Daily Archives: Sunday, March 23, 2014

മേച്ചിൽ‌പ്പുറങ്ങൾ-5

Posted by & filed under Uncategorized.

ഫ്ളാറ്റ് സമുച്ചയങ്ങളാകുമ്പോൾ വേലക്കാരികൾ വന്നും പോയുമിരിയ്ക്കും. പുതിയ ഫ്ലാറ്റിലേയ്ക്ക്  മാറുമ്പോഴാകട്ടെ,പഴയവരെ പലപ്പോഴും മനസ്സില്ലാ മനസ്സോടെത്തന്നെ വിടേണ്ടി വരികയും ചെയ്യും. ഒരു വേലക്കാരിയെ കിട്ടുമ്പോൾ അവളുടെ ജോലി ചെയ്യുന്ന വിധത്തെ മുൻപുണ്ടായിരുന്നവരുടെ രീതിയുമായി താരതമ്യം ചെയ്യാതിരിയ്ക്കാനും കഴിയുന്നില്ല.ഈയിടെ ഞാൻ വീക്ഷിയ്ക്കാനിടയായ ചില വേലക്കാരികളെ മനസ്സുകൊണ്ടൊന്നു താരതമ്യപ്പെടുത്താതിരിയ്ക്കാനായില്ല.റേറ്റിംഗ്  ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല താനും. അതും പ്രൊഫഷണാലിസത്തിന്റെ തിളക്കത്തോടു കൂടിത്തന്നെ!   മഹാനഗരിയിലെ ഹാപ്പനിംഗ് പ്രദേശമായ വെർസോവയിലേയ്ക്ക് മകൻ ഷിഫ് റ്റ് ചെയ്തപ്പോൾ വീടൊക്കെ ഒന്ന് ഓർഗനൈസ്ഡ് ആക്കിക്കൊടുക്കാനായി പോയതായിരുന്നു. സാധനങ്ങൾ […]

വീണ്ടും വിസ്മയം

Posted by & filed under Uncategorized.

മുപ്പതു വർഷത്തിലധികം മുംബൈ മഹാനഗരത്തിന്റെ ഭാഗമായി ജീവിച്ചശേഷം ഒന്നര വർഷം മുൻപായിരുന്നു നാട്ടിൽ പോയി അവിടെ സ്ഥിരമായി താമസിയ്ക്കുകയെന്ന അതി സാഹസത്തിന് ഞങ്ങൾ മുതിർന്നത്. അന്ന് പലരും മുന്നറിയിപ്പു തന്നിരുന്നു,മുംബൈ വിട്ടും നിങ്ങൾക്കു താമസിയ്ക്കാനാവില്ലെന്നും പോയ വേഗത്തിൽത്തന്നെ തിരികെയിങ്ങെത്തുമെന്നും. ഇത്രയേറെക്കാലം മുംബെയിൽ താമസിച്ചശേഷം നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങുമ്പോൾ ഏതെല്ലാം വിധത്തിൽ മഹാനഗരിയെക്കുറിച്ചുള്ള നഷ്ടബോധം ഞങ്ങളെ ബാധിയ്ക്കുമെന്നകാര്യത്തിൽ ഞങ്ങളും ഒരൽ‌പ്പം ഉൽക്കണ്ഠാഭരിതരായിരുന്നെന്നില്ല. ഒന്നരവർഷത്തിനുശേഷം മഹാനഗരിയിലേയ്ക്കു വണ്ടി കയറിയപ്പോഴും മനസ്സിൽ ഒരൽ‌പ്പം ആകാംക്ഷ മുന്നിട്ടു നിന്നിരുന്നു, എന്തെല്ലാം മാറ്റങ്ങളായിരിയ്ക്കാം മുംബൈ […]