Daily Archives: Friday, September 2, 2011

മുക്കുറ്റി തേടി…

Posted by & filed under കവിത.

എന്റെ മുക്കുറ്റീ നിന്നെത്തിരഞ്ഞിട്ടലഞ്ഞൂ ഞാൻ മണ്ണിലെത്തരികളെ തിരയുമ്പോലെ സൂക്ഷ്മം കയ്യലപ്പുറത്തെന്നും കാണാറുള്ളതോർത്തു ഞാൻ , കണ്ടില്ല, വയലിലും തൊഴുത്തിൻ പുറകിലും വടക്കുഭാഗത്തയിട്ടടുക്കളതൻ മുറ്റ- ത്തരിച്ചുപെറുക്കിഞാൻ, കിഴക്കേ കളത്തിലും കവുങ്ങിൻ തോട്ടം, തെങ്ങിൻ തടങ്ങൾ, കുളക്കരെ നിറയെപ്പുല്ലുള്ളൊരാതൊടിയിൽ, ഇനിയെങ്ങു തിരയും, നിരാശയാൽ മടങ്ങീടവേ കണ്ടു ഇറയത്തിനു തൊട്ടായ് ചുമരോടു ചേർന്നായി. അടക്കാനാവാതെയെന്നാഹ്ലാദം ചിറപൊട്ടി വിളിച്ചു കൂവി,’യിതാ കണ്ടു ഞാൻ മുക്കുറ്റിയെ’. ശരിയ്ക്കുമൊരു കൊച്ചു മുക്കുറ്റിക്കുരുന്നിനെൻ മനസ്സിൽ നിറച്ചിടാനായല്ലോ ഹർഷോന്മാദം പറിയ്ക്കാൻ കൈകൾ നീണ്ടെ,ൻ മനസ്സു തടുത്തോതി: ” ശരിയ്ക്കു […]