടിട്ടില്ലെ എന്ന് തോന്നിപ്പോകുന്നു. ശരിയാണ്, പ്രിയപ്പെട്ട ഭഗവാന്റെ വരവിനായി ഇനിയും ഒരു വർഷം കാത്തിരിയ്ക്കണ്ടേ? ലോംഗ് ലീവ് കഴിഞ്ഞു ദൂരെപ്പോകുന്ന പ്രിയപ്പെട്ടവരെയെന്നോണം വിമുഖത നിറഞ്ഞ ഒരു യാത്രയയപ്പിന്നായി നഗരി ഒരുങ്ങുകയാണ്. ഒരു നഗരപ്രദക്ഷിണം തന്ന പലകാഴ്ച്ചകളുടെ ലഹരി മനസ്സിൽ വർണ്ണങ്ങൾ നിറച്ചു. അന്ധേരി,താനെ വഴി കല്യാൺ…ഭീവണ്ടി ഹൈവേയിൽ ട്രാഫിക്കിൽ പെട്ട് […]

അഞ്ചാംഭാവം-10(സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു)

Posted by & filed under അഞ്ചാംഭാവം.

സയോണിമാരും നിധിമാരും നമ്മെ കരയിപ്പിയ്ക്കുന്നു ഈയിടെ സയോണി ചാറ്റർജി എന്ന പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചു പേപ്പറിൽ വന്ന വാർത്തകൾ എന്നെയും ഏറെ അസ്വസ്ഥയാക്കി. സമൂഹമനസ്ഥിതിയുടെ മറ്റൊരു ബലിയാട്. മിണ്ടാതിരിയ്ക്കാനാവില്ല, ഇതു തെറ്റാണ്.,നമുക്കൊന്നും ചെയ്യാനാവില്ലേ എന്നു സമൂഹത്തിനോട് ഉറക്കെ ചോദിയ്ക്കാൻ തോന്നുന്നു. പെൺകുട്ടിയായി ജനിച്ചതു തന്നെയോ അവളുടെ തെറ്റ്? മാറാൻ കൂട്ടാക്കാതെ നിൽക്കുന്ന സമൂഹവ്യവസ്ഥിതികളെ ഡെവലപ്പ്ഡ് രാജ്യമായി കണക്കാക്കുന്ന ഇന്ത്യയുടെ മുഖത്തെ കരിയായി കാണാനും അതിനെ തുടച്ചു നീക്കാനും എന്തുകൊണ്ട് നമുക്കാകുന്നില്ല?. സയോണി വെറും 11 വയസ്സു മാത്രം പ്രായമുള്ള […]

മുംബൈ പൾസ്-20

Posted by & filed under Uncategorized.

മുംബൈ ഉത്സവലഹരിയിലാണ്. ഭക്തി കലർന്ന ആഘോഷങ്ങളുടെ പ്രകടനമാണെവിടെയും, ശബ്ദമുഖരിതവും പ്രകാശപൂരിതവും ആയവ. കഴിഞ്ഞ ദിവസം മാട്ടുംഗയിൽ പോകുമ്പോഴും വരുമ്പോഴും കണ്ട കാഴ്ച്ചകൾ മുംബൈ നഗരത്തിന്റെ മറ്റൊരു ഭാവത്തെയാണ് കാട്ടിത്തന്നത്. മഴയുടെ സാന്നിദ്ധ്യം ആഘോഷങ്ങളെ ഒട്ടും തന്നെ ബാധിയ്ക്കുന്നതേയില്ലെന്നു തോന്നി.വിനായകചതുർത്ഥി ദിനത്തിലെ പ്രതിഷ്ഠാനുഷ്ഠാനങ്ങളും ദീപാലങ്കാരങ്ങളും പതിവിൽക്കൂടുതലായിത്തന്നെയേ തോന്നിയുള്ളൂ.രാത്രി മൂന്നുമണി നേരത്ത് മുന്നിലെ റോഡിൽ നിന്നും കേൾക്കപ്പെട്ട ശബ്ദങ്ങളും, അവിടെക്കണ്ട ആൾക്കാരും, ഗണപതി പന്തലിന്റെ കവാടത്തിൽ സജ്ജീകരിയ്ക്കപ്പെടുന്ന പോസ്റ്ററുകളും ആഘോഷത്തിന്റെ മുന്നോടി മാത്രം. ദീപാലങ്കാരപ്രവർത്തനങ്ങളിൽ മുഴുകിയിരിയ്ക്കുന്ന മിത്രമണ്ഡൽ പ്രവർത്തകരേയും അവരുടെ […]

മുംബൈ പൾസ്-19

Posted by & filed under മുംബൈ പൾസ്.

ജീവിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ നഗരിയുടെ മധുരോദാരമായ പല തുടിപ്പുകളെയും നാം കാണാതെ പോകുന്നുവോ? അതോ കണ്ടില്ലെന്നു നടിയ്ക്കുകയോ? പലപ്പോഴും അതിനുള്ള മാനസികാവസ്ഥ നമുക്കില്ലാതെ പോകുന്നതുമൊരു കാരണമാകാം.നഗരിയുടെ പലഭാഗങ്ങളിലായി നടക്കുന്ന കലാവിരുന്നുകളെക്കുറിച്ചാണ് ഞാനുദ്ദേശിച്ചത്. ഇത്തരം കലാസ്വാദനങ്ങൾ നമ്മളെ പലപ്പോഴും കൂടുതൽ ഉന്മേഷവാന്മാരാക്കുന്നുവെന്നതാണ് സത്യം. സാധാരണ ദിവസത്തിന്റെ വിരസതയിൽ നിന്നുമകന്ന് സംഗീതത്തിന്റെ അമൂർത്തമായ രാഗവീചികളിൽ സ്വയം മറന്ന് മണിക്കൂറുകൾ ചിലവിടാൻ കിട്ടുന്ന സന്ധ്യകൾ ഈ നഗരത്തിന് അപരിചിതമല്ല, തീർച്ച.നാം അതിനു സമ യം കണ്ടെത്താതിരിയ്ക്കുന്നതാണ് ഈ അനുഭൂതികൾ നമുക്കു നഷ്ടപ്പെടാൻ കാരണം. […]

വർണ്ണ നൂലുകൾ-34 (ഓണനിലാവൊഴുകുമ്പോൾ…)

Posted by & filed under Uncategorized.

ഓരോവർഷവും ഓണമെത്തുമ്പോൾ ഒട്ടേറെ വ്യത്യസ്തരായ ആൾക്കാർ മനസ്സിലേയ്ക്കോടിയെത്തുന്നു.നാട്ടിലും കേരളത്തിനു പുറത്തുമായുള്ള അനേകം ഓണാഘോഷങ്ങളുടെ വർണ്ണനൂലുകൾ വേറിട്ടെടുക്കുന്നതിലെ രസം ഒന്നു വേറെ തന്നെ. നാട്ടിലെ ഓണത്തിനും മറുനാട്ടിലെ ഓണത്തിനും അതിന്റേതായ പ്രത്യേകതകൾ കാണാനാവും. കുട്ടിക്കാലത്തെ ഓണത്തിൽ ആദ്യം ഓർമ്മയിലെത്തുന്നവ ഓണക്കോടി , ഉപ്പേരി വറക്കുന്നതിന്റേയും കാളൻ ഉണ്ടാക്കുന്നതിന്റേയും ഗന്ധം, പൂ ശേഖരിയ്ക്കൽ, പൂക്കളമിടൽ, തൃക്കാക്കരപ്പനെ വെയ്ക്കൽ, ഊഞ്ഞാലാടൽ എന്നിവ തന്നെ. പലരും വരുന്നു, പോകുന്നു, ആകെപ്പാടെ സ്ന്തോഷദായകമായ അന്തരീക്ഷം.കൈ നിറയെ വള വാങ്ങാനൊക്കെ ഓണക്കാലത്ത് കൂട്ടുകാരുമൊത്ത് പോകാറുണ്ട്. ഹൈ […]

വർണ്ണനൂലുകൾ-33

Posted by & filed under Uncategorized.

കുട്ടിക്കാലത്തിന്റെ മാസ്മരികത മനസ്സിൽ നിന്നും മായുന്നില്ല.പഠിപ്പും കളിയുമായി കൂട്ടുകാർക്കൊത്തു സുഖിച്ച സമയം. ഒഴിവുസമയം ചിലവിടാൻ ഒട്ടേറെ കൂട്ടുകാർ. കുട്ടിത്തത്തിന്റെ കൌതുകത്തിൽ നിന്നും കൌമാരത്തിലേയ്ക്കുള്ള കാൽ വയ്പ്പിൽ കൂട്ടുകാരുമായി പങ്കിടാൻ എന്നും എപ്പോഴും എന്തെങ്കിലും കാണും. വായനയുടെയും അറിവിന്റേയും ലോകത്തേയ്ക്കുള്ള യാത്രകളുടെ തുടക്കം.വഴി തെളിയ്യ്ക്കുന്നവരിൽ ആരൊക്കെ ഉണ്ടായിരുന്നു? ഓർമ്മകളിലൂടെ ഊളിയിടാനെന്തു സുഖം! വർണ്ണ നൂലിഴകളല്ലാതെ മറ്റൊന്നും കാണാനേയില്ലല്ലോ? അപ്രതീക്ഷിതമായി എന്നെ ‘നമ്മൾ തമ്മിൽ” എന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റ് ചാനലിൽ കണ്ടത്  കുട്ടിക്കാലത്തെ പല കൂട്ടുകാരിലും ഒന്നു വീണ്ടും പരസ്പ്പരം […]

വർണ്ണ നൂലുകൾ-32

Posted by & filed under വർണ്ണ നൂലുകൾ.

വർണ്ണനൂലുകളെത്തേടി നമ്മൾ അലയണമെന്നില്ല, വേണ്ട സമയത്തു അവ നമ്മെത്തന്നെ തേടിയെത്തുമെന്നെനിയ്ക്ക് മനസ്സിലായി.അതു കൊണ്ടു തന്നെയാണല്ലോ അവ വർണ്ണനൂലുകളായി മാറുന്നതും. കാലപ്പഴക്കം അവയുടെ  തിളക്കം കൂട്ടുകയാണു ചെയ്യുന്നതെന്നും മനസ്സിലാക്കാനിടയായി.അതു മനസ്സിലായതും ഞാൻ ഏറ്റവും ദു:ഖിതയായിരിയ്ക്കുന്ന സമയത്തു തന്നെ. ജീവിതത്തിലെ എല്ലാ വർണ്ണനൂലുകളും  എനിയ്ക്കു കിട്ടാൻ കാരണക്കാരിയായ എന്റെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ മനം നൊന്തിരിയ്ക്കുന്ന സമയം. ദു:ഖമന്വേഷിച്ചെത്തുന്ന ഒട്ടനവധി പേർക്കിടയിൽ കണ്ട ചില മുഖങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മുപ്പതിലധികം വർഷങ്ങൾക്കു ശേഷം കാണുന്ന എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാർ. അയൽ […]

ഇന്നലെയെക്കൊതിച്ചപ്പോൾ….

Posted by & filed under കവിത.

ഗതകാലത്തിൻ സ്മൃതികളുമായിട്ടെത്തും പൊന്നോണം പുതിയയുഗത്തിൻ പൂക്കാലത്തിൻ തളിക കരങ്ങളിലായ് പഴയൊരു പാട്ടായ്, ചിങ്ങത്തേരിൻ വരവിലെ സൌന്ദര്യം അലകളുയർത്തുന്നവിടെക്കാണും കാഴ്ച്ചകളോ മധുരം. ചെറുപൂവട്ടിയ്ക്കുള്ളിലൊതുങ്ങും വർണ്ണത്തിൻ ചെപ്പിൽ പലപല രൂപം, ഹൃദയം നിറയും ഓണപ്പൂവിളിയും പുതുവസ്ത്രങ്ങളുമോണത്തപ്പനു പൂവട നേദിയ്ക്കൽ പകലും രാവും പകരുന്നൊരുപോലോണത്തിൻ ഗന്ധം. കടന്നുപോയൊരു സ്വപ്നത്തിൻ നാളതീവ ഹൃദ്യം, നാം കരഞ്ഞു പോവും നഷ്ടത്തിൻ കഥയോർക്കിലതെപ്പൊഴോ കൊഴിഞ്ഞുപോയൊരു സംസ്ക്കാരത്തിൻ ചിറകടിയായിന്നും വിരുന്നിനെത്തുന്നോണത്തപ്പൻ, മറന്നിടുന്നില്ല. പറഞ്ഞുകേട്ടവ,കൺകളടച്ചിട്ടിന്നും പിന്തുടരാൻ മനസ്സിൽ മോഹം, കാണുന്നെന്നാലസാദ്ധ്യമാണല്ലോ? കാലം മാറിയതിന്നനുകൂലം നാമും മാറുന്നൂ മാറ്റത്തിന്നൊലി കേൾക്കും […]

മുംബൈ പൾസ്-18

Posted by & filed under മുംബൈ പൾസ്.

മുംബൈ അന്നാ തരംഗത്തിൽ ഇളകി മറിയുന്നുവോ?മുംബൈറ്റിയുടെ പൾസുയരാതിരുന്നാലേ അത്ഭുതമുള്ളൂ. സഹിയ്ക്കാവുന്നതിലപ്പുറമായി, ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു.  ഇത്തരമൊരു വിപ്ലവത്തിനു കാത്തിരിയ്ക്കുകയായിരുന്നുവോ നാം? കൊച്ചുകുട്ടികളും യുവാക്കളും മദ്ധ്യവയസ്ക്കരും പ്രായമായവരുമെല്ലാം നിറഞ്ഞ ജാഥ കടന്നു പോകുന്നത് നോക്കി നിൽക്കുമ്പോൾ ഈ ചിന്തകളാണെന്റെ മനസ്സിൽ നിറഞ്ഞത്. ആവേശപൂർവ്വം പ്ലാക്കാർഡുകളുമുയർത്തി അവർ നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ആരാധനയാണു മനസ്സിലുറവെടുത്തത്. ഓടിപ്പോയി കൂട്ടത്തിൽ കൂടാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്തയും. കണ്ടു നിന്ന പലർക്കും ഇതു തോന്നാതിരുന്നിട്ടുണ്ടാവില്ല. “ലാവോ യാ ജാവോ’ മാർച്ചിൽ പങ്കെടുക്കാനായി ജനലക്ഷങ്ങൾ […]