Monthly Archives: May 2012

എനിയ്ക്കൊന്നു ശ്വസിയ്ക്കണം (അലൻ ലേണർ)

Posted by & filed under Uncategorized.

ഇവർക്കെല്ലാമൊത്ത് ഭൂമിയിൽ സമയം ചിലവഴിയ്ക്കുന്നതിൽ കാര്യമില്ലെന്നെനിയ്ക്കു മനസ്സിലാക്കാനായി. ആകാശത്തിൽ എത്ര കുറച്ചു പേർ! പറക്കാമെന്നു ഞാൻ തീരുമാനിച്ചു, എനിയ്ക്കൊന്നു ശ്വസിയ്ക്കണം. മുടിയിഴകളെ നക്ഷത്രങ്ങൾ തഴുകുന്ന, കഴുകന്മാർ മാത്രം ഇടത്താവളം തേടവേ നിന്നു തുറിച്ചു നോക്കുന്ന, പ്രദേശങ്ങൾ! എനിയ്ക്കൊന്നു ശ്വസിയ്ക്കണം. ശരിയ്ക്കും ഭ്രാന്തു പിടിപ്പിയ്ക്കുന്ന ജോലി. ഞാൻ ശരിയ്ക്കും അനുഭവിച്ചല്ലോ എനിയ്ക്കൊന്നു ശ്വസിയ്ക്കണം. എനിയ്ക്കൊന്നു ശ്വസിയ്ക്കണം. എനിയ്ക്കൊന്നു ശ്വസിയ്ക്കണം താഴെ, ഇവിടെ ജീവന്റെ ലക്ഷണം പോലുമില്ല, എവിടെയും തൊപ്പികളും മുതിർന്നവരും മാത്രം! എനിയ്ക്കൊന്നു ശ്വസിയ്ക്കണം. സുഖകരമായ വിശാലമായ ആകാശം, […]

മാമ്പഴക്കാലത്തൊരു നാളിൽ

Posted by & filed under കവിത.

മുറ്റത്തെക്കിളിച്ചുണ്ടൻ മാവിൽ നിന്നിതാ വീണ്ടും ഒട്ടു താഴോട്ടായൊരു മാമ്പഴം പതിച്ചല്ലോ? തുടിച്ചൂ മനം, മത്സരിച്ചോടിയാ മാമ്പഴം കടിച്ചു വലിച്ചീമ്പിത്തിന്നിടാൻ വൃഥാവിലായ്.   തനിച്ചാണല്ലോ കൂട്ടിനാരുമില്ലിവിടെ ഞാൻ ഇരിപ്പൂ ഗതകാല സ്വപ്നങ്ങൾ മനസ്സിനെ മഥിയ്ക്കുന്നഹങ്കാരമെന്നെ ഞാനല്ലാതാക്കി യെനിയ്ക്കു നഷ്ടപ്പെട്ടതെന്തു ഞാനറിഞ്ഞീലാ.   പഠിപ്പിൽ, ഉയരങ്ങൾ താണ്ടിടും തത്രപ്പാടിൽ പതുക്കെയുപേക്ഷിയ്ക്കാൻ  ശ്രമിച്ചൂ ,വിജയിച്ചു, മനസ്സിൽ‌പ്പലരേയും പുച്ഛിച്ചു, തള്ളിക്കള- ഞ്ഞൊടുക്കമജയ്യമെൻ ജീവിതം നിനച്ചു ഞാൻ .   കളിയ്ക്കുന്നവൻ വിധി, യൊട്ടൂമേ ദയ കൂടാ- തെ,നിയ്ക്കായ്ത്താൻ  വച്ചതു വന്നിടാതിരിയ്ക്കുമോ? തിരിച്ചു നടന്നിടാൻ […]

വേദനയോടെ

Posted by & filed under കവിത.

വിടപറയലെന്നും വിചിത്രം, നിനക്കായി ചെറുചിരി പരത്തിടും ചുണ്ടുകൾ, ഗദ്ഗദം പ്രതിനിമിഷമേറവേയുള്ളിലാരോ ചൊൽവു മതിമതി, മടുക്കുന്നിതാവർത്തനങ്ങളിൽ. വിടപറവൂ നാമേതു നേരവും മണ്ണിതിൽ സ്ഥിരത വെറും പൊള്ളവാക്കു താനല്ലയോ വരുവതു തനിച്ചെന്നപോൽത്തന്നെ ജീവിതം തനിയെ നയിയ്ക്കുന്നു, നമ്മളെല്ലാവരും. ഒരു ചെറിയ കാന്തമെന്നോണമാകർഷണം പല ദിശയിൽ പല വികൃതികാട്ടുന്നുവെങ്കിലും ഒരു ചെറിയ വേദന പങ്കിടാൻ നോക്കവേ യറിവു തളർത്തുന്നു നീയൊറ്റയെപ്പൊഴും.  

ഇത്തിരിക്കൂടി സമയം…

Posted by & filed under കവിത.

      നിശ്ചയിച്ച ദിവസം തന്നെ വന്നെത്തുമെന്നറിയാം എന്നാലും അറിയാതെ ചോദിച്ചു പോകയാണ് അന്നു തന്നെ വരും, അല്ലേ? പണ്ടത്തെപ്പോലെ ഞാനിപ്പോഴും മടിച്ചി തന്നെ ഒട്ടു വളരെ പണി ബാക്കി കിടക്കുന്നെന്ന തോന്നലിനു ശക്തി കൂടുന്നു ഒരു ചിട്ടയോടെ ചെയ്യാൻ നോക്കി, പറ്റുന്നില്ല അതാണീ നിവേദനത്തിനു കാരണം പിന്നെപുതുമണ്ണിന്റേയും പുതുപൂക്കളുടെയും മണം എന്നിൽ ഭയംവളർത്താൻ തുടങ്ങിയിട്ടുണ്ട്. പോകാൻ സമയമെന്നെന്നറിയാനുമാകുന്നില്ല അപ്പോൾ സമയത്തു തന്നെ എത്തും അല്ലേ? ഇത്തിരി വൈകി വന്നിരുന്നെങ്കിൽ!

വേനൽമേഘങ്ങൾക്കു സുല്ല്

Posted by & filed under കവിത.

    മയിൽ രൂപം മേഘങ്ങളിൽക്കാണുന്നോ മാനത്തേയ്ക്കു കൊതിയോടെ മഴ വന്നെത്തുന്നതുനോക്കീടുമ്പോൾ നഗര താളം മാറുന്നോ കുടിയെത്തീടാനായി ധൃതി പിടിച്ചീടുന്നവരെല്ലാരും ചേർന്നീടുമ്പോൾ?     കൊതി വേണ്ട, വേനൽക്കാലമേഘമാണറിയുക, തരുമാശ, പെയ്യാൻ മടിയേറെയാണെന്താണാവോ? പതിവില്ല തെല്ലും ദയ, വന്നിളിച്ചിട്ടൊങ്ങട്ടോട്ടു മറയുവാൻ നാണം തെല്ലുമില്ലാത്ത വർഗ്ഗമിവർ.   മഴ വന്നാൽ മനം കുളിർത്തൊട്ടൂ തുള്ളിച്ചാടുന്ന നഗരി തൻ മനമെന്തേ കണ്ടിടാൻ മറക്കുന്നു? കുടിവെള്ളത്തിനായ് കഷ്ടപ്പെടുന്നോർ,ദിനം തോറും ഉയരുമീ ചൂടിൽ സ്വയമുരുകീടുന്നു, കഷ്ടം! പറയുക, നനഞ്ഞൊലിച്ചീടുന്ന കൂരയ്ക്കുള്ളിൽ കഴിയുവോരെ യോർത്താണോ, […]