Daily Archives: Tuesday, May 28, 2013

അരയാല്‍ക്കല്യാണം

Posted by & filed under കവിത.

അരയാലിനോ മോഹം വേപ്പിനോ, പറയുവാ- നറിയില്ലല്ലോ, വേളി കഴിപ്പാനെന്നാകിലും ചെറുതാം ശിഖരത്തെ കാറ്റിലൊട്ടാട്ടിക്കൊണ്ടു കുനിയും മുഖവുമായ് നില്‍ക്കുന്നാര്യവേപ്പിതാ.. വിരവില്‍ പ്രൊഢിയ്ക്കൊട്ടും കുറവു വരുത്താതെ- യരയാല്‍ നോക്കുന്നാര്യവേപ്പിനെക്കുതൂഹലം നിറയും സന്തോഷത്താല്‍ ഇളകുമിലകള്‍ക്കു കുളിര്‍കൂടുന്നെന്നു വെറുതെത്തോന്നുന്നതോ? പകലിന്‍ വെട്ടം നീങ്ങും മുന്‍പുകന്യകയെത്തി നിറയെത്താലംപിടിച്ചരികെത്തരുണികള്‍ അരയാലിന്‍ മുന്നിലായുപവിഷ്ടയാമിവള്‍- ക്കിനി നാളെയെത്തുവാന്‍ തിടുക്കം തോന്നും, തീര്‍ച്ച. മഴമേഘങ്ങള്‍ നിഴല്‍ വിരിച്ചു പ്രഭാതമൊ- ന്നണയെ ക്രിയകളും തുടങ്ങീ, കൊട്ടും പാട്ടും മുഴങ്ങീ, മന്ത്രങ്ങള്‍ തന്‍ മുഴക്കങ്ങളില്‍ ജനം സ്വയമൊന്നലിയവേ വേപ്പുമാലുമൊന്നായി. തുടങ്ങീയതിശക്തിയായ് വര്‍ഷം നനദുര്‍ഗ്ഗാ- […]