Monthly Archives: October 2011

മുംബൈ പൾസ്-26 ( ദീപാവലിക്കാഴ്ച്ചകളുമായി….)

Posted by & filed under മുംബൈ പൾസ്.

മുംബെയിലെ സാഹിത്യപ്രേമികളായ സഹൃദയർക്ക് ഒത്തുകൂടാൻ ഈയാഴ്ച്ചയിലും ഒരു വേദിയൊരുങ്ങി. മുംബേയിൽ നിന്നു തന്നെയുള്ള പാമ്പുങ്ങൽ പബ്ലിക്കേഷന്റെ പതിനേഴാം വാർഷികവും അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും അതിനൊത്തുണ്ടായ കവിയരങ്ങ്,സാമൂഹ്യരംഗത്തും കലാരംഗത്തും തിളങ്ങിയ പ്രമുഖ മലയാളി വനിതകളെ ആദരിയ്ക്കൽ എന്നിവയും ഏറെ ഹൃദ്യമായിത്തോന്നി. മാട്ടുംഗ കേരളഭവൻ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് മുംബെ മലയാളികളുടെ സഹൃദയത്തെ വെളിപ്പെടുത്തുന്നതായിരുന്നു.പാമ്പുങ്ങൽ പബ്ലിക്കേഷൻ കഴിഞ്ഞ 17 വർഷങ്ങളിലായി 85ൽ‌പ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പബ്ലിക്കേഷന്റെ ഒറ്റയാൾപ്പട്ടാളമായ ശ്രീ മുണ്ടൂർ രാജന്റെ നിസ്വാർത്ഥമായ സേവനത്തെക്കുറിച്ചറിഞ്ഞപ്പോൾ അത്ഭുതം തോന്നി. മുംബെയിലെ […]

തുലാമേഘങ്ങൾ

Posted by & filed under കവിത.

ഉച്ചകൾ കടന്നങ്ങുപോകവേ കാർമേഘത്താൽ സ്വച്ഛമാകാശം കറുത്തീടുന്നു, തുലാവർഷ- മെത്തിയോ നഗരത്തിൽ, അത്ഭുതം, മലയാണ്മ- യ്ക്കേറ്റവും തനതെന്ന കാഴ്ച്ചയും പൊയ്പ്പോയെന്നോ? വടക്കു കിഴക്കു മൺസൂൺ നമുക്കേകും രണ്ടാം- മഴക്കാലത്തിൻ ഗുണം, മലയാളത്തിൻ മേന്മ കൃഷിക്കാർ കൊതിയ്ക്കുന്നു, കാത്തിരിയ്ക്കുന്നു പണ്ടു മുതൽക്കേയഭിമാനമീമഴക്കാലം ഹൃദ്യം. മടുപ്പേകിടും പകൽച്ചൂടിനെക്കുറയ്ക്കുവാൻ തണുപ്പേകിടാനായിട്ടെത്തിയോ നഗരത്തിൽ നമുക്കീപ്രവാസത്തിൽ നഷ്ടമായ് പലവിധ- തുടിപ്പെന്നറിയിയ്ക്കാനെത്തിയതായീടുമോ? മനസ്സു വിതുമ്പിടു,ന്നോർമ്മകൾ അറിയാതെ മഴക്കാറിനെപ്പോലെയലയുന്നല്ലോ, മിന്നൽ പ്പിണരെന്നോർമ്മച്ചെപ്പിൽത്തട്ടിയോ തിളങ്ങുന്നു? ഇടിനാദമെൻ ഞെട്ടൽ തന്നെ ഞാനറിയുന്നു. തുറക്കട്ടെ ഞാനണക്കെട്ടുകൾ കുറച്ചിനി- യൊഴുക്കട്ടെയെൻ ദു:ഖമെൻ കണ്ണീർപ്രവാഹത്താൽ ശരിയ്ക്കും […]

മുംബൈ പൾസ്-25

Posted by & filed under Uncategorized.

മുംബെയുടെ സ്വന്തം കവിയായ കൃഷ്ണൻ പറപ്പിള്ളിയുടെ നവതിയാഘോഷമായിരുന്നു ഈയാഴ്ച്ച മുംബൈ സാഹിത്യരംഗത്തെ ഏറ്റവും പ്രധാനവാർത്ത. സ്ഥലത്തെ പ്രധാനവ്യക്തികൾക്കും ബഹുമാന്യനായ ഗവർണ്ണർ ശ്രീ ശങ്കരനാരായണൻ സർ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ശ്രീ പെരുമ്പടവം ശ്രീധരൻ സർ എന്നിവർക്കൊപ്പം വേദിയിൽ ഇരിയ്ക്കുന്ന ശ്രീ പറപ്പിള്ളി സാറിന്റെ മുഖത്ത് ശാന്തതയും സംതൃപ്തിയും കളിയാടുന്നുണ്ടായിരുന്നു. നവതിയുടെ ആശംസകളർപ്പിയ്ക്കാൻ വന്നവരെ ഓരോരുത്തരേയും കാണാനും സംസാരിയ്ക്കാനും പുഞ്ചിരിയോടെ തയ്യാറായ കവിയുടെ മുന്നിൽ കാലം ഒരു നിമിഷം മടിച്ചു നിന്നോ? തൊണ്ണൂറാം വയസ്സിലും തുടരുന്ന കാവ്യസപര്യ അദ്ദേഹത്തെസ്സംബന്ധിച്ചിടത്തോളം […]

മുംബൈ പൾസ്-24( ഓം ഹരി ശ്രീ ഗണപതയേ നമഃ)

Posted by & filed under മുംബൈ പൾസ്.

നവരാത്രി സംഗീതം അലയടിയ്ക്കുന്ന നഗരവീചികൾ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്നതു കാണാനെന്തു ഭംഗി! സാധാരണ ദിവസങ്ങളിൽ‌പ്പോലും മുംബെയിലെപ്പോലെ ഇത്രയേറെ വെളിച്ചം വിതറുന്ന മറ്റൊരു നഗരവും ഇന്ത്യയിൽ കാണുമെന്നു തോന്നുന്നില്ല. വെളിച്ചത്തിന്റെ ഈ സുഭിക്ഷത ഹൃദ്യമെങ്കിലും ഉയരുന്ന ഇലക്ട്രിസിറ്റി ബിൽ എന്നും നഗരവാസികൾക്കു തലവേദനയ്ക്കു കാരണമാകുന്നു. ഹൌസിംഗ് സൊസൈറ്റികൾ, കച്ചവട കേന്ദ്രങ്ങൾ, മൾട്ടിപ്ലെക്സുകൾ, മാളുകൾ എന്നിവയ്ക്കു ഇനി നേരിട്ട് പവർ വിതരണ കമ്പനിയുടെ ബൾക്ക് ആയ ഇലക്ട്രിസിറ്റി ഉപഭോക്താവായി മാറി അവർക്ക് കീഴിലുള്ളവർക്കായി ഇലക്ട്രിസിറ്റി വിതരണം നടത്താം. ഇതുകൊണ്ട് ഇലക്ട്രിസിറ്റിയുടെ […]

നവതി നാളിൽ മുംബൈയുടെ പ്രിയകവിയ്ക്കായി…… (നവകം)

Posted by & filed under എന്റെ ശ്ലോകങ്ങൾ, കവിത.

വന്നെത്തും നവതിപ്രഭാപ്രസരമൊന്നാൽ മന്ദഹാസം പൊഴി- ഞ്ഞിന്നീ വേദിയിലെത്തുമീ കവിവരന്നോതട്ടെ ഞാൻ മംഗളം എന്നും സൌഖ്യവുമേറെ കാവ്യരചനയ്ക്കൊപ്പം മുദാ വാഴുവാൻ വന്നീടും വഴി, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ! മുംബേ, ധന്യ, നിനക്കിവൻ പ്രിയമെഴും സദ്കാവ്യരത്നങ്ങളാ- ലംബേ, മാല്യമൊരുക്കിയോ പുകൾ നിറയ്ക്കുന്നോ മഹാപുംഗവൻ ഇമ്പം ചേർന്ന പദങ്ങളാൽ തരുമൊരാ വിശ്വാത്മ ഭാവം നിറ- ഞ്ഞമ്പമ്പോ ശിവ! കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ! ചിന്താപൂരിതമായ വാക്ക്,പദസമ്പുഷ്ടി,പ്രയോഗങ്ങളാൽ ചിന്തേരിട്ടുമിനുക്കിടുന്നതുവിധം സങ്കൽ‌പ്പസമ്പന്നത, സ്വന്തം ശൈലിയതൊന്നിനാൽ കവിതയാൾക്കേകീ സപര്യാവ്രതം ചന്തം ചേർന്നവ, കൃഷ്ണലീലയിതിലും മേലെന്തു മേളിച്ചിടാൻ! ചൊല്ലീടുന്നു, […]

മുംബൈ പൾസ്-23

Posted by & filed under മുംബൈ പൾസ്.

മഴമേഘങ്ങൾ നിഴൽ വിരിച്ചതിനാലാകാം പകലിന്റെ ചൂടിനു തീക്ഷ്ണത കൂടിയതു പോലെ. ഒളിച്ചും പതുങ്ങിയുമെത്തുന്ന കള്ളനെപ്പോലെ വന്നും പോയുമിരിയ്ക്കുന്ന വെയിൽ കന്നിമാസത്തിന്റെ അകത്തളങ്ങളിലേയ്ക്കിറങ്ങുമ്പോൾ നഗരം ഇനിയുമൊരു ആഘോഷത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്.മേഘങ്ങളുണ്ടെങ്കിലും മഴ ഒഴിഞ്ഞുപോയതായിട്ടാണ് കാണുന്നത്, നവരാത്രിയാഘോഷക്കാർക്ക് ഇതിൽ‌പ്പരം സന്തോഷം മറ്റെന്തുണ്ടാവാൻ? പക്ഷേ വന്നും പോയുമിരിയ്ക്കുന്ന വെയിൽ പോലെത്തന്നെ കേറിയും ഇറങ്ങിയും കാണുന്ന ഓഹരി സൂചിക ഒരുപക്ഷേ നവരാത്രിനൃത്തത്തിന്നായൊരുങ്ങുന്ന പല മനസ്സുകളിലും നിഴൽ പരത്തുണ്ടാകാം. ദു:ഖങ്ങളും ആശങ്കകളും മറന്ന് ഭക്തിയുടെ പരിവേഷവുമണിഞ്ഞ് ആടിപ്പാടിയുല്ലസിയ്ക്കാൻ ഒരുങ്ങുകയാണ് നഗരം.മനോഹരമായ ദേവീ വിഗ്രഹങ്ങൾ അവസാന […]