Monthly Archives: December 2011

പുതുവത്സരാശംസകൾ, സുഹൃത്തേ…

Posted by & filed under കവിത.

ഒരു രാത്രിയ്ക്കു കഴിയുമോ മാറ്റങ്ങളേകാൻ തണുപ്പാണകത്തും പുറത്തും കമ്പിളി കൊണ്ട് മാറ്റാനാകാത്ത ശൈത്യം ഉയരുന്ന ആരവങ്ങളും പാട്ടും മനസ്സിനെ തൊടാതെ പോകുമ്പോൾ നൃത്തച്ചുവടുകൾ പിഴയ്ക്കുന്നുവോ? ഹൃദയതാളമേ ഉൾക്കൊള്ളാനാകുന്നുള്ളുവല്ലോ മനസ്സിന്റെ കേളികൊട്ടലും ഇവിടെ പുതുവർഷമില്ല മാറ്റങ്ങൾ നേട്ടങ്ങൾക്കായി മാത്രം പുതുമയുടെ സുഖം നൈമിഷിക മാത്രം എങ്കിലും സുഹൃത്തേ നേരുന്നു മാറ്റങ്ങളും നന്മകളും സന്തോഷവും സമൃദ്ധിയും എല്ലാം നിറഞ്ഞ പുതുവത്സരം.

വർഷാന്ത്യക്കണക്കെടുപ്പുകൾ

Posted by & filed under കവിത.

വർഷം കൊഴിയുന്നു മനസ്സിലൊരൽ‌പ്പം ദു:ഖം ബാക്കിവച്ച് എനിയ്ക്കു കണക്കെടുക്കാനറിയില്ല കൂട്ടലും കിഴിച്ചിലും നടത്തിയതുമില്ല അറിയില്ല പോയവർഷമെന്തു തന്നുവെന്ന് നഷ്ടമായതെന്തെന്നു മാത്രമേ ഞാൻ കണ്ടുള്ളൂ അതാണെന്റെ ദു:ഖത്തിന്റെ ഹേതുവും വർഷാന്ത്യത്തിലെ കണക്കെടുപ്പിനെക്കുറിച്ച് ഞാൻ ഓർത്തതേയില്ല ലാഭങ്ങൾ എന്നെ കൊതിപ്പിച്ചില്ല പുതിയ മാനങ്ങൾ തേടാൻ എനിയ്ക്കു സമയമില്ല വീതം വയ്ക്കുന്നതിൽ സന്തോഷമേ ഉള്ളൂ ഇനിയും വേണോ ഒരു ബാലൻസ് ഷീറ്റ് തയ്യാറാക്കൽ?

Mumbai pulse-34 നഗരിയിൽ കൃസ്തുമസ്സും പുതുവത്സരവുമെത്തവേ…

Posted by & filed under Uncategorized.

എത്രവേഗമാണീ 2011 കടന്നു പോയത്?  ദിവസങ്ങൾക്ക് ചിറക് മുളച്ചത് പോലെ തോന്നുന്നു. ഇതാ കൃസ്തുമസ് എത്തിക്കഴിഞ്ഞു. നഗരം കൃസ്തുമസ്സിനും പുതുവത്സരാഘോഷങ്ങൾക്കുമായി ഒരുങ്ങിത്തുടങ്ങിയല്ലോ? മുംബേയുടെ വിവിധഭാഗങ്ങളിലായി കൃസ്തുമസ്സിനോടനുബന്ധിച്ച ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.സ്കൂളുകളെല്ലാം ആഘോഷങ്ങൾക്കപ്പുറം അവധിയുടെ നാളുകളിൽ ഉറങ്ങുന്നു. മടിച്ചു നിന്നിരുന്ന തണുപ്പ് സന്തോഷത്തോടെ നഗരിയെ പുണരുന്നു. സുഖകരമായ കാലവസ്ഥതന്നെയാണ് കൃസ്തുമസ്-പുതുവർഷാഹ്വാനങ്ങളുമായി എത്തിയിരിയ്ക്കുന്നത്. നഗരത്തിൽ  കൃസ്തുമസ് അടുത്തപ്പോൾ എല്ലാവർഷത്തേയും പോലുള്ള ഒരുക്കങ്ങൾ ഈ വർഷവും കാണാനുണ്ട്.  നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലെ ക്രിസ്തുമസ്സാണല്ലോ നഗരത്തിൽ. പതിവായി ക്രിസ്തുമസ്സിനായി നാട്ടിൽ  പോകുന്നവർ […]

മുംബൈ പൾസ്-33 ഗ്രഹണം ഓഹരി വിപണിയിലും

Posted by & filed under മുംബൈ പൾസ്, Uncategorized.

നഗരത്തിൽ വീക്ഷിയ്ക്കാനായ കഴിഞ്ഞയാഴ്ച്ചയിലെ പരിപൂർണ്ണ ചന്ദ്രഗ്രഹണം ഒരു ദൃശ്യവിരുന്നായിരുന്നുവെന്നു പറയാം. സൂര്യഗ്രഹണത്തെക്കുറിച്ചും ചന്ദ്രഗ്രഹണത്തെക്കുറിച്ചും രാഹുകേതുക്കളെക്കുറിച്ചും ഉള്ള കഥകൾ തലമുറകളിലേയ്ക്ക് പകരാനായുള്ള  ഒരവസരം തന്നെയാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് തോന്നാറുണ്ട്. ശാസ്ത്ര സത്യങ്ങളിലധിഷ്ഠിതമായ വിശ്വാസങ്ങൾക്കൊരിത്തിരി നിറപ്പകിട്ടേകാൻ പ്രകൃതിയൊരുക്കുന്ന വേള. അടുത്ത പരിപൂർണ്ണചന്ദ്രഗ്രഹണം ഇന്ത്യയിൽ 2018ൽ ആയിരിയ്ക്കുമെന്നാണ് കണക്കു കൂട്ടൽ. നമ്മെ സംബന്ധിച്ചിടത്തോളം ഗ്രഹണങ്ങൾ പൊതുവേ  ശ്രദ്ധിയ്ക്കപ്പെടുന്നത് അവ നമ്മുടെ ഗ്രഹനിലയെ ഏതെങ്കിലും തരത്തിൽ സ്വാധീനിയ്ക്കുമ്പോഴാണല്ലോ? അവ നല്ല തരത്തിലും ചീത്ത തരത്തിലുമാവാം. നമ്മുടെ നക്ഷത്രത്തെയത് ബാധിയ്ക്കുകയാണെങ്കിൽ അമ്പലത്തിൽ പ്രത്യേക വഴിപാടുകൾ […]

മുംബൈ പൾസ്-32( സിംദഗി കാ സാത് നിഭാത്താ ചലാ ഗയാ)

Posted by & filed under Uncategorized.

മുംബൈ നഗരിയ്ക്ക് നഗരിയെപ്പോലെ ത്തന്നെ പ്രസരിപ്പാർന്ന ഒരു അതുല്യ പ്രതിഭയെ നഷ്ടമായിരിയ്ക്കുകയാണല്ലോ.  അമ്പതുകളിൽ മുംബേയുടെതു മാത്രമല്ല, ഹിന്ദി സിനിമയുടെ ആസ്വാദകരുടെയൊന്നടങ്കം ഹാർട്ട് ത്രൊബ് ആയിരുന്ന ദേവാനന്ദ് താൻ മോഹിച്ചതു പോലെ തന്നെ തന്റെ ക്രിയാരംഗത്ത് സജീവമായിരിയ്ക്കേ തന്നെ എല്ലാവരിൽ നിന്നും അകന്നു നിന്നും ആരുടെയും കണ്മുന്നിൽപ്പെടാതെയും കടന്നു പോയിരിയ്ക്കുന്നു. മോഹിച്ചാൽ‌പ്പോലും കഴിയാത്തകാര്യം തന്നെ. ജനിച്ചത് പഞ്ചാബിലെ ഗുരുദാസ്പുരിൽ , ജീവിച്ചത് മഹാരാഷ്ട്രയിലെ മുംബേയിൽ, മരിച്ചതോ  ലണ്ടനിലും. ബഹുമാനം തോന്നുന്നു, അദ്ദേഹമെടുത്ത തീരുമാനങ്ങളിൽ. ജീവിതം, ഒരു നാടകമാണെന്നും ഞാനിതാ […]

ഓർമ്മിപ്പിയ്ക്കലുകൾ

Posted by & filed under കവിത.

വിടില്ല വെറുതെ ഞാൻ നിന്നെയെന്നറിയുക നിനയ്ക്കിലമരനെന്നാകിലുമർദ്ധൻ താൻ ഞാൻ ഇതൊക്കെ വരുത്തുവാൻ കാരണം നീ  താനല്ലോ ഒളിക്കണ്ണാലെസ്സംജ്ഞ നൽകിയതോർക്കുന്നു ഞാൻ മരിയ്ക്കില്ല ഞാൻ ,കൂടെശ്ശക്തിയുണ്ടെനിയ്ക്കിന്നു മുഴുത്തു തിളങ്ങു ന്ന നിന്നെയും വിഴുങ്ങുവാൻ ധരിയ്ക്ക, കുതറി നീയോടിയെന്നാലും പിന്നിൽ നിനക്കായെത്തും, കാലമെത്രയും കടന്നാലും എനിയ്ക്കു നിറഞ്ഞുള്ളിൽ സംതൃപ്തി വരും നിന്നെ മറയ്ക്കാൻ കഴിയുകിൽ താന്തനായ് കണ്ടീടുകിൽ നിനക്കില്ലിതിൽ നിന്ന് രക്ഷയോർക്കുക, രാഹു നിനച്ചു പ്രാർത്ഥിപ്പവനേകിടും സമസ്തവും.

മുംബൈ പൾസ്-31 (ജഹാംഗീർ ആർട്ട് ഗാലറിയും മനീഷ് മാർക്കറ്റും)

Posted by & filed under മുംബൈ പൾസ്.

ഇന്നു മുംബെയിലെ ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രശസ്തനായ ഒരു മലയാളി ചിത്രകാരനായ ശ്രീ എം. നാരായണൻ നമ്പൂതിരിയുടെ“Scream of Solittude” എന്ന പേരോടു കൂടിയ പ്രദർശനം ആസ്വദിയ്ക്കാനിടയായി. ഇദ്ദേഹം കൽക്കത്തയിൽ പ്രശസ്തമായ  വിക്റ്റോറിയാ മെമ്മോറിയൽ  ഹാളിൽ റെസ്റ്റോറേഷൻ ഡിപ്പാർട്ടുമെന്റിൽ ക്യൂറേറ്റർ ആയി  ആർട് റെസ്സറക്ഷൻ നടത്തി വരുന്നു.  ഞങ്ങൾ കൽക്കത്തയിൽ താമസിയ്ക്കുന്ന കാലത്തു പലപ്പോഴും വിക്ടോറിയ മെമ്മോറിയൽ സന്ദർശിയ്ക്കുന്ന സമയത്ത് ഇദ്ദേഹത്തെ കാണാനും പരിചയപ്പെടാനുമിടയായിട്ടുണ്ട്. ഫോർട്ട് ഏരിയയിൽ കാലാഘോഡയിൽ സ്ഥിതി ചെയ്യുന്ന ഈ ആർട്ട് ഗാലറിയിലേയ്ക്ക് പോകുന്ന […]

സുഹൃത്തേ നിൻ വേർപാടിൽ

Posted by & filed under കവിത.

നീ പോയെന്നറിയിയ്ക്കാൻ വന്ന സന്ദേശം നിന്റെ പുഞ്ചിരിയെ ഓർമ്മിപ്പിച്ചു നിന്റെ മുഖം ഓർമ്മയിലെത്തിയപ്പോൾ എന്റെ കണ്ണുകൾ നിറയാതെങ്ങിനെ? ഉത്തരക്കടലാസ്സിലെ കടുപ്പമേറിയ പ്രശ്നങ്ങൾക്ക് കൃത്യമായി ഉത്തരമെഴുതാനും നല്ല മാർക്ക് വാങ്ങാനും നിനക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല എന്നിട്ടും, ജീവിതപ്പരീക്ഷയിലെ പ്രശ്നങ്ങളിലെ കൂട്ടലുകളും കിഴിയ്ക്കലുകളും എന്തേ നിന്നെ വലച്ചത്? ഉള്ളുതുറന്നു നീയൊഴുക്കിയ വേദന ഞങ്ങളൊക്കെ അറിഞ്ഞതല്ലേ ഞങ്ങളുടെ മനസ്സിലേയ്ക്കും അതൊരൽ‌പ്പം ഒഴുകിയെത്തിയിരുന്നല്ലോ സുഹൃത്തേ കണ്ണടച്ചോളൂ .. വേദന കുറഞ്ഞല്ലൊ എന്നു ഞാനാശ്വസിയ്ക്കുകയാണ് മറ്റെന്തെങ്കിലുമോതാൻ ഞാനശക്തയാണ് നിശ്ശബ്ദതയുടെ സൌഖ്യമറിയുന്ന നിന്റെ ഈ അകാലത്തെ വിടവാങ്ങൽ വേദനയുടെ […]