Monthly Archives: January 2012

കാലം മൂകസാക്ഷി

Posted by & filed under കവിത.

അത്ഭുതമോർക്കിൽ ഒഴുക്കേറിടും കാലത്തിന്റെ നിസ്തുലപ്രവാഹത്തിന്നായിയോ സ്ത്രീത്വത്തിന്റെ ദു:ഖത്തെയളന്നിടാൻ, കുറയ്ക്കാൻ, പക, ബുദ്ധി- ശക്തി,യാ സ്നേഹത്തിന്റെ മാറ്റുകൾ കണ്ടെത്തിടാൻ. കണ്ടിടാം നമുക്കിന്നും കുന്തികൾ കേഴുന്നതും മന്ഥര മന്ത്രിപ്പതും, ഗാന്ധാരീ വിലാപവും ഊർമ്മിള നിശ്ശബ്ദമായ് വിരഹം സഹിപ്പതും രാധ തൻ പ്രേമം, സീത തപ്തയായ് വാഴുന്നതും തായയാം യശോദ തൻ വാത്സല്യഭാവങ്ങളും പാഞ്ചാലീ ശപഥങ്ങൾ, അംബ തൻ പ്രതികാരം ചോരതൻ കണക്കുകൾ സിരയിൽ പകരവേ സ്ത്രീയെന്ന പ്രതിഭാസം മാറുകില്ലൊരു നാളും . പാരതന്ത്ര്യത്തിൻ ശബ്ദമോതിടും പൊൻ ചങ്ങല യാകവെ പൊട്ടിച്ചെറിഞ്ഞീടുവാൻ […]

കണ്ണീർത്തുള്ളി

Posted by & filed under കവിത.

കരയുകയായിരുന്നു ഞാൻ അണകെട്ടി നിറുത്താനിനി വയ്യ! ഇത്തിരി ഒഴുകിക്കോട്ടേയെന്നും വിചാരിച്ചു. അതിൽനിന്നും അറിയാതൊരു തുള്ളിയാണ് ചുവന്നൊരീ പൂവിന്റെ ദലത്തിൽ വീണത്  . എന്തു ഭംഗി! അതിൽ പ്രതിഫലിയ്ക്കത്തതൊന്നും ഇല്ലെന്നു മനസ്സിലായി. ആകാശവുംഭൂമിയും ഞാനും നീയുമൊക്കെ അതിലുൾക്കൊണ്ടല്ലോ? എനിയ്ക്കിപ്പോൾ ചിരിയ്ക്കാനാണ് തോന്നുന്നത്..

നവവത്സരത്തിൽ മുംബൈ ഉത്സാഹത്തിമിർപ്പിൽ (മുംബൈ പൾസ്-36)

Posted by & filed under മുംബൈ പൾസ്.

2012ന് സുസ്വാഗതം! എല്ലാവർക്കും നവവത്സരാശംസകൾ!  നഗരിയിൽ ഈ വർഷം സമാധാനവും സന്തോഷവും കൊണ്ടു വരട്ടെ! ഉത്സാഹത്തിമിർപ്പിലെ മുംബെയുടെ മുഖച്ചായ മനസ്സിൽ ഒട്ടേറെ പ്രതീക്ഷകളാണുയർത്തുന്നത്. വൈവിധ്യമാർന്നവിധത്തിലാണ് മുംബൈ നിവാസികൾ പുതിയ വർഷത്തിനെ എതിരേറ്റത്. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും പരിചയക്കാരുമെല്ലാം ഏതെല്ലാം വിധത്തിൽ പുതുവർഷരപ്പുലരിയെ എതിരേറ്റെന്നതെന്നു നോക്കുമ്പോളതു മനസ്സിലാക്കാനാകുന്നു. ഒന്നു മനസ്സിലാക്കാനായി, പലരും മറ്റെല്ലാം മറന്ന് പുതിയ വർഷത്തിന് ഹൃദ്യമായ വരവേകി. എങ്ങിനെയുണ്ടായിരുന്നു പുതുവത്സരപ്പിറവി ആഘോഷിയ്ക്കൽ എന്ന് പലരോടായി ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേൾക്കാം. “ഞങ്ങൾ വളരെ അടുത്ത ചില […]

ബോളീവൂഡ് 2011 – നേട്ടങ്ങളും നഷ്ടങ്ങളും

Posted by & filed under Uncategorized.

“കാത്തിരിയ്ക്കലിന്റെ മധുരവും വിട പറയലിന്റെ വിതുമ്പലും…, സുഖം തന്നെയാണ്, അല്ലേ?” “അതൊക്കെ കവി ഹൃദയത്തിന്റെ ജൽ‌പ്പനങ്ങൾ മാത്രം എന്നേ എനിയ്ക്ക് തോന്നാറുള്ളൂ. ഞാൻ കവിയല്ലാത്തതിനാലാകാം അങ്ങനെ തോന്നുന്നത്” ‘അല്ല, ഞാൻ വെറുതെ പറഞ്ഞതല്ല. നമുക്കു ചുറ്റുമൊന്നു നോക്കിയാലറിയാം. മുംബെയിലെ ജീവിതം തന്നെയൊന്നു നോക്കൂ..ഈ പ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിൽ നഗരജീവിതം എത്ര ദു:സ്സഹമായേനേയെന്ന് തോന്നാറുണ്ട്. “ “അതു ശരി തന്നെ, ഇവിടെ എത്തുന്നവരും എത്തിയവരും എത്താൻ മോഹിയ്ക്കുന്നവരും മനസ്സിൽ സൂക്ഷിയ്ക്കുന്ന സ്വപ്നങ്ങൾ തന്നെയല്ലേ ഈ നഗരത്തെ ഇത്രമാത്രം ആകർഷകമാക്കിയതെന്ന് ഞാനും […]

ഒരു മുംബൈ കൃസ്തുമസ് പകൽ പറഞ്ഞ കഥ (മുംബൈ പൾസ്-35)

Posted by & filed under Uncategorized.

വിശ്വാസികളിൽ അനുഭൂതിയുമുണർത്തി ദൈവപുത്രൻ ആഗതനായിരിയ്ക്കുന്നു.  നഗരമെമ്പാടുമുള്ള ക്രൈസ്തവദേവാലയങ്ങളിലെ മണികൾ ഉരുവിടുന്നു …വിശ്വാസികളെ..ഉണരുവിൻ!“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.” നവവത്സരം ആഘോഷിയ്ക്കാൻ ഒരുങ്ങുന്ന നഗരം കൃസ്തുമസ് പുലരിയിൽ എങ്ങനെയിരിയ്ക്കുമെന്നറിയാനൊരു മോഹം. അന്ധേരിയിൽ നിന്നും രാവിലെ പുറപ്പെട്ട് ജുഹു -ലിങ്ക് റോഡ് വഴി ബാന്ദ്രയിലെത്തി. വഴിയരികുകളിൽ പലയിടത്തും കാണുന്ന  അലങ്കാരങ്ങളും വർണ്ണദീപങ്ങളും കൃസ്തുമസ്സിന്റെ ഓർമ്മയുണർത്തി .പൊതുവേ റോഡുകളിൽ തിരക്കു കുറവ്. എല്ലാവരും കൃസ്തുമസ്  വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിയ്ക്കാം. മൌണ്ട് മേരി ചർച്ചിനു മുൻപിലെ കടകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന വിവിധ വർണ്ണങ്ങളിലെ […]

നീലക്കുതിരപ്പുറമേറിയവൻ

Posted by & filed under കവിത.

തോൽവിയാണെനിയ്ക്കിഷ്ടം തോൽക്കാനല്ല, തോൽക്കാൻ പോകുന്നവരെ ജയിപ്പിയ്ക്കാൻ എന്റെ വിശ്വാസം എനിയ്ക്കേകുന്ന ധൈര്യം എന്റെ കയ്യിലെ ഈ മൂന്നമ്പുകളും വില്ലും ഈ നീലക്കുതിരയും മാത്രം മതിയല്ലോ ഏതു തോൽവിയേയും മറികടക്കാൻ അമ്മയാണെന്റെ ഗുരു ആയോധനത്തിലും ആത്മവിശ്വാസത്തിലും. വാക്കു കൊടുത്തതും ഞാനോർക്കുന്നു ‘ക്ഷീണിതനെന്നുമെൻ മിത്രം.’ ശക്തന്റെ തണലിനേക്കാളും തളരുന്നവനു ചുമലേകുന്നതുത്തമം. അവിടത്തെ വാക്കുകൾ എനിയ്ക്കു കൽപ്പന മാത്രം. അതുകൊണ്ടു തന്നെ യുദ്ധം കൊടുമ്പിരികൊള്ളുമ്പോഴും ഈ കുന്നിൻ മുകളിലിരുന്ന വേററ്റ എന്റെ തലയിൽ നിന്നും എന്റെ കണ്ണുകൾ തിരയുന്നതാ നീലക്കുതിരയെത്തന്നെയായിരുന്നു. വപുസ്സും […]