Monthly Archives: January 2014

മൌനനൊമ്പരങ്ങൾ

Posted by & filed under കവിത.

രാത്രിയും പകലുമെന്നുള്ള വ്യത്യാസം കൂടാ- താർത്തിടും നഗരി തൻ ചുടുനിശ്വാസങ്ങളെ ഏറ്റുവാങ്ങുവാനായോ വന്നിതു കടൽക്കാറ്റേ മാറ്റുവാൻ കഴിയുമോ മൌനനൊമ്പരങ്ങളെ? അകലെത്തിരകളങ്ങാർക്കുന്നു, പകലവൻ പതിവിൻപടി യാത്രചൊല്ലുവാൻ തുടങ്ങുന്നു അരികത്തെത്തും നേരമെൻ മനം വിതുമ്പുന്ന- തറിയുന്നില്ലേ കാറ്റേ,കിന്നാരം മതിയാക്കൂ കടലാകുന്നെൻ മനം ശാന്തമായിരുന്നാലു- മടിയിൽകുറയില്ല കുത്തൊഴുക്കൊരിയ്ക്കലും നിറയെത്തിരകൾ തൻ തള്ളിച്ചയുയർത്തവേ മറവിയ്ക്കുണ്ടോ സ്ഥാനം? കാറ്റിനെന്തറിയുന്നു?  

മേച്ചിൽ‌പ്പുറങ്ങൾ-3

Posted by & filed under Uncategorized.

ചിലപ്പോൾ ആകസ്മികമായി കണ്ടു മുട്ടുന്ന ചില മനുഷ്യർ അവരുടെ പലേതരം സ്വഭാവ വിശേഷതകളാൽ നമ്മളെ ആകർഷിച്ചേയ്ക്കാം. ചിലരുടെ നന്മകൾ നമ്മുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ടിയ്ക്കുമ്പോൾ മറ്റു ചിലരുടെ സ്വഭാവത്തിന്റെ ചീത്തവശങ്ങളേയാകും നമ്മൾ ശ്രദ്ധിയ്ക്കുന്നതും ചിലപ്പോൾ സ്വയം ഒന്നു വിലയിരുത്താൻ കാരണമാകുന്നതും. പക്ഷെ ഇതിലൊന്നും പെടാത്ത ചിലരുണ്ട്, സംഭാഷണത്തിന്റെ പ്രത്യേകതകളാൽ നാം പലപ്പോഴും ഓർത്തു പോകുന്നവർ. ഏറെ മധുരമായി സംസാരിയ്ക്കാനറിയുന്നവരും തീരെ മെരുക്കമില്ലാത്തവരും മിതഭാഷികളും തന്മയത്വത്തോടെ പറയുന്നവരും പൊങ്ങച്ചക്കാരുമൊക്കെ ഇതിൽ‌പ്പെടാം. ഈയടുത്തയിടെ ഞങ്ങൾക്കെല്ലാം ഏറെ ചിരിയ്ക്കാനിടനൽകിയ ഒരാളെപ്പറ്റി പറയാതെ […]