Daily Archives: Thursday, November 3, 2011

വിചിത്രമീ ലോകം!

Posted by & filed under കവിത.

അദ്ഭുതജീവിയെന്നു തോന്നി നിരത്താണിവനു പ്രവൃത്തിമേഖല പ്രവാഹമാണല്ലോയിവിടെ ഇവനു ചുറ്റുമായി. ഒരാംഗ്യത്തിന്റെ ദൈര്‍ഘ്യം ഒരു സന്ദേശത്തിന്റെ കൈമാറ്റം മാത്രം കാത്തു കൊണ്ട് കെട്ടിക്കിടക്കുന്നവർ ഇവനു ചുറ്റുമെത്തുന്നവർ പലരും ഒട്ടേറെ തിരക്കുള്ളവരായിട്ടും ഇവന്റെ സമ്മതത്തിന്നായി മാത്രം കാത്ത് വിചിത്രമീ ലോകം!

മുംബൈ പൾസ്-27

Posted by & filed under മുംബൈ പൾസ്.

ഐശ്വര്യപൂർണ്ണമായ നാളുകൾക്കായി…….. നഗരത്തിന് ഹൃദയഹാരിയായ പലമുഖങ്ങളുമുണ്ട്. നേർത്ത മഞ്ഞിന്റെ മൂടുപടവുമണിഞ്ഞ നഗരത്തിന്റെ പുലർകാലത്തെ മുഖം ഏറെ പ്രത്യേകതകൾ നിറഞ്ഞത് തന്നെയാണ്. നിദ്രാലസ്യത്തിന്റെ പിടിയിൽ നിന്നും പുറത്തു വന്ന് ദൈനികകൃത്യങ്ങളിൽ മുഴുകുന്ന നഗരവാസികൾ, വഴിയരികിലെ നിരത്തിയിട്ടിരിയ്ക്കുന്ന ഓട്ടോകൾ, അവയെ തുടച്ചും മിനുക്കിയും ജീവൻ കൊടുത്തും പുതിയദിനത്തെ വരവേൽക്കുന്ന സാരഥികൾ,റോഡരുകിലെ തട്ടുകടകളിലെഏറിക്കൊണ്ടിരിയ്ക്കുന്ന തിരക്ക്,പത്രവിതരണം നടത്തുന്ന പയ്യന്മാർ, സൈക്കിളിൽ പാൽ പാത്രവുമായി മണിയടിച്ചു പോകുന്ന പാൽക്കാരൻ ഭയ്യമാർ, തിരക്കു കുറഞ്ഞ റോഡിലൂടൊഴുകുന്ന  ബെസ്റ്റ് ബസ്സുകൾ,  ആൾക്കാർ ഏറിക്കൊണ്ടിരിയ്ക്കുന്ന ബസ്സ്റ്റോപ്പുകൾ, രാവിലും പകലിലും […]