Daily Archives: Sunday, November 24, 2013

കുഞ്ഞനിയേട്ടനോട് ……..

Posted by & filed under Uncategorized.

സപ്തതിദിനത്തിലെന്നേട്ടനോടെന്തോതണം? സത്യമായ് ഞാനൊട്ടു ചിന്തിച്ചല്ലോ, പലവട്ടം സ്വച്ഛസുന്ദരമായ ജീവിതമൊന്നെന്നാളു- മിച്ഛപോൽ ജീവിച്ചീടാനാശംസ നേരാ,മോർത്തു.   ഉള്ളത്തിലിരുന്നാരോ ശാസിച്ചു, മറന്നുവോ കള്ളമൊട്ടോതീടേണ്ട, സോദരനിവൻ നിന- ക്കെന്നാലു,മതിൻമുൻപ് നമിയ്ക്കൂ,ഗുരുവല്ലേ? എന്നാളും ഗുരു തന്നെ മുന്നിലെന്നറിയില്ലേ?   മനസ്സു പിന്നോട്ടോടി, പഠിച്ച വിദ്യാലയ- മെനിയ്ക്കു പ്രിയമാർന്ന കൂട്ടുകാർ,അദ്ധ്യാപകർ ജനിച്ച നാടും വീടും, ഓർമ്മകൾ മരിയ്ക്കുന്നി- ല്ലൊരിയ്ക്കൽ‌പ്പോലും,തോന്നി, കാലമേ. ക്ഷമിച്ചാലും..   പറഞ്ഞീടുന്നു, ബലം ശിഷ്യർ താൻ ഗുരുക്കൾക്കു, നിറഞ്ഞീടുന്നു മനമവരെക്കാണുംനേരം അറിഞ്ഞുമറിയാതെയെന്തൊക്കെപ്പകർന്നീടാൻ കഴിഞ്ഞെന്നതു കാലം മാത്രം താനറിയുന്നു.   വർഷങ്ങൾ കടന്നങ്ങുപോകുമ്പോൾ […]