Monthly Archives: July 2013

യാത്രയ്ക്കൊരുങ്ങവേ….

Posted by & filed under കവിത.

യാത്രയ്ക്കൊരുങ്ങവേ….     എത്രയാലോച്ചിട്ടും കഴിയുന്നില്ലെൻ കുഞ്ഞേ യാത്ര തൻ തുടക്കത്തിലെന്തു നിന്നോടോതണം? എൻ യാത്ര തുടങ്ങിയ നേരമെൻ ചുറ്റും നിന്നി- ട്ടെന്നെയൊട്ടനുഗ്രഹിച്ചീടുവാൻ പലരെത്തി. യാത്ര ദുഷ്ക്കരം, ചുറ്റുമുണ്ടാകാം ദുഷ്ടമൃഗ- മേറ്റവും കരുതലും ശ്രദ്ധയുമുണ്ടാവണം. പറഞ്ഞു പേടിപ്പിച്ചുവെങ്കിലും കണ്ടില്ല ഞാൻ കടന്നു പോയീടവേ, കരുതൽ തുടർന്നു ഞാൻ. ഇന്നു നിന്നെ ഞാൻ തള്ളിവിട്ടിടും നേരത്തെന്നാൽ നന്നായിട്ടറിയുന്നു, ചുറ്റിലും ദുഷ്ടക്കൂട്ടം നിന്നിടുന്നതും ദംഷ്ട്രകാട്ടി നിൻ ചോരയ്ക്കായി തമ്മിലായടികൂടിയാർത്തൊട്ടു വിളിപ്പതും എന്നിട്ടുമെന്നോമലേ അറിയുന്നു ഞാൻ നിന്നെ- യൊന്നു രക്ഷിയ്ക്കാൻ എനിയ്ക്കാവില്ലെന്നൊരാ […]

സാഗരത്തിനൊരു ഭാവഗീതം ( ODE TO THE SEA ______________________ By Ibrahim al-Rubaish)

Posted by & filed under Uncategorized.

ODE TO THE SEA ______________________ By Ibrahim al-Rubaish   അല്ലയോ മഹാസമുദ്രമേ, എന്റെ പ്രിയരുടെ വാർത്തകൾ പറഞ്ഞാലും ! വിശ്വാസരാഹിത്യത്തിന്റെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കിൽ ഞാൻ നിന്നിലേയ്ക്കു കൂപ്പു കുത്തിയേനെ, എന്റെ പ്രിയ കുടുംബത്തിന്നൊത്തു ചേരാനോ നിന്റെ കൈകളിൽ ഇല്ലാതായിത്തീരനോ വേണ്ടി. നിന്റെ തീരങ്ങൾ വിഷാദവും, ബന്ധനവും ദണ്ഡനവും അന്യായവുവുമാർന്നവ മാത്രം. നിന്റെ പാരുഷ്യം എന്റെ ക്ഷമയെ കാർന്നു തിന്നുന്നു. മരണത്തിനു സമമാണ് നിന്റെ പ്രശാന്തത. അടിച്ചു കയറുന്ന നിന്റെ തിരകൾ എത്ര വിചിത്രം! നിന്റെ മുഷ്ടികൾക്കുള്ളിൽ […]

മേച്ചിൽ‌പ്പുറങ്ങൾ-1

Posted by & filed under Uncategorized.

മനുഷ്യൻ വെറും കാടനായി മാറുന്ന കാഴ്ച്ച ഇന്ത്യയിലെ തിരക്കുള്ള റോഡുകളിലെ മാത്രം കാഴ്ച്ചയല്ലാതായി മാറിക്കൊണ്ടിരിയ്ക്കുന്നു. തിരക്കു കുറഞ്ഞ റോഡുകളിലും രാവു പകലെന്നില്ലാതെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ  പലപ്പോഴും അശ്രദ്ധയും അതിവേഗതയും അപകടങ്ങൾക്കും പ്രതികരണങ്ങൾക്കും വാക്കു തർക്കങ്ങൾക്കും കാരണമാകുന്നു.. റോഡ് റേജ് എന്നു ഓമനപ്പേരിട്ടു വിളിയ്ക്കുന്ന  ഇത്തരം അന്തമില്ലായ്മകൾ ദിനം പ്രതി കൂടിക്കൊണ്ടു വരുന്നതായിക്കാണുന്നത് ആശങ്കയ്ക്കിട വരുത്തുന്നു. ഏതാനും ദിവസം മുൻപ് തൃശ്ശൂർ-ഗുരുവായൂർ റോഡിൽ ഞങ്ങളുടെ കാറിനെ തൊട്ടുരുമ്മിക്കൊണ്ട് അപകടകരമായി ഓവർടേക്ക് ചെയ്തു കടന്നുപോയ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറുടെ മുഖത്തു […]

ഒരു ദൂതന്റെ മരണം

Posted by & filed under Uncategorized.

  ഒരു ദൂതന്റെ മരണം July 14, 2013 at 9:20pm മരിച്ചുവോ ? അല്ല, കൊന്നതാ… കഷ്ടായീ ട്ടോ..വേണ്ട്യേർന്നില്യാ.. എന്താ ചെയ്യാ? ശ്ശി കാലായിട്ട് ഒരു പണീം ഇല്യാ ഇപ്പഴത്തെപ്പിള്ളേർക്കാച്ചാ കണ്ണിൽ‌പ്പിടിയ്ക്കുണൂല്യാ പരിഷ്ക്കാരത്തിന്റെ ഓട്ടപ്പാച്ചിലിൽ ഈ വയസ്സനെ ആർക്കാ ഇഷ്ടപ്പെടുക?   ന്നാലും മറക്കാൻ പറ്റില്യാട്ടോ. ആദ്യ ജോലിയുടെ അറിയിപ്പ്, ഗൽഫിലുള്ള ഭർത്താവിന്റെ ആഗമന വാർത്ത, കല്യാണപ്പെണ്ണിനും ചെക്കനും ഉള്ള ആശംസകൾ ഒക്കെ ഓർമ്മയിലുണ്ട്. വടക്കേലെ രാമേട്ടന്റെ എല്ലാമെല്ലാമായ മോൻ പോയ വാർത്ത അറിയിച്ചതും മറന്നിട്ടില്യാ […]

ജന്മദിനാശംസകൾ, കുഞ്ഞുക്കുട്ടേട്ടന്….

Posted by & filed under Uncategorized.

  മാടമ്പാം കുലനാമമൊട്ടു മലയാളത്തിൽ‌പ്പരത്തുന്നതി- ന്നാരാ,ണെങ്ങനെ,യെന്നതോർത്തിടുകിലോസന്ദേഹമില്ലേതുമേ ആ മാന്യപ്രതിഭയ്ക്കു ജന്മദിനമാണിന്നൊട്ടു നേരാം നമു- ക്കേവർക്കും ഹൃദയം തുറന്നിതൊരുപോൽ, ആയുസ്സുമാരോഗ്യവും. കാലം ഏഴുദശാബ്ദവും പുറകിലായ് കൊല്ലങ്ങൾ രണ്ടോടിയാ- ക് ലാരൂർ ഗ്രാമമതൊന്നിലെ പ്രമുഖമാം മാടമ്പിൽ ഭൂജാതനായ് ചേരും വിദ്യകളേറെയും കഴിവിനാൽ സ്വായത്തമാക്കീട്ടഹോ നേടീ സ്ഥാനമതൊക്കെയും, പലപുരസ്ക്കാരങ്ങളും പ്രാപ്തമായ് സ്വൽ‌പ്പം ശാന്തിയടുത്തൊരമ്പലമതൊന്നിൽച്ചെയ്തു ബാല്യത്തിലായ് ഒപ്പം തന്നെ പഠിയ്ക്കവേ, മിഴിവെഴും വേഷത്തിൽ മാഷായിവൻ തോട്ടിയ്ക്കിട്ടു കൊടുത്തിടാതെ ഗജവീരന്മാരെ മേച്ചീടുവാൻ കിട്ടീ ധൈര്യമിവന്നു പിന്നെ ഗജയോഗത്തെപ്പഠിച്ചീടവേ.. കെട്ടീ വേഷമരങ്ങിലായ്പ്പലവിധം, ഹേ! കേരളാംബേ! നിന- […]