Daily Archives: Tuesday, November 5, 2013

മേച്ചിൽ‌പ്പുറങ്ങൾ-2

Posted by & filed under Uncategorized.

സമയം രാത്രി ഏഴരയായെങ്കിലും ഓഫീസ് സമയത്തിന്റെ തിരക്കു തന്നെ.ബാംഗളൂർ കന്റോൺ മെന്റ് സ്റ്റേഷനിലിറങ്ങി പുറത്തു വന്നപ്പോൾ പേരെഴുതിയ ബോർഡും പിടിച്ചു നിൽക്കുന്ന ഡ്രൈവർ പരിചിതൻ തന്നെ. പതുക്കെ നീങ്ങുന്ന ട്രാഫിക്കിന്റെ അച്ചടക്കമില്ലായ്മ അത്ഭുതപ്പെടുത്തി. വരിയൊപ്പിച്ചു നീങ്ങുന്ന നീളം കൂടിയ ബസ്സിനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മുന്നോട്ടു പോകവേ  കറുത്തകട്ടിയേറിയ പുകച്ചുരുളുകൾ ആകാശത്തേയ്ക്കുയരുന്നതു കാ‍ാണാനായി. ഏതോ വാഹനത്തിനു തീ പിടിച്ചിരിയ്ക്കുന്നു. ട്രാഫിക് ബ്ലോക്ക് കൂടി വരുന്നു. മുന്നോട്ടുള്ള ഗതി സാവധാനമായി. ആരൊക്കെയൊ ട്രാഫിക് തിരിച്ചു വിടാനുള്ള പരിശ്രമം നടത്തുന്നുണ്ട്. […]