വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തിൽ നാമേറെ പുറകിലാണെന്നറിയാം.എങ്കിലും ഒഴിഞ്ഞ പൌഡർ ടിന്നും ടൂത്ത് പേസ്റ്റ് റ്റ്യൂബുമൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ മനസ്സിൽ ആരോടൊക്കെയോ ദേഷ്യം തോന്നിപ്പോകുന്നു. വഴിയരികിലെ കുന്നു കൂടുന്ന മാലിന്യങ്ങൾക്കിടയിലൂടെ ട്രപ്പീസ് കളിക്കാരെപ്പോലെ ദുർഗ്ഗന്ധത്തിൽ നിന്നും രക്ഷപ്പെടാനായി മൂക്കും പൊത്തിപ്പിടിച്ച് നടക്കുന്ന മലയാളി സ്വാർത്ഥതയുടെ പര്യായം തന്നെയല്ലേ? എന്തേ ഇതിനെതിരെ നാം ശക്തിയായി പ്രതിഷേധിയ്ക്കുന്നില്ല? എന്തേ നാം സ്വയം ഇതിനൊരറുതി വരുത്താൻ എന്തെങ്കിലും ചെയ്യുന്നില്ല?കഴിഞ്ഞ ദിവസം തന്റെ വീടിനടുത്തുകൂടെ ഒഴുകുന്ന തോടിൽ നിന്നും […]