Monthly Archives: February 2014

പ്രണയദിനം -ഫെബ്രുവരി 14- വാലെൻറ്റയിൻസ് ഡെ-

Posted by & filed under Uncategorized.

പ്രണയദിനം -ഫെബ്രുവരി 14- വാലെൻറ്റയിൻസ് ഡെ-   എഴുതിയും വായിച്ചും മടുത്ത വാക്കുകൾ. ആഘോഷിയ്ക്കുന്നതിലെ തെറ്റു- ശരികൾ ഇന്നും തർക്കവിഷയമായിരിയ്ക്കേ പ്രണയമെന്ന വാക്കു തന്നെ എത്ര സങ്കീർണ്ണം എന്നു തോന്നിപ്പോയി. സാധാരണ പ്രണയം എന്ന വാക്ക് അനുരാഗം എന്ന അർത്ഥത്തിൽ മാത്രമേ പലപ്പോഴും ഉപയോഗിച്ചു കാണാറുള്ളൂ. അതു കൊണ്ടു തന്നെയാകാം പ്രണയ ദിനം എന്നും അതിന്റെ ആഘോഷം എന്നുമൊക്കെ കേൾക്കുമ്പോൾ സമൂഹത്തിന്റെ സംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരെന്നു സ്വയം കാണുന്ന പലരും ഭാരതീയ സംസ്ക്കാരത്തിന്നിണങ്ങുന്ന ഒന്നല്ല പ്രണയദിനാഘോഷം എന്നും അതു […]

മേച്ചിൽ‌പ്പുറങ്ങൾ-4

Posted by & filed under Uncategorized.

വ്യത്യസ്തമായ ഒരന്തരീക്ഷം എന്നും നമ്മെ ഹരം പിടിപ്പിച്ചേയ്ക്കാം, സന്തോഷപ്രദമാണെങ്കിൽ. ഒരു കുടുംബ സംഗമത്തിന്റെ തിരശ്ശീലയുയർന്നതും മൂന്നു ദിനങ്ങൾ കടന്നുപോയതും എത്ര വേഗതയിലായിരുന്നു. ദൈനികജീവിതത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിൽ വീണു കിട്ടുന്ന അവിസ്മരണീയമായ ദിനങ്ങൾ മനസ്സിനെ വിശുദ്ധമാക്കി,ഏറെ ലാഘവമുള്ളതാക്കി.അൽ‌പ്പം മണിക്കൂറുകൾ വർത്തമാനത്തെ മറന്ന്, ഭൂതത്തെ മറന്ന്, ഭാവിയെപ്രതി വേവലാതിപ്പെടാതെ കടന്നു പോയെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. വ്യത്യസ്തമായ ഇത്തരം മേച്ചിൽ‌പ്പുറങ്ങൾ ബന്ധങ്ങളെക്കുറിച്ചൊട്ടും തന്നെ വില കൽ‌പ്പിയ്ക്കാത്ത ഇന്നത്തെ യുവതലമുറയ്ക്ക് ഏറെ ആവശ്യം തന്നെയല്ലേ എന്നു തോന്നിപ്പോയി. അച്ഛൻ, അമ്മ, മക്കൾ അടങ്ങുന്ന […]