ചിലപ്പോൾ വല്ലാതെ വേദനിപ്പിക്കുന്നവാർത്തകൾ മനസ്സിൽ മായാതെ നിൽക്കും. ഒരടുത്ത സുഹൃത്തും അകന്ന ബന്ധുവുമായ വ്യക്തിയുടെ സഹോദരിയുടെ മരണവാർത്തകേട്ടപ്പോൾ സ്വാഭാവികമരണമെന്നേ കരുതിയുള്ളൂ. പക്ഷേ 30-35 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പിന്നീടാണറിഞ്ഞത്. വിവാഹശേഷം തമിഴ് നാട്ടിലായിരുന്നു. ഒരു മകളും ഉണ്ട്. അസുഖങ്ങളും അസംതൃപ്തിയും ആത്മഹത്യക്കു കാരണമാകുമെന്നു പോലും തോന്നിയില്ല. ബന്ധുക്കളെത്തുന്നതിനുമുൻപു തന്നെ ശവസംസ്ക്കാരം നടത്തുമെന്നറിഞ്ഞപ്പോൾ ഏറെ താണു കേണതു കൊണ്ട് മാത്രം സഹോദരനു ഒരു നോക്കു കാണാനായത്രെ. മരണത്തിലെ അസ്വാഭാവികത സാധാരണ ഗതിയിൽ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന വാദം […]