Monthly Archives: February 2012

ഗേൾ ചൈൽഡ്- മഹാരാഷ്ട്രയിലെ നകോഷിമാരും നകുസമാരും(അഞ്ചാം ഭാവം-13 )

Posted by & filed under അഞ്ചാംഭാവം, Uncategorized.

അഞ്ചാം ഭാവം-13    ഗേൾ ചൈൽഡ്- മഹാരാഷ്ട്രയിലെ  നകോഷിമാരും നകുസമാരും jyothirmayi.sankaran@gmail.com ആരാണീ നകോഷിമാരും നകുസമാരും എന്നു കരുതുന്നുണ്ടാവും, അല്ലേ? മഹാരാഷ്ട്രയിലെ  നിർഭാഗ്യകളായ പെൺകുട്ടികളാണിവർ. നിർഭാഗ്യകളെന്ന് ഞാൻ എടുത്തു പറയുന്നതെന്തുകൊണ്ടണെന്നോ? അവരുടെ പേർ തന്നെ കാരണം. നകുസ /നകുഷ /നകോഷി എന്നൊക്കെ പറഞ്ഞാൽ മറാഠിയിൽ അർത്ഥം ‘നൊകൊ ഹോത്തി ‘അതായത് ‘അൺ വാൺ ടഡ്‘എന്നാണ്. അതായത് ആ പേരുള്ള പെൺകുട്ടികൾ എല്ലാം തന്നെ ഈ ഭൂമിയിലെത്തിച്ചേർന്നത് അവരുടെ മാതാപിതാക്കളുടെ ആഗ്രഹത്തിന്നെതിരായാണെന്നു ഉദ്ഘോഷിയ്ക്കുന്ന പേരുകൾ.ആൺകുഞ്ഞിനായി മോഹിച്ച് പെൺകുഞ്ഞായാൽ ഇങ്ങിനെ […]

അഞ്ചാംഭാവം-12 (സ്ത്രീഭ്രൂണഹത്യയും ഫെർട്ടിലിറ്റി റേറ്റും)

Posted by & filed under അഞ്ചാംഭാവം.

ആൺകുട്ടിയുണ്ടാവാനായുള്ള സ്പെഷ്യൽ ട്രീറ്റ്മെനിനായി പരസ്യം ചെയ്ത ഡോക്ടറെ കുറ്റക്കാരിയെന്നു കണ്ട് 3 വർഷത്തെ തടവിനും 30,000 രൂപ പിഴയും വിധിച്ചപ്പോൾ പ്രീ-കൺസെപ്ഷൻ & പ്രീ നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പ്രൊഹിബിഷൻ ഓഫ് സെക്സ് സെലെക്ഷൻ ) ആക്റ്റ്-2003 വന്നതിന്റെ ആദ്യഫലമായിരിയ്ക്കാം നമുക്കു കിട്ടിയത്. മുംബെയിലെ ഡോക്ടർമാരായ ഛായ ടാറ്റെഡ്, ഡോക്ടർ ശുഭാംഗി അഡ്കർ എന്നിവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ ഡോക്ടർ ശുഭാംഗിയെ വെറുതെ വിട്ടിരുന്നു. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്കു പുറത്തുള്ള പ്രീ-നാറ്റൽ സെക്സ് ഡിറ്റർമിനേഷൻ […]

മുംബൈ പൾസ്-40

Posted by & filed under മുംബൈ പൾസ്.

ഒന്നു നാട്ടിൽ‌പ്പോയാൽ ഇങ്ങു തിരിച്ചെത്താൻ മനസ്സെന്തേ കൊതിയ്ക്കുന്നത് എന്നു തോന്നാറുണ്ട്. ഇത്രയ്ക്കും ആകർഷണം സൃഷ്ടിയ്ക്കാൻ നഗരത്തിനു  കഴിയുന്നതെന്തു കൊണ്ടാകാം, അറിയില്ല. പക്ഷേ വിട്ടു നിന്നാൽ തിരിച്ചെത്തി നഗരത്തുടിപ്പിലലിയുന്നതു വരെ ഒരു നഷ്ടബോധം  വിടാതെ പിന്തുടരുന്നു. ഒരു പക്ഷേ ഈ നഗരിയുമായി  അറിയാതെ തന്നെ പറയാനാകാത്ത എന്തോ ഒരടുപ്പം ഉടലെടുക്കുന്നതിനാലാണോ? നഗരത്തിന്റെ തിരക്കിലൂടെയുള്ള ഓട്ടത്തിൽ സ്വന്തം ജീവിതത്തെ കൂട്ടിയിണക്കുമ്പോൾ കിട്ടുന്ന ഉൾപ്പുളകം ഇത്രയക്കധികമാകാൻ കാരണം അതിജീവനത്തിന്നയുള്ള തൃഷ്ണ തന്നെയോ? അതോ നാട്ടിലെത്തിയാൽ മനസ്സിൽ വേരുറയ്ക്കുന്ന നഷ്ടബോധത്തിന്റെ ചിന്തകളെ പിഴുതെറിയാനായി […]

മുംബൈ ഓടുന്നു,മുന്നോട്ടു തന്നെ…( മുംബൈ പൾസ്-38)

Posted by & filed under Uncategorized.

ഒമ്പതാമത് സ്റ്റാൻഡേർഡ് ചാർട്ടേഡ് മുംബൈ മാരത്തോൺ ഞായറാഴ്ച്ച മുംബെയിൽ നടന്നപ്പോൾ ഏതാണ്ട് 39,000 പേർ അതിൽ പങ്കെടുത്തെന്നാണ് ഔദ്യോഗികമായ കണക്കിൽ കണ്ടത്. ഇതിൽ പതിനായിരത്തിലധികം സ്ത്രീകളും പങ്കെടുത്തിരുന്നു. മുൻ കൊല്ലങ്ങളെ അപേക്ഷിച്ചു  കൂടുതൽ ആൾക്കാർ പങ്കെടുത്തെന്നത്  ഈ പരിപാടിയുടെ വിജയത്തെ ചൂണ്ടിക്കാണിയ്ക്കുന്നു.. കൂടുതൽക്കൂടുതൽ പേർ ഇതിലേയ്ക്കായകർഷിയ്ക്കപ്പെടുന്നുവെന്ന സത്യം നമുക്കു  മനസ്സിലാക്കാനാകുന്നു. ശനിയാഴ്ച്ച ഒരു സുഹൃത്തിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോൾ ഞായറാഴ്ച്ചയ്ക്കുള്ള തയ്യാറെടുപ്പിലാണെന്ന മറുപടിയാണു കിട്ടിയത്. ഇന്ത്യയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ളവരേ ഒരേപോലെ ആകർഷിയ്ക്കാൻ കഴിയുന്ന ഈ ഓട്ടത്തിൽ ഈ വർഷം […]

റിപ്പബ്ലിക് ദിനാശംസകൾ… മുംബൈ പൾസ്-39

Posted by & filed under മുംബൈ പൾസ്.

എത്ര വേഗമാണു സമയം കടന്നു പോകുന്നത് എന്നു തോന്നിപ്പോകുകയാണു. നവവത്സരം എത്തിയതിന്റെ ആഘോഷധ്വനി അവസാനിച്ചതേയുള്ളൂ, ഇത എത്തിക്കഴിഞ്ഞല്ലോ റിപ്പബ്ലിക് ദിനം. രാജ്യത്തിന്റെ അറുപത്തി മൂന്നാമത്തെ റിപ്പബ്ലിക് ദിനം. ലൈവ് ടെലെകാസ്റ്റ്  ടെലിവിഷനിലൂടെ കാണുമ്പോൾ മനസ്സുകൊണ്ട് പലപ്പോഴും അഭിമാനം തോന്നാറുണ്ട്.രാഷ്ട്രീയപരമായ പല അഭിപ്രായവ്യത്യാസങ്ങളും മറന്ന് നാടിനെക്കുറിച്ചഭിമാനം കൊള്ളാനായുള്ള ഒരു ദിനം.എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ1 കഴിഞ്ഞ ദിവ്സം മുംബൈ നഗരിയിൽ മുംബൈ കവികളെക്കുറിച്ച് ഒരു ചർച്ച നടന്നു. മുംബൈ കവിതകളിലെ നെല്ലും പതിരും അവലോകനം ചെയ്യലായിരുന്നു ചർച്ചാവിഷയം. വിശിഷ്ടതിഥിയായി മലയാൾ […]

ചിത്രം വിചിത്രം-1(എനിഡ് ബ്ലിട്ടൺ)

Posted by & filed under ചിത്രം വിചിത്രം.

ചിലപ്പോൾ സത്യത്തിന്റെ മുഖം നമുക്ക് അരോചകമായി മാറുന്നു. മനസ്സിൽ വരച്ചിടപ്പെട്ട ചിത്രങ്ങളെ മാറ്റി വരയ്ക്കേണ്ടിവരുമ്പോൾ അറിയാത്തൊരു വിഷമം നമ്മെ സ്വാധീനിയ്ക്കുന്നു. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പഴമക്കാർ നമുക്ക് പറഞ്ഞു തന്നിട്ടുണ്ടെങ്കിലും. പുറം ലോകത്തിന്റെ പകിട്ടിൽ പലപ്പോഴും മൂടപ്പെടുന്ന സത്യങ്ങൾ ജീവിത യാഥാർത്ഥ്യങ്ങൾ തന്നെ. ഒരു കുട്ടിയുടെ കണ്ണിലൂടെ കാണുന്ന അത്ഭുതങ്ങൾ നിറഞ്ഞ അതേ ലോകത്തെ വ്യത്യസ്തമായ രീതിയിലാണല്ലോ മുതിർന്നവർ കാണുന്നത്. പലപ്പോഴും ഈ കണ്ടെത്തലുകൾക്കായുള്ള വിളംബം നമ്മെ അമ്പരപ്പുകളിലേയ്ക്ക് നയിയ്ക്കുന്നുവെന്നു മാത്രം. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയംകരമായ 800ൽ അധികം […]

നഗരം വിസ്മയമേകുമ്പോൾ-മുംബൈ പൾസ്-37

Posted by & filed under മുംബൈ പൾസ്.

നഗരം അതിന്റെ  മടക്കുകളിൽ പലയിടത്തുമായി നമുക്കായി പല അതിശയങ്ങളും ഒളിച്ചു വയ്ക്കുന്നു.  അതു കണ്ടെത്തുമ്പോൾ പലപ്പോഴും നാമൊരു  കൊച്ചു കുട്ടിയുടെ മനസ്സുമായി അതിലേയ്ക്കാകർഷിയ്ക്കപ്പെടുന്നു. ഇത്രയും കാലം നഗരത്തിന്റെ ഭാഗമായി ജീവിച്ചിട്ടും ഇതുവരെ ഇതു കണ്ടെത്താനായില്ലെന്ന സത്യം നഗരത്തിന്റെ നിഗൂഡതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇതു പോലെ ഇനിയുമെത്രയോ അറിയപ്പെടാത്ത കാര്യങ്ങൾ ഈ നഗരത്തിനു നമ്മോട് പറയാനുണ്ടാകുമെന്ന പരമാർത്ഥം നഗരത്തെ കൂടുതൽ വിസ്മയം നിറഞ്ഞതാക്കി മാറ്റുന്നു. ഒരു പക്ഷേ നിങ്ങൾക്കെല്ലാം തന്നെ പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു വരാം. മംഗലാപുരത്തിന്നടുത്തുള്ള […]