Monthly Archives: December 2013

തിരുവാതിരയാശംസകൾ !( ചിന്തകളും…)

Posted by & filed under കവിത.

മഥനം തുടരവേ പൊങ്ങിടും വസ്തുക്കളെ- യുടനേ കരസ്ഥമാക്കീടുവാൻ മുതിർന്നവർ പുറകോട്ടെന്തോ പോന്നു, കാളകൂടമാം വിഷ- മുയരും നേരം ഭീതി കൺകളിൽ നിഴലിച്ചോ?   ചെറുമന്ദഹാസത്തിൻ മേമ്പൊടിയോടെ വിഷം പരമശിവൻ പാനം ചെയ്യവേ, പരിഭ്രമി- ച്ചഴലാൽ പതിദേവൻ തന്റെ കണ്ഠത്തെക്കയ്യാൽ മുറുകെപ്പിടിയ്ക്കുന്നു പാർവതി,പ്രാർത്ഥിയ്ക്കുന്നു.   പതി തൻ ജീവൻ, രക്ഷ,യോർത്തിട്ടന്നുറങ്ങാതെ നിറപ്രാർത്ഥനയാലെ നിന്ന ദേവിയെയോർത്തോ തൃക്കണ്ണാലെരിഞ്ഞോരു കാമദേവനു ജീവൻ കിട്ടാനായ് രതീദേവി നോറ്റ നോൽമ്പോർമ്മിച്ചിട്ടോ ശിവ-പാർവതീ പ്രേമസാഫല്യം വിവാഹത്തിൻ ദിനമായെത്തും നാളെന്നൊരുവേള ചിന്തിച്ചോ സകലചരാചരജീവികൾ വണങ്ങുന്ന പരമശിവൻ തന്റെ […]

ഒരു നാടകാനുഭവം (തൊഴിൽകേന്ദ്രത്തിലേയ്ക്ക്) (അഞ്ചാംഭാവം-23 )

Posted by & filed under അഞ്ചാംഭാവം.

തൃശ്ശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തിൽ നാടകസൌഹൃദത്തിന്റെ ബാനറിൽ  ഒരു നാടകം അരങ്ങേറുന്നു, ഒക്ടോബർ 30, 31 , നവംബർ 1 എന്നീ തീയതികളിൽ.ഏതാനും മാസങ്ങൾക്ക് മുൻപായി അശോകൻ ചരുവിലിന്റെ നാലു കഥകളുടെ നാടകാവിഷ്ക്കാരം ഇതേ ബാനറിൽ ചെയ്തത് ആസ്വദിയ്ക്കാനിടയായിരുന്നു.   ക്ഷണം കിട്ടിയപ്പോൾ നാടകം ഏതെന്നു ചോദിയ്ക്കാൻ മറന്നു പോയി. ഒക്ടോബർ  31നു ബാംഗളൂർക്കു പോകേണ്ടതിരുന്നതിനാൽ 30 നു തന്നെ  നാടകം കാണാൻ പോകാൻ തീരുമാനിച്ചു. മുംബെയിൽ അന്ധേരിയിൽ താമസിച്ചിരുന്ന സമയം  സംജന കപൂറിന്റെ പൃത്ഥി […]

പൌരോഹത്യത്തിന്റെ മലർക്കെത്തുറക്കുന്ന വാതിലുകൾ ?(അഞ്ചാംഭാവം -22)

Posted by & filed under അഞ്ചാംഭാവം.

സ്ത്രീകൾക്കെന്നും നിഷേധിയ്ക്കപ്പെട്ട പൌരോഹിത്യത്തിന്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടുകയാ‍ണോ?മാംഗളൂരിലെ ശിവ-അന്നപൂർണ്ണക്ഷേത്രത്തിൽ ഇത്തരമൊരു തുടക്കം കുറിയ്ക്കപ്പെടുമ്പോൾ അതൊരു ചരിത്ര സംഭവം തന്നെയായി മാറിയേയ്ക്കാം.അപൂർവ്വമായി മാത്രം സ്ത്രീ പുരോഹിതകളെ കാണാനാകുന്ന ഇന്നത്തെ വ്യവസ്ഥയിൽ നിന്നും അതൊരു സാധാരണ സംഭവമായി മാറുകയാണെങ്കിൽ സ്ത്രീയെസ്സംബന്ധിച്ചിടത്തോളം അതൊരു നേട്ടം തന്നെ, തീർച്ച.  പൂനയിലെ ഒരു സ്ഥാപനം സ്ത്രീ പുരോഹിതകൾക്കായുള്ള ഒരു കോഴ്സ് തുടങ്ങിയിട്ടുണ്ടെന്നും മുൻപെവിടെയോ വായിയ്ക്കാനിടയായിട്ടുണ്ട്. മാമൂൽ പ്രിയരുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ പൌരോഹിത്യവൃത്തിയിൽ നിന്നും സ്ത്രീയെ മാറ്റി നിർത്തിയതിന് തക്കതായ കാരണങ്ങൾ കാണാം. എന്തായാലും കാലത്തിനൊത്ത് […]

രാമായണത്തിലെ സ്ത്രീകളിലൂടെ…(അഞ്ചാംഭാവം-21)

Posted by & filed under അഞ്ചാംഭാവം.

കർക്കിടകം രാമായണശീലുകളുമായെത്തുമ്പോൾ ഒരു പ്രത്യേകാനുഭൂതിയുളവാകുന്നു. രാവും പകലും ഭേദമില്ലാതെ ആർത്തലച്ചെത്തുന്ന മഴ. രാവിലെ കുളിച്ചു അമ്പലത്തിൽ  തൊഴുതെത്തുമ്പോഴേയ്ക്കും വീണ്ടും ആകെ മഴയിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാകും. ഇന്നും ഇതൊക്കെ ഓർമ്മകളെ മനസ്സിലുണർത്തുന്ന രസമുള്ള  നാളുകളാണ്. വീടു വൃത്തിയാക്കലും ശ്രീഭഗവതിയെ വയ്ക്കലും ദശപുഷ്പ്പങ്ങളൊരുക്കലും  മൈലാഞ്ചി ഇടലും ഇലക്കറിയുണ്ടാക്കലും തുടങ്ങി ഒട്ടേറെ ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ ഏറ്റവും  അനുഭൂതി കിട്ടുന്നത് രാമായണ വായനയുടെ സമയത്ത് തന്നെ. ചിലപ്പോൾ സന്തോഷംതോന്നും.  ചിലപ്പോൾ ദൂ;ഖത്താൽ തൊണ്ടയിടറുകയും ചെയ്യും. വായിച്ചവരികൾ ചിലപ്പോൾ വീണ്ടുമൊരാവർത്തി കൂടി വായിയ്ക്കാൻ തോന്നാറുണ്ട്. ഇന്നും ആദ്യവായന […]

ഭദ്രമല്ലാത്ത ലോകം (അഞ്ചാംഭാവം-20)

Posted by & filed under അഞ്ചാംഭാവം.

ബംഗാളികള്‍ ഏറെ അഭിമാനപൂര്‍വ്വം സ്വയം  വിശേഷണാര്‍ത്ഥം ഉപയോഗിയ്ക്കുന്ന വാക്കാണല്ലോ ഭദ്രലോക്(gentlemen) .പഴയ കാലത്ത് ജമീന്ദാർമാരും സമൂഹത്തിലെ ഉന്നതരും മാത്രമാണീ ചട്ടക്കൂടിനുള്ളില്‍ ഉള്‍പ്പെട്ടിരുന്നതെങ്കിലും മാറിക്കൊണ്ടിരിയ്ക്കുന്ന പുതു യുഗത്തില്‍ സാമ്പത്തികവും സാംസ്ക്കാരികവുമായ ഉയര്‍ച്ച മാത്രമായിരുന്നു ഇതിന്റെ മാനദണ്ഡം. എന്തായാലും കല്‍ക്കത്ത ഭദ്രമായ ലോകമല്ലാതെ മാറിക്കൊണ്ടേയിരിയ്ക്കുന്നുവെന്നുവേണം ന്യൂസ് റിപ്പോർട്ടുകൾ വായിയ്ക്കുമ്പോൾ മനസ്സിലാക്കാൻ. കഴിഞ്ഞയാഴ്ച്ചയിലെ  ഒരേ ദിവസം തന്നെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചപ്പോൾ ശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗയുടെ ഭക്തരുടെ നാടായ ബംഗാൾ തന്നെയോ ഇതെന്നു സംശയമായി. […]

ഏകാന്തപഥിക (അഞ്ചാംഭാവം -19)

Posted by & filed under അഞ്ചാംഭാവം.

ജനക്കൂട്ടത്തിനൊത്തു നീങ്ങുന്ന സ്ത്രീ സാധാരണയായി ജനക്കൂട്ടം സഞ്ചരിയ്ക്കുന്നതിനപ്പുറം പോകാറില്ല. എന്നാല്‍ തനിച്ചു സഞ്ചരിയ്ക്കുന്നവളാകട്ടെ, മറ്റാരും പോകാത്തയിടങ്ങളില്‍ വരെ ചെന്നെത്തിച്ചേരപ്പെടുകയും ചെയ്യുന്നു (“The woman who follows the crowd will usually go no further than the crowd.The woman who walks alone is likely to find herself in places no one has ever been before” – Albert Einstein)  എന്ന ആൽബെർട്ട് ഐൻസ്റ്റീന്റെ  വാക്കുകൾ ഈയിടെയായി എനിയ്ക്കു […]