Monthly Archives: July 2012

ജനനത്തിനു മുൻപായൊരു പ്രാർത്ഥന (ലൂയിസ് മാക്നീസ്)

Posted by & filed under മൊഴിമാറ്റങ്ങൾ.

ഞാനിനിയും ജനിച്ചിട്ടില്ല, ഇതൊന്നു കേൾക്കൂ,… രക്തം വലിച്ചൂറ്റിക്കുടിയ്ക്കുന്ന വവ്വാലുകളേയും എലികളേയും നീർനായകളേയും കൂർത്തുന്തിയ കാലുകളുള്ള ശവം തീനി വേതാളത്തേയും എനിയ്ക്കരുകിൽ വരാനനുവദിയ്ക്കാതിരിയ്ക്കുക. എന്നെ ആശ്വസിപ്പിയ്ക്കൂ, ഞാനിനിയും ജനിച്ചിട്ടില്ല. മനുഷ്യവർഗ്ഗമെനിയ്ക്കു ചുറ്റും ഉയരമേറിയ ചുമരുകളുള്ള മതിൽകെട്ടുമെന്നും ശക്തിയേറിയ ഔഷധങ്ങളാൽ മയക്കുമരുന്നിന്നടിമയാക്കുമെന്നും അറിവിൻ നുണകളാലെന്നെ പ്രലോഭിപ്പിയ്ക്കുമെന്നും കറുത്തിരുണ്ട ചട്ടക്കൂടുകൾക്കിടയിലിട്ടെന്നെ ധ്വംസിയ്ക്കുമെന്നും ഞാൻ ഭയക്കുന്നു   എന്നെ താലോലിയ്ക്കാനായി ജലമൊരുക്കൂ ഞാനിനിയും ജനിച്ചിട്ടില്ല, എനിയ്ക്കായി പുൽക്കൊടികൾ വളരട്ടെ മരങ്ങൾ സംസാരിയ്ക്കട്ടെ ആകാശം പാടട്ടെ പക്ഷികളും വെൺനിറമാർന്ന പ്രകാശവും എന്റെ മനസ്സിന്നുള്ളിൽ എനിയ്ക്കു […]

പ്രിയേ നമുക്കൊരിയ്ക്കൽക്കൂടി മഴയെ പ്രകീർത്തിയ്ക്കാം…(by Conrad Aiken)

Posted by & filed under മൊഴിമാറ്റങ്ങൾ.

പ്രിയേ നമുക്കൊരിയ്ക്കൽക്കൂടി മഴയെ പ്രകീർത്തിയ്ക്കാം… നമുക്കു ഇതിനായ് ചില പുതിയ ലിപികൾ കണ്ടെത്താം ഇടയ്ക്കു പ്രകീർത്തിച്ചവരായി, സ്വയം നാമായിമാറാൻ മഴയും പൂന്തോട്ടത്തിലെ ചെറുവെള്ളപ്പൂവുള്ള കളകളും ബർദോക്കിന്റെ ഇലകളും ഹരിതധവളാഭയാർന്ന വേലിച്ചെടികളും പുള്ളികളുള്ള കല്ലുകളും എല്ലാം തന്നെ, ഏകാന്തതയിൽ ഇരിമ്പക വൃക്ഷക്കൊമ്പിലിരുന്ന് രൂക്ഷമായ ദൃഷ്ടികളയയ്ക്കുന്ന കുരുവി കൂടി, മഴയെത്തും വരെ മഴയ്ക്കു സ്വാഗതമോതുന്നു. തലകീഴായിക്കിടക്കുന്നൊരു മഞ്ഞക്കിളി ഓറഞ്ചു നിറമാർന്ന ചിറകുകൾ താളത്തിലിളക്കി തന്റെ കൂടിന്റെ മുൻഭാഗത്തായി ചത്തതിനൊപ്പം തൂങ്ങിക്കിടക്കുന്നു മരച്ചുവട്ടിൽ ഇലകളുടെ സ്വർഗ്ഗത്തിൽ ചില്ലയിൽ നിന്നും മഴ വേർപെടുത്തിയ […]

അഞ്ചാംഭാവം–15 (സ്ത്രീധനക്കുരുക്കുകൾ മുറുകുമ്പോൾ)

Posted by & filed under അഞ്ചാംഭാവം.

ഇടയ്ക്കൊക്കെ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ തന്നെയേ നടന്നവഴി മനസ്സിലാക്കാനാകൂ. നടന്ന വഴി ശരിയോ എന്നൊന്നു ചിന്തിയ്ക്കുന്നതും നന്നായിരിയ്ക്കും.  നന്മ മാത്രം ഉദ്ദേശിച്ചു തുടങ്ങിവച്ച പല ആചാരാനുഷ്ഠാനങ്ങളും കാലപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ‌പ്പെട്ട് ഇന്നു നമുക്കു തന്നെ വിനയായി മാറുമ്പോൾ മനുഷ്യനു കൈ കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിസമ്മതിയ്ക്കുന്ന സമൂഹം സ്വാർത്ഥതയെ  സമർത്ഥമായി ഒളിച്ചു വയ്ക്കുന്നതിൽ വിജയിയ്ക്കുമ്പോൾ വിലപറയപ്പെടുന്ന പെൺജീവിതങ്ങളുടെ കഴുത്തിലെ കുരുക്കുകൾക്കു മുറുക്കം കൂടുന്നു. സ്ത്രീ തന്നെ ധനമെന്ന പൊള്ളവാക്കുകൾക്കുള്ളിലെ സത്യം നമ്മെ നോക്കി പല്ലിളിയ്ക്കുമ്പോഴും അതിനെ […]

ആദ്യമഴ- യെഹൂദ അമിക്കായ് (1924-2000 )

Posted by & filed under Uncategorized.

  വേനലിലെ ഉയരുന്ന പൊടിപടലങ്ങളെ എന്നെ ഓർമ്മപ്പെടുത്തുന്നു ആദ്യമഴ. ഒരിയ്ക്കലും പോയ വർഷത്തെ മഴയെ മഴ ഓർക്കുന്നില്ല. പരിശീലനം കിട്ടിയ, ഓർമ്മകളില്ലാത്ത ഒരു വന്യമൃഗമാണീ മഴ. അധികം വൈകാതെ നിങ്ങളും നിങ്ങളുടെ കടിഞ്ഞാണുകളിടും. ഭംഗിയാർന്ന, ചിത്രവേലകൾ ചെയ്തവ., കീഴ്ക്കാലുറകളെ പിടിച്ചു നിർത്താനായി മാത്രം; നീയാം പെൺകുതിരയും ജീനിക്കാരനും ഒരേശരീരത്തിൽ തന്നെ. പ്രാചീന സന്യാസിമാരുടെ ദൃതവീക്ഷണത്തിന്റെ ഭീതിയിൽ മൃദുലമായ മാംസത്തിന്റെ വിളറിയ ഭീതി. (The First Rain by Yehuda Amichai1924 – 2000 / Würzburg / […]