യാത്രയ്ക്കൊരുങ്ങവേ…. എത്രയാലോച്ചിട്ടും കഴിയുന്നില്ലെൻ കുഞ്ഞേ യാത്ര തൻ തുടക്കത്തിലെന്തു നിന്നോടോതണം? എൻ യാത്ര തുടങ്ങിയ നേരമെൻ ചുറ്റും നിന്നി- ട്ടെന്നെയൊട്ടനുഗ്രഹിച്ചീടുവാൻ പലരെത്തി. യാത്ര ദുഷ്ക്കരം, ചുറ്റുമുണ്ടാകാം ദുഷ്ടമൃഗ- മേറ്റവും കരുതലും ശ്രദ്ധയുമുണ്ടാവണം. പറഞ്ഞു പേടിപ്പിച്ചുവെങ്കിലും കണ്ടില്ല ഞാൻ കടന്നു പോയീടവേ, കരുതൽ തുടർന്നു ഞാൻ. ഇന്നു നിന്നെ ഞാൻ തള്ളിവിട്ടിടും നേരത്തെന്നാൽ നന്നായിട്ടറിയുന്നു, ചുറ്റിലും ദുഷ്ടക്കൂട്ടം നിന്നിടുന്നതും ദംഷ്ട്രകാട്ടി നിൻ ചോരയ്ക്കായി തമ്മിലായടികൂടിയാർത്തൊട്ടു വിളിപ്പതും എന്നിട്ടുമെന്നോമലേ അറിയുന്നു ഞാൻ നിന്നെ- യൊന്നു രക്ഷിയ്ക്കാൻ എനിയ്ക്കാവില്ലെന്നൊരാ […]
Daily Archives: Saturday, July 27, 2013
സാഗരത്തിനൊരു ഭാവഗീതം ( ODE TO THE SEA ______________________ By Ibrahim al-Rubaish)
ODE TO THE SEA ______________________ By Ibrahim al-Rubaish അല്ലയോ മഹാസമുദ്രമേ, എന്റെ പ്രിയരുടെ വാർത്തകൾ പറഞ്ഞാലും ! വിശ്വാസരാഹിത്യത്തിന്റെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കിൽ ഞാൻ നിന്നിലേയ്ക്കു കൂപ്പു കുത്തിയേനെ, എന്റെ പ്രിയ കുടുംബത്തിന്നൊത്തു ചേരാനോ നിന്റെ കൈകളിൽ ഇല്ലാതായിത്തീരനോ വേണ്ടി. നിന്റെ തീരങ്ങൾ വിഷാദവും, ബന്ധനവും ദണ്ഡനവും അന്യായവുവുമാർന്നവ മാത്രം. നിന്റെ പാരുഷ്യം എന്റെ ക്ഷമയെ കാർന്നു തിന്നുന്നു. മരണത്തിനു സമമാണ് നിന്റെ പ്രശാന്തത. അടിച്ചു കയറുന്ന നിന്റെ തിരകൾ എത്ര വിചിത്രം! നിന്റെ മുഷ്ടികൾക്കുള്ളിൽ […]