Monthly Archives: April 2012

അഞ്ചാംഭാവം-14(സ്ത്രീ സ്വന്തം കഴിവിനെ മറക്കുന്നോ?)

Posted by & filed under അഞ്ചാംഭാവം.

ഇതാ ചിന്തോദ്ദീപകമായ മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി മെയിൽ ബോക്സിൽ. സ്ത്രീയെക്കുറിച്ചു തന്നെ. അവളുടെ ഒട്ടനവധി കഴിവുകളെ ചൂണ്ടിക്കാട്ടിയ ശേഷം  അവൾ സ്വന്തം കഴിവിനെ മറക്കുന്നുവെന്നതാണവളുടെ കുറ്റമായി ഇവിടെ കണ്ടെത്തിയിരിയ്ക്കുന്നത്.അഞ്ചാം ഭാവത്തിന്റെ ആദ്യ ലേഖനത്തിൽ സ്ത്രീയെക്കുറിച്ചും അവളുടെ സൃഷ്ടി സമയ്ത്തു അവൾക്കു ദൈവത്തിൽ നിന്നും  കിട്ടാനിടയായ പല പ്രത്യേകതകളെക്കുറിച്ചും ഞാൻ വിശദമായി എഴുതിയിരുന്നുവല്ലോ.പ്രത്യേക സമ്മാനമായി അവൾക്ക് കിട്ടിയ കണ്ണുനീരിന്റെ സ്ഥാനത്തും അസ്ഥാനത്തുമായ  ഉപയോഗങ്ങളെക്കുറിച്ചും  നമുക്കറിയാത്തതല്ല. സ്ത്രീ സ്വന്തം കഴിവിനെ തിരിച്ചറിയുന്നില്ലേയെന്ന ചോദ്യവും  പലപ്പോഴും മനസ്സിൽ തോന്നാറുള്ളതു തന്നെയാണ്. […]

ദർപ്പണം (സിൽവിയാ പ്ലാത്ത്)

Posted by & filed under മൊഴിമാറ്റങ്ങൾ.

ദർപ്പണം (സിൽവിയാ പ്ലാത്ത്) ( My attempt to translate)വെള്ളിയല്ലോ ഞാൻ, കണിശക്കാരിയറിയുക തെല്ലുമില്ലല്ലോ പൂർവ്വ കൽപ്പനയെനി,യ്ക്കെന്നാൽ എന്തുനിങ്ങൾ കണ്ടീടുമെല്ലാം ഞാൻ വിഴുങ്ങുന്നു തെല്ലു താമസമെന്യേ,എങ്ങിനെയിരിയ്ക്കിലും ഇല്ലയിഷ്ടാനിഷ്ടത്തിൻധൂമിക തീർക്കും മൂടൽ. ക്രൂരയല്ല ഞാൻ, സത്യവാദിയെന്നറിയുക, നാലുമൂലയ്ക്കുള്ളിലായ്സ്ഥിതിചെയ്തീടും കൊച്ചു ദേവന്റെ നയനമായെതിർഭിത്തിയിൽ ധ്യാന- ലീനയായ്മരുവുന്നു,ശ്വേതരക്തവർണ്ണാഭം പുള്ളി- ക്കുത്തുകൾ നോക്കും നേരമേറവേ യവയെന്റെ മാനസത്തിൻ ഭാഗമായെനിയ്ക്കു തോന്നീടുന്നു ചഞ്ചലസ്ഫുരണത്തിൽ വദനങ്ങളുമന്ധ- കാരവും നമ്മേ വീണ്ടും വേർപെടുത്തീടുന്നല്ലോ പൊയ്കയായ്മാറുന്നു ഞാൻ, എന്റെമേൽ ചായും സ്ത്രീയോ എൻ പരപ്പിലായ് സ്വയം തേടുന്നു സ്വരൂപത്തെ […]

ഇരുളും വെളിച്ചവും

Posted by & filed under കവിത.

പൊട്ടിവിടരും പ്രഭാതത്തിലാമുനി- യൊട്ടു നദിക്കരയെത്തവേ, നിശ്ചല, സ്വച്ഛ സലിലത്തെയാകെയിളക്കുന്ന വൃശ്ചികമൊന്നിനെക്കണ്ടു, രക്ഷിയ്ക്കുവാൻ ഇച്ഛ പൂണ്ടൊട്ടു കരത്തിലെടുത്തപ്പോ- ളക്ഷണം കുത്തൊന്നുകിട്ടി, കുടയവേ വിഡ്ഡിയാം തേൾ നിപതിച്ചു ജലത്തിലേ, യ്ക്കൊട്ടേറെ വട്ടം ശ്രമിച്ചു  മുനിവരൻ. തൊട്ടടുത്തായ് നിന്നു തെല്ലത്ഭുതമ്പൂണ്ടി- തൊട്ടു വീക്ഷിച്ചൊരു വേടൻ കഥിച്ചിദം: “തെറ്റെങ്കിൽ മാപ്പാക്കിടേണം പറയുകിൽ, വിട്ടുകൂടേ, യതു മുങ്ങി മരിയ്ക്കട്ടെ! എത്രവട്ടം ശ്രമിച്ചീടിലുംകുത്തുമെ- ന്നൊട്ടുറപ്പായ്, വിഫലശ്രമമെന്തിനായ്?” ചെറ്റു മന്ദസ്മിതം പൂണ്ടു മുനി ചൊന്നാൻ: “ഒട്ടറിയാത്തപ്രവൃത്തി, യതിൻ സത്യം വൃശ്ചികമെന്തറിയുന്നു ?രക്ഷിയ്ക്കുവാൻ ഇച്ഛയാൽ ഞാൻ ശ്രമിയ്ക്കുന്നു, സഹജമായ്. […]

കണിക്കൊന്നകള്‍ പൂത്തപ്പോള്‍

Posted by & filed under Uncategorized.

കണിക്കൊന്നകള്‍ പൂത്തപ്പോള്‍ ജ്യോതിര്‍മയി ശങ്കരന്‍  വര്‍ഷങ്ങള്‍ ഒരുപാടായി നാട്ടില്‍ ഒരു വിഷുക്കണി കണ്ടിട്ട്. വിഷുക്കണിയെക്കുറിച്ചു ഓര്‍ത്താല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നതു കണിക്കൊന്ന തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പായി ഇവിടെ മുംബൈ നഗരത്തില്‍ ആദ്യമായി വന്നെത്തിയപ്പോഴും ആദ്യം കണ്ണില്‍പ്പെട്ടവയില്‍ ഒന്നു കണിക്കൊന്നയായിരുന്നു. കണിക്കൊന്നയോടു സാദൃശ്യം വഹിയ്ക്കുന്ന മറ്റൊരു തരം മഞ്ഞപ്പൂക്കള്‍ നിറഞ്ഞ വൃക്ഷങ്ങളും ഇവിടെ റോഡരികുകളില്‍ കാണുന്നുണ്ട്. വിഷുവെത്തുന്നതു നമ്മള്‍ മറക്കാതിരിയ്ക്കാനാണൊ ആവോ  കൊന്ന ഇങ്ങനെ ഉടുത്തൊരുങ്ങി വരുന്നതെന്നു  പലപ്പോഴും തോന്നാറുണ്ട്. നഗരത്തില്‍ അതു ശരിയ്ക്കും ആവശ്യം തന്നെ. പക്ഷികളും എത്തും […]

ചിത്രം വിചിത്രം-2 (ജെ.കെ. റോളിംഗ്)

Posted by & filed under ചിത്രം വിചിത്രം.

ലോകമെമ്പാടുമുള്ള ഹാരിപോട്ടർ ഫാൻസിനേറെ സുപരിചിതമായ ഒരു നാമധേയം. ജോ എന്ന പേരിൽ വിളിയ്ക്കപ്പെടുന്ന ജോവന്ന എന്ന ഈ കഥാകാരി തുറന്നു തന്ന മാസ്മരിക ലോകം കുട്ടികൾക്കൊപ്പം വലിയവർക്കും പ്രിയംകരമായി മാറിയപ്പോൾ ഇവരുടെ നാമധേയം ഫോർബസ് ബുക്കിൽ ലോകത്തെ ഏറ്റവും പണക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. ശരിയ്ക്കും പറഞ്ഞാൽ വിശ്വസിയ്ക്കാനാകാത്ത ഒരു ‘റാഗ്സ് ടു റിച്ചസ് ‘ കഥ തന്നെയായി മാറി ഇവരുടെ ജീവിതം.   ജെ.കെ റോളിംഗ് എന്ന പേരിൽ എഴുതുന്ന ഇവർ ഒരു സ്ത്രീയാണെന്നറിഞ്ഞതു തന്നെ പിന്നീടാണ്. […]