Daily Archives: Saturday, January 11, 2014

മൌനനൊമ്പരങ്ങൾ

Posted by & filed under കവിത.

രാത്രിയും പകലുമെന്നുള്ള വ്യത്യാസം കൂടാ- താർത്തിടും നഗരി തൻ ചുടുനിശ്വാസങ്ങളെ ഏറ്റുവാങ്ങുവാനായോ വന്നിതു കടൽക്കാറ്റേ മാറ്റുവാൻ കഴിയുമോ മൌനനൊമ്പരങ്ങളെ? അകലെത്തിരകളങ്ങാർക്കുന്നു, പകലവൻ പതിവിൻപടി യാത്രചൊല്ലുവാൻ തുടങ്ങുന്നു അരികത്തെത്തും നേരമെൻ മനം വിതുമ്പുന്ന- തറിയുന്നില്ലേ കാറ്റേ,കിന്നാരം മതിയാക്കൂ കടലാകുന്നെൻ മനം ശാന്തമായിരുന്നാലു- മടിയിൽകുറയില്ല കുത്തൊഴുക്കൊരിയ്ക്കലും നിറയെത്തിരകൾ തൻ തള്ളിച്ചയുയർത്തവേ മറവിയ്ക്കുണ്ടോ സ്ഥാനം? കാറ്റിനെന്തറിയുന്നു?